ഹൈക്ക് മെസഞ്ചർ
സ്മാർട്ട് ഫോണുകളിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ സന്ദേശങ്ങൾ അതിവേഗം കൈമാറുന്നതിനായി ഉപയോഗിക്കുന്ന ഒരു സോഫ്റ്റുവെയറാണ് ഹൈക്ക് മെസഞ്ചർ (ഇംഗ്ലീഷ് ശൈലിയിൽ hike messenger). ടെക്സ്റ്റ് സന്ദേശങ്ങളെക്കൂടാതെ, സ്റ്റിക്കറുകൾ, സ്മൈലികൾ, ചിത്രങ്ങൾ, വീഡിയോ ശകലങ്ങൾ, ശബ്ദശകലങ്ങൾ, ശബ്ദസന്ദേശങ്ങൾ, വിവിധ തരം ഫയലുകൾ, കോൺടാക്ട്സ്, ഉപയോക്താവ് നിൽക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ എന്നിവയെല്ലാം ഈ ആപ്ലിക്കേഷനിലൂടെ കൈമാറാം. സന്ദേശം അയയ്ക്കുന്ന ആളിന്റെയും സ്വീകരിക്കുന്ന ആളിന്റെയും ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്താൽ മാത്രമേ ആശയവിനിമയം സാധ്യമാവുകയുള്ളൂ. ഭാരതി എന്റർപ്രൈസസിന്റെയും സോഫ്റ്റ് ബാങ്കിന്റെയും സംയുക്ത സംരംഭമാണ് ഹൈക്ക് മെസഞ്ചർ.[6] 2012 ഡിസംബർ 12-നാണ് ഇത് നിലവിൽ വന്നത്.[7] ചരിത്രം2012 ഡിസംബർ 12-ന് നിലവിൽ വന്നതിനുശേഷം 2014 ഫെബ്രുവരിയ്ക്കുള്ളിൽ തന്നെ ഹൈക്ക് മെസഞ്ചർ ഉപയോഗിക്കുന്നവരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞിരുന്നു.[6] കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ഇന്ത്യയിൽ എവിടേക്കും സൗജന്യ ടെക്സ്റ്റ് സന്ദേശമയയ്ക്കാനുള്ള സൗകര്യം, ആകർഷകമായ ചാറ്റ് തീമുകൾ, രസകരമായ സ്റ്റിക്കറുകൾ, സ്വകാര്യമായി സംവദിക്കാനുള്ള സൗകര്യം (ഹിഡൻ ചാറ്റ്), എന്നീ സംവിധാനങ്ങളും അവതരിപ്പിക്കപ്പെട്ടു. 2014 ഓഗസ്റ്റ് മാസം ഉപയോക്താക്കളുടെ എണ്ണം മൂന്നരക്കോടിയിലേക്ക് ഉയർന്നു. അതോടെ ടൈഗർ ഗ്ലോബൽ എന്ന സ്ഥാപനം 65 ദശലക്ഷം ഡോളർ നിക്ഷേപിച്ചുകൊണ്ട് ഉടമസ്ഥാവകാശത്തിൽ പങ്കാളികളായി. ഇന്റർനെറ്റിലൂടെ സൗജന്യ കോളിങ് സേവനം നൽകിവന്ന സിപ് ഫോൺസ് എന്ന കമ്പനിയെ ഹൈക്ക് മെസഞ്ചർ ഏറ്റെടുത്തു. അതോടെ ഉപയോക്താക്കൾക്കു സൗജന്യമായി കോൾ ചെയ്യുന്നതിനുള്ള സൗകര്യം കൂടി ഹൈക്കിൽ ലഭ്യമായി.[8] 2015 ഒക്ടോബറിൽ ഹൈക്ക് ഉപയോക്താക്കളുടെ എണ്ണം ഏഴുകോടി കവിഞ്ഞിരുന്നു. മാസംതോറും 2000 കോടി സന്ദേശങ്ങളാണ് ഈ സമയത്ത് ഹൈക്കിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്.[9]ഡിസംബർ മാസത്തോടെ ഇത് 3000 കോടിയായി ഉയർന്നു.[10] സവിശേഷതകൾഅതിവേഗ സന്ദേശക്കൈമാറ്റത്തിനായി ഉപയോഗിക്കുന്ന വാട്സ്ആപ്പ്, വൈബർ തുടങ്ങിയ നവമാദ്ധ്യമങ്ങളുടെ ശ്രേണിയിൽപ്പെടുന്ന ഒന്നാണ് ഹൈക്ക് മെസഞ്ചർ. മറ്റുള്ളവയിൽ നിന്നു വ്യത്യസ്തമായി നഡ്ജ് (Nudge) എന്നൊരു സംവിധാനം ഹൈക്കിൽ ലഭ്യമാണ്. ഹൈക്ക് ഉപയോഗിക്കുന്ന സമയത്തു സ്ക്രീനിൽ 'ഡബിൾ ടാപ്പ്' ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഒരു 'കൈ' അടയാളമാണിത്. ഒരാളെ ഒന്നു തട്ടിവിളിക്കുന്ന പ്രതീതിയുണ്ടാക്കുവാനായി ഫേസ്ബുക്കിൽ ഉപയോഗിക്കുന്ന Poke' സംവിധാനത്തിനു സമാനമാണ് 'നഡ്ജ്'. ഒന്നിലധികം ഉപയോക്താക്കളെ ചേർത്ത് ഗ്രൂപ്പുകളുണ്ടാക്കി സംവദിക്കാനുള്ള അവസരവും ഹൈക്ക് നൽകുന്നുണ്ട്. പാസ്വേഡ് ഉപയോഗിച്ച് സന്ദേശങ്ങളെ രഹസ്യമായി സൂക്ഷിക്കാനും സാധിക്കും. പി.ഡി.എഫ്., ഓഫീസ് ഫയലുകൾ എന്നിവയെല്ലാം ഹൈക്കിലൂടെ പങ്കുവയ്ക്കാനാകും. 2015 ജനുവരിയിൽ ഹൈക്കിലൂടെ സൗജന്യ ഫോൺ കോളുകൾ ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ചു.[11] നൂറുപേരുമായി ഒരേ സമയം സംസാരിക്കുവാൻ അനുവദിക്കുന്ന 'കോൺഫെറൻസ് കോൾ' സംവിധാനം പിന്നീട് അവതരിപ്പിച്ചിരുന്നു.[12] 2015 ഒക്ടോബറിൽ 'ഹൈക്ക് ഡയറക്ട്' എന്ന സംവിധാനം അവതരിപ്പിക്കുകയുണ്ടായി. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ നൂറു മീറ്റർ ചുറ്റളവിലുള്ള ഫോണുകളുമായി വൈഫൈ സംവിധാനം വഴി ഫയലുകൾ പങ്കുവയ്ക്കാൻ കഴിയുന്ന സംവിധാനമാണിത്.[13] സ്വകാര്യത128-ബിറ്റ് എസ്.എസ്.എൽ എൻക്രിപ്ഷനോടെയാണ് ഹൈക്കിൽ ആശയവിനിമയം നടക്കുന്നത്. സന്ദേശങ്ങൾ ഹൈക്കിന്റെ സെർവറുകളിൽ സൂക്ഷിക്കാറില്ല. ഇവ ഉപയോക്താവിന്റെ ഫോണിൽ തന്നെയാണ് സൂക്ഷിക്കുന്നത്.[14] അവലംബം
|