സൗസൻ എൽ-ഈദ്
സമ്മർലിൻ ആശുപത്രിയിലെ സ്തന സംരക്ഷണ കേന്ദ്രത്തിൻറെ വൈദ്യശാസ്ത്ര മേധാവിയും കാൻസർ പ്രോഗ്രാമിന്റെ കാൻസർ ലെയ്സൺ ഫിസിഷ്യനും സ്തനാർബ്ബുദ സമിതിയുടെ സഹ അദ്ധ്യക്ഷയും കോംപ്രിഹെൻസീവ് കാൻസർ സെന്ററുകളിലെ (സിസിസിഎൻ) ബ്രെസ്റ്റ് സർജിക്കൽ ഓങ്കോളജിസ്റ്റുമാണ് സൗസൻ എൽ-ഈദ്. ക്ലാർക്ക് കൗണ്ടി മെഡിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് അവർ. നെവാഡയിലെ ടൂറോ യൂണിവേഴ്‌സിറ്റിയിലെ ജനറൽ സർജറിയുടെ അഡ്‌ജങ്ക്റ്റ് അസോസിയേറ്റ് പ്രൊഫസറായ അവർ നിരവധി ക്ലിനിക്കൽ ഗവേഷണ പഠനങ്ങളുടെ പ്രധാന അന്വേഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അൾട്രാസൗണ്ട്, സ്റ്റീരിയോടാക്റ്റിക് ബ്രെസ്റ്റ് ബയോപ്സി എന്നിവയിൽ സാക്ഷ്യപ്പെടുത്തിയ ലാസ് വെഗാസിലെ ആദ്യത്തെ ബ്രെസ്റ്റ് സർജനാണ് അവർ.[1] എൽ-ഈദ് 2010-ൽ നെവാഡയിലെ സമഗ്ര കാൻസർ സെന്ററിൽ സ്തന ശസ്ത്രക്രീയാ വിഭാഗത്തിൽ ഓങ്കോളജിസ്റ്റായി ചേർന്നു. ഈ കർത്തവ്യത്തിനു പുറമേ, അവർ സമ്മർലിൻ ആശുപത്രിയിലെ സ്തന സംരക്ഷണ കേന്ദ്രത്തിൻറെ വൈദ്യശാസ്തത്ര മേധാവിയായും കാൻസർ പ്രോഗ്രാമിന്റെ കാൻസർ ലെയ്സൺ ഫിസിഷ്യനായും സമ്മർലിൻ ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ട്യൂമർ ബോർഡിന്റെ കോ-ചെയർ ആയും സേവനമനുഷ്ഠിക്കുന്നു.[2] സ്തനാർബുദത്തെക്കുറിച്ചുള്ള അവതരണങ്ങളും പ്രഭാഷണങ്ങളും പൊതുജനങ്ങൾക്കും ഡോക്ടർമാർക്കും അവർ പതിവായി നൽകുന്നു. അവലംബം
External links
|