Share to: share facebook share twitter share wa share telegram print page

സൽമാൻ അൽ ഫാരിസി

മുഹമ്മദ്‌ നബിയുടെ വലം കൈയ്യ് എന്ന് പറയാവുന്നത്ര അടുത്ത സ്വഹാബിയായിരുന്നു സൽമാൻ അൽ ഫാരിസി. സഖ്യയുദ്ധത്തിൽ മുസ്‌ലിം വിജയത്തിന് വഴിയൊരുക്കിയ കിടങ്ങ് യുദ്ധതന്ത്രം ആവിഷ്കരിച്ച സ്വഹാബിയായിരുന്നു സൽമാനുൽ ഫാരിസി(റ).

ജീവിതരേഖ

സൽമാൻ പിറന്നത്‌ ഇറാനിലെ ഇസ്‌ഫഹാൻ പട്ടണത്തിലാണ്. മഹാബ് എന്നായിരുന്നു സൽമാന്റെ യഥാർത്ഥ നാമം. അസ്ബഹാനിലെ ജയ്യ് ഗോത്രക്കാരായ സൽമാനും കുടുംബവും മജൂസികളുടെ ആരാധനാ കേന്ദ്രമായ അഗ്നിക്കരികിലായിരുന്നു താമസം. മജൂസികളുടെ മതനേതാവായിരുന്നു പിതാവ്. പിതാവിന്റെ തോട്ടത്തിലേക്ക് പണിക്ക് നിയോഗിക്കപ്പെട്ട സൽമാൻ ക്രൗസ്തവ ദേവാലയവും അവരുടെ പ്രാർത്ഥനാ രീതിയും കണ്ട് അതിൽ ആകൃഷ്ടനായി.അദ്ദേഹം ക്രിസ്തു മതം സ്വീകരിച്ചു.പിതാവിന്റെ എതിർപ്പു വക വെക്കാതെ ക്രൈസ്തവരോടൊപ്പം സിറിയയിലേക്കു പോയി.ചില പാതിരിമാരിൽ നിന്ന് ഇനിയും ഒരു പ്രവാചകൻ വരാനുണ്ട് എന്ന അറിവ് ലഭിച്ചു. ആ പ്രവാചകനെ കണ്ടെത്തി കൂടെ കഴിയണമെന്ന് മനസ്സിൽ ആഗ്രഹിച്ച സൽമാൻ അറേബ്യയിൽ നിന്നുള്ള കച്ചവട സംഘത്തിന്റെ കൂടെ ചേർന്നു. എന്നാൽ അടിമച്ചന്തയിൽ വിൽക്കപ്പെട്ട ഒരടിമയായിത്തീരുകയായിരുന്നു അദ്ദേഹം. യഥ്രിബിലെ ബനൂ ഖുറൈള ഗോത്രക്കാരനായ ഒരു ജൂതന്റെ അടിമയായി കഴിഞ്ഞു കൂടി. അതിനിടയിലാണ് മുഹമ്മദ് നബി(സ്വ)യും അനുയായികളും മുഹാജിറുകളായി യഥ് രിബിലെത്തിയത്(ഇന്നത്തെ സൗദി അറേബ്യയിലുള്ള മദീനയുടെ പഴയ പേരായിരുന്നു ഇത്). വിവരം കേട്ടറിഞ്ഞ സൽമാൻ യജമാനൻ അറിയാതെ മുഹമ്മദ് നബിയെ തേടി പുറപ്പെട്ടു.ആ സദസ്സിൽ സന്നിഹിതനായി. നബി(സ്വ)യെ അദ്ദേഹം നിരീക്ഷിച്ചു. പാതിരി പറഞ്ഞ ലക്ഷണങ്ങൾ ഒത്തിണങ്ങിയിരിക്കുന്നു. ഇദ്ദേഹം തന്നെയാണ് ആ പ്രവാചകനെന്ന് തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തു. അദ്ദേഹം നബിയുടെ എറ്റവും അടുത്ത അനുയായി അയിത്തീർന്നു. സ്വഹാബികളുടെ സഹായത്താൽ ഉടമസ്ഥനുമായി മോചനക്കരാർ എഴുതി സ്വാതന്ത്രനായത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. ഉസ്മാൻ (റ)ന്റെ കാലത്താണ് സൽമാൻ മരിച്ചത്. ജോർദാനിലാണ് ഖബറടക്കിയത്. ഭൗതിക വിജ്ഞാനവും അനുഭവ പാഠവവും ഒത്തിണങ്ങിയ സൽമാൻ ഇസ്ലാമീക വിജ്ഞാനീയങ്ങളിൽ അഗാധ പാണ്ഡിത്യം നേടി.ഖലീഫമാരുടെ കാലമായപ്പോൾ മുസ്ലിംകൾക്ക് സമൃദ്ധിയുണ്ടായെങ്കിലും സൽമാൻ ഈത്തപ്പന നാരു പിരിച്ച് കുട്ടയുണ്ടാക്കി ഉപ ജീവനം കഴിച്ചു.മദാഇനിലെ ഗവർണറായി നിയമിതനായപ്പോഴും ഈ ലളിത ദീവിതം അദ്ദേഹം കൈവെടിഞ്ഞില്ല

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya