സ്മാൾ ഹോളി ഫാമിലി
1518–1519 നും ഇടയിൽ റാഫേലും സഹായികളും വരച്ച എണ്ണച്ചായാ പാനൽ ചിത്രമാണ് സ്മാൾ ഹോളി ഫാമിലി. ഇപ്പോൾ പാരീസിലെ ലൂവ്രേയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. ഈ ചിത്രം അതിന്റെ പേരിലുടെ അദ്ദേഹത്തിന്റെ ലൂവ്രെയിലെ ദ ഹോളി ഫാമിലി ഓഫ് ഫ്രാൻസിസ് I (റാഫേൽ) ൽനിന്നും വേർതിരിക്കുന്നു. ഈ ചിത്രത്തിൽ മഡോണയുടെ വസ്ത്രത്തിന്റെ അരികിൽ "RAPHAEL VRBINAS S[anti] PINGEBAT MDXVIII" എന്ന് ഒപ്പിട്ട് തീയതിയും ചേർത്തിരിക്കുന്നു.[1]. ![]() പതിനേഴാം നൂറ്റാണ്ടിലെ എഴുത്തുകാരനായ ആൻഡ്രെ ഫെലിബിയൻ പറയുന്നതനുസരിച്ച്, ലൂവ്രെയിലെ രണ്ട് ചിത്രങ്ങൾ അബൻഡൻസ്, സീറസ് എന്നിവ മോണോക്രോമിൽ സ്മാൾ ഹോളി ഫാമിലിക്ക് ഒരു കവർ ഉണ്ടാക്കി. അബൻഡൻസിൽ "റാഫേൽ യുവർബിനാസ്" എന്ന ഒപ്പ് കാണപ്പെടുന്നു. എന്നിരുന്നാലും ഇത് പൊതുവെ പിന്നീടുള്ള കൂട്ടിച്ചേർക്കലായി കണക്കാക്കപ്പെടുന്നു. കുടുംബപ്പേര് "ഡോവിസി [a]" (അതായത് അബൻഡൻസ്) എന്നുള്ളത് കാർഡിനൽ ബിബ്ബിയാനയുമായി ബന്ധപ്പെട്ടിരിക്കാം. മാർബിൾ കണ്ണാടികൾക്കിടയിലുള്ള അടിത്തട്ടിലെ ഒരു ഭിത്തിമാടത്തിൽ ഒരു ചിത്രം കാണിക്കുന്നു. ചിത്രത്തിന് അടിയിൽ ഒരു മാസ്ക് കാണപ്പെടുന്നു. പാലാസോ ഡുക്കേൽ ഡി മാന്റോവയിലെ ലോഗ്ഗിയ ഡീ മർമിയിൽ ഒരു അഫ്രോഡൈറ്റ് (കുൻസ്റ്റിസ്റ്റോറിഷെസ് മ്യൂസിയം) എന്നു പരാമർശിക്കുന്നു.[2][3]. അവലംബം
|