ഹെൻറി സ്റ്റീൽ ഓൽകോട്ട്
ഒരു അമേരിക്കൻ സൈനികോദ്യോഗസ്ഥനും, പത്രപ്രവർത്തകനും, അഭിഭാഷകനും, ഫ്രീമേസൺ (ഹ്യൂഗനോട്ട് ലോഡ്ജിലെ അംഗം #448, പിന്നീട് #46) ഉം, തിയോസഫിക്കൽ സൊസൈറ്റിയുടെ സഹസ്ഥാപകനും ആദ്യ പ്രസിഡണ്ടായിരുന്നു ഹെൻറി സ്റ്റീൽ ഓൽകോട്ട് (2 ഓഗസ്റ്റ് 1832 - 17 ഫെബ്രുവരി 1907). ബുദ്ധമതത്തിലേക്ക് ഔപചാരികമായി പരിവർത്തനം ചെയ്ത ആദ്യത്തെ യൂറോപ്യൻ വംശജനായ അമേരിക്കക്കാരനായിരുന്നു ഓൽകോട്ട്. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായതിനേത്തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബുദ്ധമത പഠനത്തിൽ ഒരു നവോത്ഥാനം സൃഷ്ടിക്കാൻ സഹായിച്ചു. യൂറോപ്യൻവൽക്കരിച്ച ഒരു കാഴ്ചപ്പാടിലൂടെ ബുദ്ധമതത്തെ വ്യാഖ്യാനിക്കുന്നതിൽ ഓൽകോട്ട് നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തെ ഒരു ബുദ്ധമതത്തിലെ ആധുനികവാദിയായി കണക്കാക്കുന്നതിന് കാരണമായി. ശ്രീലങ്കയിലെ ബുദ്ധമതത്തിന്റെ ഒരു പ്രധാന പുനരുജ്ജീവകനായിരുന്നു ഓൽക്കോട്ടിന്റെ ഈ ശ്രമങ്ങളുടെ പേരിൽ ശ്രീലങ്കയിൽ ഇപ്പോഴും ആദരിക്കപ്പെടുന്നു. "നമ്മുടെ രാജ്യം, രാഷ്ട്രം, മതം, നീതി, നല്ല പെരുമാറ്റം എന്നിവയുടെ പുരോഗതിക്കായി കേണൽ ഓൽക്കോട്ട് നൽകിയ സംഭാവന വളരെ വലുതാണ്, അദ്ദേഹം നമ്മുടെ ഹൃദയങ്ങളിൽ എന്നേക്കും നിലനിൽക്കുന്നു" എന്ന് ആനന്ദ കോളേജ് ഓൾഡ് ബോയ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് സമിത സെനവിരത്നെ പറഞ്ഞു.[1] ജീവിതരേഖ1832 ഓഗസ്റ്റ് 2 ന് ന്യൂജേഴ്‌സിയിലെ ഓറഞ്ച് പട്ടണത്തിൽ പ്രെസ്ബിറ്റീരിയൻ വ്യവസായി ഹെൻറി വൈകോഫ് ഓൾക്കോട്ടിന്റെയും എമിലി സ്റ്റീൽ ഓൾക്കോട്ടിന്റെയും ആറ് മക്കളിൽ മൂത്തവനായി ഓൾക്കോട്ട് ജനിച്ചു. കുട്ടിക്കാലത്ത്, ഓൾക്കോട്ട് തന്റെ പിതാവിന്റെ ന്യൂജേഴ്‌സി ഫാമിലായിരുന്നു താമസിച്ചിരുന്നത്.[2] കൗമാരപ്രായത്തിൽ അദ്ദേഹം ആദ്യം സിറ്റി കോളേജ് ഓഫ് ന്യൂയോർക്കിലും പിന്നീട് കൊളംബിയ യൂണിവേഴ്സിറ്റിയിലുമാണ്[3] പഠനം നടത്തിയത്. അവിടെ അദ്ദേഹം പ്രശസ്തരായ ആളുകളുടെ ഒരു കൂട്ടായ്മയായ സെന്റ് ആന്റണി ഹാൾ ഫ്രറ്റേണിറ്റിയിൽ ചേർന്നു.[4] 1851-ൽ അദ്ദേഹത്തിന്റെ പിതാവിന്റെ ബിസിനസ്സ് പരാജയപ്പെട്ടതോടെ അദ്ദേഹത്തിന് സർവ്വകലാശാല വിടേണ്ടിവന്നു. അവലംബം
|