സ്റ്റാഫൊർഡ് (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രൊപ്പൊളിറ്റൻ ഏരിയയില്പ്പെട്ട ഒരു നഗരമാണ് സ്റ്റാഫൊർഡ് . സ്റ്റാഫൊർഡിന്റെ മിക്ക ഭാഗവും ഫോർട്ട് ബെൻഡ് കൗണ്ടിയിലാണ്, ബാക്കി കുറച്ച് ഭാഗം ഹാരിസ് കൗണ്ടിയിലും. 2010ലെ യു.എസ്. സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 17,693 ആണ്. ടെക്സസിലെ ഏക മുനിസിപ്പൽ സ്കൂൾ ഡിസ്ട്രിക്ട് ആയ സ്റ്റാഫൊർഡ് മുനിസിപ്പൽ സ്കൂൾ ഡിസ്ട്രിക്ട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ് സിസ്റ്റത്തിന്റെ ഭാഗമായി നഗരത്തിൽ കോളേജിന്റെ ഒരു ക്യാമ്പസുമുണ്ട്. 1995ലെ കണക്കുപ്രകാരം സ്റ്റാഫൊർഡിൽ മുനിസിപ്പൽ പ്രോപ്പർട്ടി നികുതി ഇല്ല. മാത്രവുമല്ല വില്പ്പന നികുതി അടുത്തുള്ള നഗരങ്ങളേക്കാൾ 0.5% കുറവുമാണ്. യുണൈറ്റഡ് പാഴ്സൽ സർവീസ്, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, ടൈക്കൊ മുതലായ കമ്പനികൾക്ക് സ്റ്റാഫോർഡിൽ ഓഫീസുകളുണ്ട്. 2008ൽ സ്റ്റാഫൊർഡ് മേയർ ലിയൊണാർഡ് സ്കാർസെല്ല ആണ്. ആജീവനാന്തം നഗരത്തിൽ സ്ഥിരതാമസമായിരുന്ന ഇദ്ദേഹം 1969ൽ ആണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാഫോർഡ് സിറ്റി കൗൺസിലിലെ മെംബർമാരിൽ മലയാളിയായ കെൻ മാത്യു 2006ൽ കൗൺസിൽ മെംബറായി തിരഞ്ഞെടുക്കപ്പെട്ടു. [3] ചിത്രശാല
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|