സൽമ ജോർജ്ജ്
1970 മുതൽ 1990 വരെ മലയാള ചലച്ചിത്രമേഖലയിൽ സജീവയായിരുന്ന ഒരു ഗായികയാണ് സൽമ ജോർജ്ജ്[1]. ഇവർ 40 ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട്[2]. ചലച്ചിത്രസംവിധായകൻ കെ.ജി. ജോർജ്ജിന്റെ ഭാര്യയും[3] കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടിഭാഗവതരുടെ മകളുമാണ് സൽമ ജോർജ്ജ്[4]. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ശരദിന്ദു മലർദീപനാളം നീട്ടി എന്ന ഗാനം സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ളവയിൽ ഏറെ ശ്രദ്ധേയമായമാണ്.[5] ജീവിതരേഖപ്രശസ്ത ഗായകൻ പാപ്പുക്കുട്ടി ഭാഗവതരുടെ ഏക മകൾ ആയി വൈപ്പിൻകരയിൽ ജനിച്ചു. അമ്മ ബേബി[6]. തൃപ്പൂണിത്തുറ ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നിന്ന് കർണാടക സംഗീതത്തിൽ പഠനം പൂർത്തിയാക്കി. സഹോദരൻ മോഹൻ ജോസ് മലയാള ചലച്ചിത്ര നടനാണ്. 1977 ഫെബ്രുവരി 7-ാം ൹ ചെന്നൈ സെന്റ് മത്തിയാസ് പള്ളിയിൽ വച്ച് മലയാള ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൻ, നടൻ അരുൺ, ഒരു മകൾ, താര[7]. പുരസ്കാരങ്ങൾഗാനങ്ങൾ
(വിവരങ്ങൾക്ക് കടപ്പാട് - http://www.malayalachalachithram.com/listsongs.php?g=1353) അവലംബം
|