ഒരു അമേരിക്കൻ ശാസ്ത്രജ്ഞനാണ് സ്റ്റാൻലി മില്ലർ (7 മാർച്ച് 1930 – 20 മേയ് 2007).
1952 ൽ ഹരോൾഡ് യുറേയുമായിച്ചേർന്ന് ഭൂമിയുടെ ആദ്യകാലത്തെ അന്തരീക്ഷം പരീക്ഷണശാലയിലൊരുക്കി ജീവൻെറ അടിസ്ഥാനകണങ്ങൾക്കു രൂപംനൽകി. ആദിമ ഭൂമിയിലെ സാഹചര്യങ്ങൾ പരീക്ഷണശാലയിൽ പുനഃ സൃഷ്ടിച്ചുകൊണ്ട് അമോണിയ, മീഥേൻ തുടങ്ങിയ പദാർത്ഥങ്ങളിൽ നിന്ന് അമിനോ ആസിഡുകൾ സംശ്ലേഷിപ്പിച്ചു. ജീവന് അടിസ്ഥാനമായ കണങ്ങളെ ആദ്യമായി കൃത്രിമമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒപാരിൻ, ഹാൽഡേൻ എന്നിവരുടെ ആശയങ്ങളാണ് യൂറേമില്ലർ പരീക്ഷണത്തിനു പ്രചോദനമായത്.[1]