ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും അഭിനയപ്രതിഭയും, നിർമ്മാതാവും, സംവിധായകനും കൂടാതെ ലോകസഭാംഗവും ആയിരുന്നു സുനിൽ ദത്ത് (ഹിന്ദി: सुनील दत्त, ജൂൺ 6, 1930 – മേയ് 25, 2005). ജനന നാമം: ബൽരാജ് ദത്ത് എന്നായിരുന്നു. 2004-2005 മൻമോഹൻ സിംഗ് സർക്കാറിൽ അദ്ദേഹം യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രി ആയിരുന്നു. ബോളിവുഡിലെ തന്നെ നടനായ സഞ്ജയ് ദത്ത് അദ്ദേഹത്തിന്റെ മകനാണ്. [1].
1984 ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. അതിനു ശേഷം മുംബൈ നോർത്ത് വെസ്റ്റ് ലോകസഭ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
സുനിൽ ദത്ത് ജനിച്ചത് ഇന്നത്തെ പാകിസ്ഥാനിലെ ഝെലം ജില്ലയിലാണ്.പിതാവ് രഘുനാഥ്ദിവാനായിരുന്നു മാതാവ് കുൽ വന്തി ദേവി. സോമദത്ത എന്നഅനുജനും റാണി ബാലി എന്ന അനുജത്തിയും ഉണ്ട്.അഞ്ചാമത്തെ വയസ്സിൽ പിതാവ് മരിച്ചു.പതിനെട്ടാമത്തെ വയസ്സിൽ ഇന്ത്യ വിഭജന സമയത്ത് പിതാവിൻറെ സുഹൃത്തായ യാക്കോബിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് കുടിയേറി അവിടെ നിന്ന് അദ്ദേഹത്തിന്റെ കുടുംബം ഇന്നത്തെ ഹരിയാന സംസ്ഥാനത്തിൽ പെടുന്ന മണ്ഡോലി എന്ന ഗ്രാമത്തിലേക്ക് കുടിയേറി. പിന്നീട് അദ്ദേഹം അഭിനയ സ്വപ്നവുമായി മുംബൈയിലേക്ക് മാറി.ജയ്ഹിന്ദ് കോളേജിൽ നിന്നും 1954 ൽ ബാച്ചിലർ ആർട്സ് ബിരുദം നേടി.മുംബൈ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കുറച്ചുകാലം ജോലി ചെയ്തു.
ആദ്യ ജോലി അദ്ദേഹത്തിന്റെ റേഡിയോ സെയ്ലോൺ എന്ന റേഡിയോവിൽ പ്രസ്താവകനായിരുന്നു. പിന്നീട് ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് 1955 ലെ റെയിൽവേ പ്ലാറ്റ്ഫോം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് എത്തി. 1957 ൽ നർഗീസ്സ് ഒന്നിച്ച് അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രം ശ്രദ്ധേയമായി. സമപ്രായക്കാരിയായ നർഗീസുമായി സുനിൽ 1958 ൽ വിവാഹിതനായി.
1950-60 കാലഘട്ടത്തിലെ ഒരു പ്രധാന നടനായിരുന്നു സുനിൽ ദത്ത്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ധാരാളം വിജയ ചിത്രങ്ങൾ ഉണ്ടായിരുന്നു. 1964 ൽ 34 വയസ്സിൽയാദേൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ട് അക്കാലത്ത് ഒരു റെ ക്കേ ാർ ഡ് ഉണ്ടാക്കി. മലയാളത്തിലെ മോഹൻ ലാലിന് സമാനമായ അഭിനയശൈലി ആണ് സുനിലിന്റെത്.ഏതുതരം കഥാപാത്രങ്ങൾക്കും വഴങ്ങുന്ന ഫ്ളക്സിബിൾ ആയ മുഖമാണ് അദ്ദേഹത്തിൻറെ. കച്ചവട സിനിമകൾക്ക് പ്രാധാന്യം നൽകുന്ന ഹിന്ദിയിലെ പരിമിതിയിൽ നിന്ന്അതുല്യമായ കഥാപാത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. 1968 ൽ ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും തിരിഞ്ഞു . പക്ഷേ ആദ്യ ചിത്രങ്ങൾ നിർമ്മിച്ചത് തികഞ്ഞ പരാജയങ്ങൾ ആയിരുന്നു. 1970 മുതൽ 80 കാലഘട്ടത്തിൽ വീണ്ടും ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. നാഗീൻ (1976), പ്രാൺ ജായെ പർ വചൻ ന ജായേ (1974), ജാനി ദുശ്മൻ (1979) , ശാൻ (1980) എന്നിവ വിജയ ചിത്രങ്ങളായിരുന്നു. 1981 ൽ തന്റെ മകനായ സഞ്ജയ് ദത്തിനെ ബോളിവുഡിലേക്ക് കൊണ്ടു വന്ന ചിത്രമായിരുന്നു റോക്കി.
