സൈൻ അൽ ശറഫ് തലാൽ
ജോർദാൻ രാജ്ഞിയും ജോർദാൻ രാജാവായിരുന്ന കിങ് തലാലിന്റെ ഭാര്യയുമായിരുന്നു സൈൻ അൽ ശറഫ് തലാൽ - Zein al-Sharaf Talal (2 August 1916 – 26 April 1994). ജോർദാൻ രാജാവായിരുന്ന കിങ് ഹുസൈന്റെ മാതാവുമാണ് ഇവർ. കുടുംബം1916 ഓഗസ്റ്റ് രണ്ടിന് ഈജിപ്റ്റിലെ അലക്‌സാണ്ട്രിയയിൽ ജനിച്ചു. ഹൗറാൻ ഗവർണറായിരുന്ന ശരീഫ് ജമാൽ ബിൻ നാസറിന്റെയും വിജ്ദാൻ ഹനീമിന്റെയും മകളാണ്. അവരുടെ പിതാവ് മക്കയിലെ ശരീഫ് ഹുസൈൻ ബിൻ അലിയുടെ അനന്തരവനും സൈൻ അൽ തലാലിന്റെ മാതാവ് സൈപ്രസ് ഗവർണറായിരുന്ന ശാക്കിർ പാഷയുടെ മകളും ഓട്ടോമൻ സാമ്രാജ്യത്തിലെ പ്രധാന രാജ്യതന്ത്രജ്ഞനായിരുന്ന കാമിൽ പാഷയുടെ അനന്തരവളുമായിരുന്നു. വിവാഹം, മക്കൾ1934 നവംബർ 27ന് അക്കാലത്ത് രാജകുമാരനായിരുന്ന തന്റെ പിതൃ സഹോദരന്റെ മകനായ പ്രിൻസ് തലാൽ ബിൻ അബ്ദുള്ള വിവാഹം ചെയ്തു. ഇവർക്ക് നാല് ആൺ മക്കളും രണ്ടു പെൺകുട്ടികളും ജനിച്ചു. ആദ്യ മകൻ കിങ് ഹുസൈൻ 1935 നവംബർ 14ന് ജനിച്ചു - 1999 ഫെബ്രുവരി ഏഴിന് മരണം. രണ്ടാമത്തെ മകൾ അസ്മ 1937ൽ ജനിച്ചു. മൂന്നാമത്തെ കുട്ടി പ്രിൻസ് മുഹമ്മദ് 1940 ഒക്ടോബർ രണ്ടിന് ജനിച്ചു.
ബഹുമതിദേശീയ ബഹുമതികൾ
വിദേശ ബഹുമതികൾ
അവലംബം
|