സേവാഭാരതി
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമാണ് സേവാഭാരതി. 1989 ൽ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെടുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത് [1]. പ്രവർത്തനംതീർത്തും സ്വതന്ത്ര സഘടനയായി പ്രവർത്തിക്കുന്ന സേവാഭാരതി വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സാ സഹായം, രോഗി പരിചരണം, ആംബുലൻസ് സർവീസ്, കൗൺസിലിംഗ്, കുട്ടികളുടെ സംരക്ഷണം, വനിതാ ശാക്തീകരണം, ഭവന നിർമാണം, ദുരന്ത നിവാരണം, ശുചീകരണം, സാമൂഹിക പരിഷ്ക്കരണം, വിവാഹ പൂർവ കൗൺസിലിംഗ്, നിയമ സഹായം, അന്നദാനം തുടങ്ങിയ ധാരാളം മേഖലകളിൽ ഊന്നൽ നൽകുന്നു. സേവാഭാരതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ 602 ജില്ലകളിലായി 836 സംഘടനകളും പ്രവർത്തിക്കുന്നു[1]. സേവാഭാരതിയുടെ 75 ശതമാനത്തോളം പദ്ധതികളും ഗ്രാമങ്ങളിലാണ് നടക്കുന്നത്. അദ്ധ്യാപകർ, ഡോക്ടർമാർ, നഴ്സുമാർ, വക്കീലന്മാർ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർ, എഞ്ചിനീയർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ ആളുകൾ മുതൽ സാധാരണക്കാർ വരെ ഇതുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നുണ്ട്. അവലംബം
|