1990 കളിൽ തന്റെ മകൻ സഞ്ജയ്ഉൾപ്പെട്ട ചില വിവാദങ്ങളിൽ പെട്ട് അദ്ദേഹത്തിന് ഗുരുതരമായി ചീത്തപ്പേര് ഉണ്ടാവുകയും അഭിനയ ജീവിതത്തോടും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കേണ്ടി വരുകയും ചെയ്തു.
1995 ൽ ഫിലിംഫെയർ ജീവിത കാല അവാർഡ് ലഭിച്ചു . പ്രധാന സിനിമകൾ ഗസൽ, സുജാത, ഉസ്നേ കഹാ ഥാ , ഹം ഹിന്ദുസ്ഥാനി , അമ്രപാലി, റെയിൽവേ പ്ലാറ്റ്ഫോ ം , പടോസൻ , മദർ ഇന്ത്യ , ഗീതമേ രാ നാം, ഹിമാലയ് സേഊം ചാ, മിലൻ , ടാകൂ ഓർ ജവാൻ , മിലൻ , സാധു ഓർ ശെയ്താൻ, രേഷ്മ ഓർ ഷേരാ , സിന്ദഗീ സിന്ദഗീ , നർത്തകി ,പ്രാൺ ജായേ പർ വചൻ ന ജായേ , ഹംറാസ്, രേഖ നായികയായ നാഗിൻ , ചിരാഗ് , പരമ്പര, കാലാആദ്മി , .2003 ൽ തന്റെ മകൻ സഞ്ജയ് ദത്ത് നായകനായി അഭിനയിച്ച മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തിരിച്ചു വന്നു.
ഒരു ഹൃദയാഘാതം മൂലം അദ്ദേഹം 2005 ൽ 75 വയസ്സിൽ അന്തരിച്ചു.[2]
ദിലീപ് കുമാർ (1954) · ഭരത് ഭൂഷൻ (1955) · ദിലീപ് കുമാർ (1956) · ദിലീപ് കുമാർ (1957) · ദിലീപ് കുമാർ (1958) · ദേവ് ആനന്ദ് (1959) · രാജ് കപൂർ (1960)
ദിലീപ് കുമാർ (1961) · രാജ് കപൂർ (1962) · അശോക് കുമാർ (1963) · സുനിൽ ദത്ത് (1964) · ദിലീപ് കുമാർ (1965) · സുനിൽ ദത്ത് (1966) · ദേവ് ആനന്ദ് (1967) · ദിലീപ് കുമാർ (1968) · ഷമ്മി കപൂർ (1969) അശോക് കുമാർ (1970) · രാജേഷ് ഖന്ന (1971) · രാജേഷ് ഖന്ന (1972) · മനോജ് കുമാർ (1973) · ഋഷി കപൂർ (1974) · രാജേഷ് ഖന്ന (1975) · സഞ്ജീവ് കുമാർ (1976) · സഞ്ജീവ് കുമാർ (1977) · അമിതാഭ് ബച്ചൻ (1978) · അമിതാഭ് ബച്ചൻ (1979) · അമോൽ പാലേക്കർ (1980)
നസീറുദ്ദീൻ ഷാ (1981) · നസീറുദ്ദീൻ ഷാ (1982) · ദിലീപ് കുമാർ (1983) · നസീറുദ്ദീൻ ഷാ (1984) · അനുപം ഖേർ (1985) · കമലഹാസൻ (1986) · no award (1987) · no award (1988) · അനിൽ കപൂർ (1989) ജാക്കി ഷ്രോഫ് (1990) · സണ്ണി ദെയോൾ (1991) · അമിതാഭ് ബച്ചൻ (1992) · അനിൽ കപൂർ (1993) · ഷാരൂഖ് ഖാൻ (1994) · നാന പടേക്കർ (1995) · ഷാരൂഖ് ഖാൻ (1996) · ആമിർ ഖാൻ (1997) · ഷാരൂഖ് ഖാൻ (1998) · ഷാരൂഖ് ഖാൻ (1999) · സഞ്ജയ് ദത്ത് (2000)
ഋത്വിക് റോഷൻ (2001) · ആമിർ ഖാൻ (2002) · ഷാരൂഖ് ഖാൻ (2003) · ഋത്വിക് റോഷൻ (2004) · ഷാരൂഖ് ഖാൻ (2005) · അമിതാഭ് ബച്ചൻ (2006) · ഋത്വിക് റോഷൻ (2007) · ഷാരൂഖ് ഖാൻ (2008) · ഋത്വിക് റോഷൻ (2009) · അമിതാഭ് ബച്ചൻ (2010) · ഷാരൂഖ് ഖാൻ (2011)