സൺ ത്സൂ
പുരാതന ചൈനയുടെ വസന്ത-ശരത്-കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പട്ടാള ഉദ്യോഗസ്ഥനും എഴുത്തുകാരനുമായിരുന്നു സൺ ത്സൂ അഥവാ സൺ സീ. യുദ്ധതന്ത്രം എന്ന പ്രസിദ്ധ പുസ്തകത്തിന്റെ കർത്താവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സൺ വൂ എന്നാണ് ശരിയായ പേര്. 'വിദ്വാനായ സൺ' എന്നാണ് സൺ ത്സൂ എന്ന പദത്തിനർത്ഥം. വൂ രാജാവായ ഹെലൂവിന്റെ ഉപദേഷ്ഠാവായിരുന്നു സൺ ത്സൂ എന്നാണ് മിക്ക ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. ജീവിതംബി. സി. അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'സ്പ്രിങ്ങ് ആൻഡ് ഓട്ടം ആന്നൽസ്', ബീ. സീ. 94-ൽ സിമാ കിയാൻ എഴുതിയ 'വലിയ ചരിത്രകാരന്റെ രേഖകൾ' എന്നിവയാണ് സൺ ത്സൂവിന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന പ്രധാന പുസ്തകങ്ങൾ. കീ രാജ്യത്തിലോ ('ആന്നൽസ്' പ്രകാരം) വൂ രാജ്യത്തിലോ ('രേഖകൾ' പ്രകാരം) ആണ് സൺ ത്സൂ ജനിച്ചത്. ബീ. സീ. 512-ൽ വൂ രാജാവായ ഹെലൂവിന്റെ സൈന്യത്തിൽ ചേർന്നു. അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ വൂ സൈന്യം നിരവധി വിജയങ്ങൾ നേടിയെന്നും തുടർന്ന് സൺ ത്സൂ 'യുദ്ധതന്ത്രം' എഴുതിയെന്നുമാണ് വിശ്വാസം. എന്നാൽ സൺ ത്സൂ എന്ന് ഒരു വ്യക്തി ജീവിച്ചിരുന്നില്ലായെന്നും 'യുദ്ധതന്ത്രം' എഴുതിയത് സൺ ബിന്നാണെന്നും വാദിക്കുന്നവരുണ്ട്. 'രേഖകൾ'ക്ക് മുൻപുള്ള ഒരു പുസ്തകത്തിലും സൺ വൂ എന്ന പേര് ഉപയോഗിക്കപ്പെട്ടിട്ടില്ല എന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ആ സമയം നടന്ന ബോജു യുദ്ധത്തിൽ സൺ ത്സൂ പങ്കെടുത്തതായി ഒരു പുസ്തകത്തിലും എഴുതപ്പെട്ടിട്ടില്ല എന്നും ഇവർ പറയുന്നു. സൺ ത്സൂ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന ചരിത്രകാരന്മാരിൽ ചിലരും സൺ ബിന്നാണ് 'യുദ്ധതന്ത്രം' പൂർത്തിയാക്കിയതെന്ന ചിന്താഗതിക്കാരാണ്. (സൺ ബിന്ന് എന്ന ഒരു സൈന്യാധിപൻ ( ??? - ബീ. സീ. 316 ) ജീവിച്ചിരുന്നതായി തെളിവുകളുണ്ട്.) പുസ്തകത്തിൽ പറയുന്ന ചില ആയുധങ്ങളും യുദ്ധരീതികളും (ഉദാഹരണത്തിൻ കുതിരപ്പട്ടാളം) സൺ ത്സൂവിന്റെ കാലത്ത് ഉപയോഗിച്ചിരുന്നതായി തെളിവില്ല എന്നതാണ് ഈ വാദത്തിന്റെ കാരണം. 1972-ൽ സൺ ബിന്നിന്റെ ചില എഴുത്തുകൾ കണ്ടെത്തുകയുണ്ടായി. ഇവ 'യുദ്ധതന്ത്ര'ത്തിനോട് വളരെയധികം സമാനമാണ്. യുദ്ധതന്ത്രംയുദ്ധം കഴിയുന്നതും ഒഴിവാക്കണമെന്നും മറ്റ് വഴികളില്ലെങ്കിൽ മാത്രമേ ആക്രമിക്കാവൂ എന്നുമാണ് സൺ ത്സൂവിന്റെ ഉപദേശം. നൂറു യുദ്ധങ്ങൾ ജയിക്കുന്നവനല്ല, നൂറു യുദ്ധങ്ങളും ഒഴിവാക്കുന്നവനാണ് നല്ല നേതാവെന്ന് സൺ ത്സൂ പറയുന്നു. യുദ്ധം ചെയ്യേണ്ടി വന്നാൽ ശത്രുവിനെ ഒരിക്കലും നേരിട്ട് ആക്രമിക്കരുത്; മറിച്ച് തന്ത്രങ്ങൾ ഉപയോഗിച്ച് അവരെ ക്ഷീണിപ്പിക്കുണം. ശതുരാജ്യത്തെ നശിപ്പിക്കുകയല്ല, കേടുപാടുകളില്ലാതെ പിടിച്ചെടുക്കുകയായിരിക്കണം ലക്ഷ്യം. പ്രസക്തിചൈനയുടെ ആദ്യ ചക്രവർത്തിയായ കിൻ ഷീ ഹുവാങ് മുതൽ മാവോ സേതൂങ് വരെയുള്ളവർ 'യുദ്ധതന്ത്രം' പഠിച്ചിരുന്നു. അതുവരെ എഴുതപ്പെട്ട ചൈനീസ് പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന കിൻ ഷീ ഹുവാങിന്റെ കൊട്ടാരം തീപിടിച്ചപ്പോൾ രക്ഷപ്പെട്ട യുദ്ധത്തെക്കുറിച്ചുള്ള ആറ് പുസ്തകങ്ങളിൽ ഒന്നായിരുന്നു ഇത്. ഈ പുസ്തകങ്ങൾ ഹാൻ കാലഖട്ടത്തിൽ 'ഏഴ് യുദ്ധപുസ്തകങ്ങൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അന്നത്തെ സൈനിക ഉദ്യോഗസ്ഥർക്കായുള്ള പരീക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന പാഠപുസ്തകങ്ങളിൽ ഒന്നായിരുന്നു 'യുദ്ധതന്ത്രം'. ഗ്വറില്ലാ യുദ്ധത്തെക്കുറിച്ചുള്ള മാവോയുടെ ലേഖനങ്ങളിൽ ഈ പുസ്തകത്തിന്റെ പങ്ക് വ്യക്തമാണ്. ക്രിസ്തുവർഷം 760-ൽ ഈ പുസ്തകം ജാപ്പനീസിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. ഓദാ നൊബുനഗ, ടൊയൊട്ടോമി ഹിദേയോഷി, തൊക്കുഗാവ അയേയാസു, ടോഗോ ഹെയ്ഹാചിരോ തുടങ്ങിയ ജപ്പാനിലെ പ്രമുഖ സേനാനായകർ 'യുദ്ധതന്ത്രം' വായിച്ചിരുന്നു. വിയെറ്റ്നാമീസ് ഭാഷയിലേക്ക് ഇത് തർജ്ജമ ചെയ്തത് ഹോ ചി മിൻ ആണ്. അമേരിക്കൻ സൈന്യത്തിലെ കോളിൻ പവൽ ഗൾഫ് യുദ്ധത്തിനുവേണ്ടീ 'യുദ്ധതന്ത്രം' പഠിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|