ഹല്ലർ മഡോണ
1496 നും 1499 നും ഇടയിൽ ആൽബ്രെക്റ്റ് ഡ്യുറർ ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് ഹല്ലർ മഡോണ. ഇപ്പോൾ ഈ ചിത്രം വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിലാണ് സംരക്ഷിച്ചിരിക്കുന്നത്. [1] ഈ ചിത്രത്തിന്റെ മറുവശം ലോത്ത് ആന്റ് ഹിസ് ഡോട്ടേഴ്‌സ് എന്ന പേരിൽ പൂർത്തീകരിച്ച ഒരു ഡ്യുറർ ചിത്രവും കാണപ്പെടുന്നു. വിവരണംഹല്ലർ മഡോണ ചിത്രത്തിൽ മറിയയെയും കുഞ്ഞായ യേശുവിനെയും ചിത്രീകരിക്കുന്നു. ജാലകത്തിലൂടെ വിദൂര കാഴ്ചകൾ കാണാം. [1] ഈ ചിത്രീകരണം ജിയോവന്നി ബെല്ലിനിയുടെ ചിത്രങ്ങളോട് സാമ്യമുള്ളതാണ്. ഡ്യൂറർ വെനീസിലെ തന്റെ ആദ്യകാല വിശ്രമവാസത്തിൽ (1494-1495) കണ്ട് ചിത്രീകരിച്ചതാണ്. [1] ഇരുവരും ജർമനിയിലെ ഡ്യൂററുടെ ജന്മനഗരമായ ന്യൂറെംബർഗിൽ നിന്നുള്ള പ്രമുഖ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്നു. ഇടതുകൈവശം ഹല്ലർ വോൺ ഹല്ലർസ്റ്റൈന്റെയും വലതു കൈവശം കോബർഗർ കുടുംബത്തിന്റേതാണ്. [1] ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഈ ചിത്രം സാമുവൽ ക്രെസ് ഏറ്റെടുത്തു. പിന്നീട് അത് അമേരിക്കൻ മ്യൂസിയം ഓഫ് വാഷിംഗ്ടണിലേക്ക് സംഭാവന ചെയ്തു. വളരെ പഴക്കമുള്ള വിപണിയിൽ ചിത്രം വിറ്റപ്പോൾ, അത് ബെല്ലിനിയുടേതാണെന്ന ആരോപണമുണ്ടായി. വടക്കൻ യൂറോപ്യൻ ചിത്രത്തിന്റെ മാതൃകയിലുള്ള ലാൻഡ്‌സ്കേപ്പിന്റെ ശൈലിയും കുട്ടിയുടെ നിൽപും കാരണം ഇത് പിന്നീട് ജർമ്മൻ ചിത്രകാരന്റേതാണെന്നുവന്നു. ആദി പാപത്തിന്റെ പ്രതീകമായ ഒരു ഫലം കുട്ടി കൈവശം വച്ചിരിക്കുന്നു. ചുവന്ന തിരശ്ശീല യേശുവിന്റെ കഷ്ടാനുഭവത്തിന്റെ രക്തത്തെ പ്രതീകപ്പെടുത്തുന്നു. ![]() ഈ ചിത്രത്തിന്റെ മറുവശവും വരച്ചിട്ടുണ്ട്. ലോത്ത്, ആന്റ് ഹിസ് ഡോട്ടേഴ്സ് എന്നറിയപ്പെടുന്ന ഈ ചിത്രം, സൊദോമിൽ നിന്ന് ലോത്തിന്റെ പലായനം ചെയ്യുന്ന ഒരു ബൈബിൾ രംഗം കാണിക്കുന്നു. പശ്ചാത്തലത്തിൽ തീയുടെ സ്ഫോടനങ്ങളുള്ള ഒരു ലാൻഡ്സ്കേപ്പും കടൽത്തീരവും ഉൾപ്പെടുന്നു. [2] കലാസൃഷ്ടിയുടെ ഇരുവശങ്ങളിലുമുള്ള രണ്ട് രംഗങ്ങളും പരസ്പര ബന്ധമില്ലാത്തതിനാൽ, ചിത്രങ്ങൾ സ്വകാര്യ ഭക്തി ചിത്രങ്ങളായാണ് ഉദ്ദേശിച്ചിരുന്നതെന്ന് അഭിപ്രായമുണ്ട്. അവ ഓരോന്നും നീതിപൂർവകമായ ജീവിതത്തിന്റെയും ദൈവകൃപയുടെയും ഒരു ഉദാഹരണമായി ചിത്രീകരിക്കുന്നു. [2] മറ്റൊരു വ്യാഖ്യാനം, പാനൽ യഥാർത്ഥത്തിൽ ദാതാവിനോടൊപ്പം ഇടത് പാനലിൽ ലോത്തിനെയും മക്കളെയും ചിത്രീകരിച്ചിരിക്കുന്ന ഒരു മടക്കുപലകയുടെ ഭാഗമായിരുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|