അമേരിക്കൻ ഐക്യനാടുകളിലെടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിലുംഡെന്റൺ കൗണ്ടിയിലുമായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്[4]സെലീന. 2020 യുഎസ് സെൻസസ് പ്രകാരം സെലിനയിലെ ജനസംഖ്യ 16,739 ആയിരുന്നു.[5] ഡാളസ്-ഫോർട്ട് ഫോർത്വർത്ത് മെട്രോപ്ലക്സിലെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി (2019-2021) തുടർച്ചയായി അതിവേഗം വളരുന്ന പട്ടണമായി ഡാളസ് ബിസിനസ് ജേണൽ പട്ടണത്തെ റാങ്ക് ചെയ്തു.[6] സെലീനയുടെ ജനസംഖ്യാ വളർച്ചാ നിരക്ക് 2015 മുതൽ 2019 വരെ 50.8% ആയിരുന്നു. പട്ടണത്തിന് ഉൾക്കൊള്ളാവുന്ന പരമാവധി ജനസംഖ്യ ഏകദേശം 378,000 ആണ്.[7]
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണം 395,000,000 square feet (36.7 കി.m2) ആണ്. ഇതിൽ 391,000,000 square feet (36.3 കി.m2) കരപ്രദേശവും 4,300,000 square feet (0.4 കി.m2) (1.10%) ജലവുമാണ്[9].