സെന്റ് അഗസ്റ്റിൻ പള്ളി, മാരാരിക്കുളം9°35′53″N 76°18′13″E / 9.59806°N 76.30361°E മാരാരിക്കുളം സെന്റ് അഗസ്റ്റിൻ പള്ളി 1877-ൽ സ്ഥാപിക്കപ്പെട്ടതാണ്. ആലപ്പുഴ രൂപതയ്ക്കു കീഴിലുള്ള ഈ പള്ളി റോമൻ കത്തോലിക്ക ലാറ്റിൻ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്.[1] വിശുദ്ധ അഗസ്റ്റിൻ്റെ നാമത്തിലാണ് ഈ പള്ളി അറിയപ്പെടുന്നത് . എല്ലാ വർഷവും മലയാള മാസം ചിങ്ങത്തിലാണ് ഇവിടുത്തെ തിരുന്നാൾ നടക്കുന്നത്. ആയതിനാൽ ഈ തിരുന്നാൾ ചിങ്ങം തിരിനാൾ എന്ന് അറിയപ്പെടുന്നു. കൂടാതെ ഉണ്ണിയേശുവിൻ്റെ നെവേന എല്ലാ വെള്ളിയാഴിച്ചുകളിലും നടക്കുന്നു. ഏകദേശം 1200 കത്തോലിക്ക കുടുംബങ്ങൾ ഈ ഇടവകയിൽ ഉണ്ട് . ഒക്ടോബർ മാസം ഇടവകയിൽ നടക്കുന്ന ജപമാല റാലി വളരെ പ്രസിദ്ധമാണ്. വലിയ ഒരു വിശ്വാസ പ്രഖ്യാനമാണ് ഈ റാലി സെപ്റ്റബർ 30-ാം തീയതി മാതാവിൻ്റെ തിരുസ്വരൂപം ഇടവകയിലെ ഭവനങ്ങളിലേയ്ക്ക് ഇറങ്ങും തുടർന്ന് ഒക്ടോബർ മാസം മുഴുവൻ ആ അത്ഭുത രൂപം വിശ്വാസികൾക്ക് മുഴുവൻ അനുഗ്രഹം ചൊരിഞ്ഞ് നവംബർ ഒന്നാം തീയതി തിരിച്ച് പള്ളിയിൽ കയറുമ്പോൾ കത്തോലിക്ക വിശ്വാസത്തിൽ മറിയത്തിൻ്റെ സാനിധ്യത്തിന് വലിയ സ്ഥാനമുണ്ട് എന്ന് ഈ ഇടവക ജനം ലോകത്തോട് വിളിച്ചു പറയുന്ന നിമിഷങ്ങളാണ് . ഇടവകയുടെ കീഴിൽ ഒരു ഹൈസ്കൂൾ പ്രവർത്തിക്കുന്നുണ്ട് സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മാരാരിക്കുളം എന്നാണ് ഇതിൻറെ പേര് പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഈ വിദ്യാലയം കലാ കായിക അക്കാദമിക പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയമാണ്.ഇടവകയുടെ കീഴിൽ സെൻ സെബാസ്റ്റ്യൻ ചാപ്പൽ സെൻമേരിസ് പ്രാർത്ഥനാലയം സെൻറ് ആൻറണീസ് പ്രാർത്ഥനാലയം സെൻറ് ജോർജ് പ്രാർത്ഥനാലയംഎന്നിങ്ങനെയുള്ള ചെറിയ പ്രാർത്ഥനാലയങ്ങൾ ഇടവക അതിർത്തികളോട് ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്. ഇടവകയിലെ BCC പ്രവർത്തനങ്ങൾ ശ്രദ്ദേയമാണ് കൂടാതെ യുവജ്യോതി KCYM , KLCA, ലിറ്റിൽ വേ അസോസിയേഷൻ, വിൻസൻ്റിപ്പോൾ സെസൈറ്റി, ലീജൺ ഓഫ് മേരി, KLCWA , ജീസസ് യൂത്ത് എന്നിവ ശക്തമായി പ്രവർത്തിക്കുന്നു. രൂപത യുവജ്യോതി KCYM സംഘടനയ്ക്ക് ശക്തമായ നേതാക്കളെ നൽകിയ ഇടവകയാണ് ഇത്. AR സന്തോഷ് (രൂപത പ്രസിഡൻ്റ്) റെനീഷ് ആൻ്റണി താന്നിക്കൽ(രൂപത പ്രസിഡൻ്റ്) ,Kv ജോസി(രൂപത വൈ: പ്രസിഡൻ്റ്),എനോഷ് ജോസഫ് താന്നിക്കൽ, ജോബ് ആൻ്റണി വാലയിൽ (രൂപത കേന്ദ്ര സമിതി അംഗങ്ങൾ) എന്നിവർ ഈ ഇടവകയുടെ മക്കളാണ്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ബ്ളോക്ക് പരിധിയിൽ വരുന്ന മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.[2] അവലംബം
|