സുനിൽ ഞാളിയത്ത്
മലയാള വിവർത്തകനും എഴുത്തുകാരനുമാണ് സുനിൽ ഞാളിയത്ത്. നിരവധി ബംഗാളി കൃതികൾ മലയാളത്തിലാക്കി. ചോഖെർ ബാലി എന്ന ഗ്രന്ഥത്തിന്റെ വിവർത്തനത്തിന് 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ജീവിതരേഖരാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയും പത്രാധിപരും ആയിരുന്ന ടി പി ഞാളിയത്തിൻ്റെ മകനായി പശ്ചിമ ബംഗാളിലെ കൊൽത്തയിൽ 1969ൽ ജനനം.[1] കേരളത്തിലെ ആദ്യകാല മറുനാടൻ പ്രസാധകനും കൊൽക്കത്തയിൽ 'കേരളരശ്മി' എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു പിതാവായ ടി.പി ഞാളിയത്ത്.[1] ജനിച്ച് അധികം കഴിയുന്നതിന് മുമ്പ് അമ്മയോടൊപ്പം കേരളത്തിൽ എറണാകുളം ജില്ലയിലെ തിരുവാങ്കുളത്ത് എത്തി.[2] ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെ സുനിൽ പഠിച്ചത് തിരുവാങ്കുളത്ത് ആയിരുന്നു.[1] തുടർന്ന് കുടുംബത്തോടൊപ്പം വീണ്ടും ബംഗാളിലെത്തിയ അദ്ദേഹം കൽക്കട്ടയിലെ ആന്ധ്രാ അസോസിയേഷൻ എജുക്കേഷൻ ട്രസ്റ്റ് വക സ്‌കൂളിൽ പഠിച്ചു.[1] ബംഗാളിൽ ആയിരിക്കുമ്പോഴും, അച്ഛന്റെ മലയാളം പുസ്തകശേഖരവും അച്ഛൻ വരുത്തിയിരുന്ന മലയാള പ്രസിദ്ധീകരണങ്ങളും മാതൃഭാഷയായ മലയാളവുമായുള്ള ബന്ധം നിലനിർത്താൻ സഹായിച്ചു.[3] ഇംഗ്ലീഷ് ബിരുദ പഠനത്തിൽ മൂന്നാം ഭാഷയായി ബംഗാളി ആണ് പഠിച്ചത്. ബിരുദ പഠന കാലത്താണ് ബംഗാളി സാഹിത്യ കൃതികളിലേക്ക് അടുക്കുന്നത്.[1] കരിയർകോളേജ് പഠനം കഴിഞ്ഞ ഉടൻ തന്നെ കൽക്കട്ടയിൽ ജോലി കിട്ടി. അക്കാലത്ത് കേരളത്തിലെ പല പ്രസിദ്ധീകരണങ്ങളിലും ബംഗാൾ ഫുട്ബാളിനെക്കുറിച്ച് സുനിൽ ഫീച്ചറുകൾ എഴുതിയിരുന്നു.[3] പിന്നീട് മാതൃഭൂമി പത്രത്തിന്റെ കൊൽക്കത്ത ലേഖകനായും, 1997 മുതൽ 1999 വരെ മാതൃഭൂമിയുടെ പ്രതിനിധിയായും പ്രവർത്തിച്ചു.ഉദ്ധരിച്ചതിൽ പിഴവ്: കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|