സുജാത മോഹൻ
ദക്ഷിണേന്ത്യയിലെ, പ്രശസ്തയായൊരു ചലച്ചിത്രപിന്നണിഗായികയാണ്, സുജാത മോഹൻ. പന്ത്രണ്ടുവയസ്സുള്ളപ്പോൾ മലയാളസിനിമയിൽ പാടിത്തുടങ്ങിയ സുജാത, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്തുടങ്ങിയ ദക്ഷിണേന്ത്യൻഭാഷകളിലുംപാടി, കഴിവുതെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ചചലച്ചിത്രപിന്നണിഗായികയ്ക്കുള്ള പുരസ്കാരം, ഒന്നിലേറെത്തവണ, സുജാത നേടിയിട്ടുണ്ട്. ജീവിതരേഖഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണു സുജാത ജനിച്ചത്. ഇന്ത്യ സ്വാതന്ത്ര്യംനേടിയതിനുശേഷം, കൊച്ചിയിലെ ആദ്യമുഖ്യമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള സുജാതയുടെ മുത്തച്ഛനാണ്. സുജാതയ്ക്കു രണ്ടുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത, എട്ടാംവയസ്സിൽ കലാഭവനിൽച്ചേർന്നതോടെയാണു ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.[1] അക്കാലത്ത്, കലാഭവൻസ്ഥാപകൻ ആബേലച്ചൻ്റെ രചനയിൽപ്പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ക്രിസ്തീയദേവാലയങ്ങളിലും ഭവനങ്ങളിലും ഏറേ പ്രചാരംനേടിയിരുന്ന “ദൈവമെന്റെ കൂടെയുണ്ട്...”, “അമ്പിളിയമ്മാവാ...”, “അമ്മേ ആരെന്നെ..”തുടങ്ങിയ വേദോപദേശഗാനങ്ങൾ[2] സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി. പത്താംവയസ്സിൽ ശാസ്ത്രീയസംഗീതമഭ്യസിച്ചുതുടങ്ങി. നെയ്യാറ്റിൻകര വാസുദേവൻ, കല്യാണ സുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരാണ്, സുജാതയുടെ ഗുരുക്കന്മാർ[1]. ഒമ്പതാംവയസ്സുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പംപാടിയ സുജാത, അക്കാലങ്ങളിൽ കൊച്ചുവാനമ്പാടി എന്നറിയപ്പെട്ടിരുന്നു. ചലച്ചിത്രപിന്നണിഗായിക![]() 1975-ൽ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണിപാടിയാണ്, സുജാത ചലച്ചിത്രരംഗത്തേക്കു വന്നത്. ഈ ചിത്രത്തിൽ ഓ.എൻ.വി. കുറുപ്പ് എഴുതി, എം.കെ. അർജ്ജുനൻ ഈണമിട്ട “കണ്ണെഴുതിപ്പൊട്ടുതൊട്ട്...” എന്ന ഗാനമാണ്, സുജാതയുടെ ആദ്യ ചലച്ചിത്രഗാനം[3]. അതേവർഷം “കാമം ക്രോധം മോഹം” എന്ന ചിത്രത്തിൽ യേശുദാസിനൊപ്പംപാടിയ സ്വപ്നം കാണും പെണ്ണേ... ആദ്യ യുഗ്മഗാനവും. മികച്ചതുടക്കംലഭിച്ചെങ്കിലും പിന്നീടു കുറേക്കാലം സുജാത ചലച്ചിത്രരംഗത്തുനിന്നു വിട്ടുനിന്നു. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻവേണ്ടിയായിരുന്നു ഇത്. 1981-ൽ ഡോ. കൃഷ്ണമോഹനുമായുള്ള വിവാഹശേഷം ചെന്നൈയിലേക്കു താമസംമാറിയതോടെ വീണ്ടും ചലച്ചിത്രഗാനരംഗത്തു സജീവമായി. “കടത്തനാടൻ അമ്പാടി” എന്ന ചിത്രത്തിലൂടെ പ്രിയദർശനാണ് 1983-ൽ സുജാതയുടെ രണ്ടാംവരവിനു കളമൊരുക്കിയത്. എന്നാൽ ഈ ചിത്രം ഏഴു വർഷങ്ങൾക്കുശേഷമാണ് പുറത്തിറങ്ങിയതെന്നുമാത്രം. ഈ കാലയളവിൽ സുജാത പാടിയ പാട്ടുകളിലേറെയും യുഗ്മഗാനങ്ങളായിരുന്നു. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങൾ ലഭിച്ചുതുടങ്ങിയത്. അതോടെ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേക്കുയർന്നു. ആലാപനശൈലിയിൽ വ്യത്യസ്തതപുലർത്തുന്ന സുജാതയുടേത് നിത്യഹരിതശബ്ദമായി വിലയിരുത്തപ്പെടുന്നു. മാത്രമല്ലാ, ഭാവഗായികയെന്നപേരിലാണ്, സുജാതയറിയപ്പെടുന്നത്. തമിഴിലെ പ്രശസ്തഗാനങ്ങൾ
ഇതരഭാഷകളിൽമലയാളചലച്ചിത്രരംഗത്ത് അരങ്ങേറ്റംനടത്തി, ഒരു വർഷംതികയുന്നതിനുമുമ്പേ, തമിഴിൽനിന്നുള്ള അവസരമെത്തി. 1976-ൽ ഇളയരാജ സംഗീതസംവിധാനം നിർവ്വഹിച്ച “കാവിക്കുയിൽ”എന്ന ചിത്രത്തിനുവേണ്ടി സുജാത പാടി. പക്ഷേ ഈ ഗാനം സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നില്ല. 1992-ൽ “റോജാ” എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായിരുന്ന എ.ആർ. റഹ്മാനാണ് തമിഴിൽ സുജാതയുടെ രണ്ടാംവരവിനു വഴിതെളിച്ചത്. ഈ ചിത്രത്തിലെ “പുതുവെള്ളൈ മഴൈ...” എന്നഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന്, റഹ്മാൻ സംഗീതസംവിധാനംനിർവ്വഹിച്ച ഒട്ടേറെച്ചിത്രങ്ങളിൽ പാടി. റഹ്മാൻതന്നെയാണ് ഹിന്ദിയിലും സുജാതയെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ “താൾ”, “പുകാർ” എന്നീ ഹിന്ദി സിനിമകളിൽ സുജാതയാലപിച്ച ഗാനങ്ങൾ ദേശീയശ്രദ്ധനേടി. കന്നഡ, തെലുഗു സിനിമകളിലും സുജാത സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. സുജാതയുടെ പാട്ടുകൾ(Selected Discography)
രുഗ്മ 1983
ചിത്രം 1988
ആര്യൻ 1988
മഴവിൽക്കാവടി 1989
നായർസാബ് 1989
വന്ദനം 1989
അപ്പു 1990
ഏയ് ഓട്ടോ 1990
ഗജകേസരിയോഗം 1990
ലാൽ സലാം 1990
മാളൂട്ടി 1990
ശുഭയാത്ര 1990
നയം വ്യക്തമാക്കുന്നു 1991
ഉള്ളടക്കം 1991
വിഷ്ണുലോകം 1991
അദ്വൈതം 1992
എന്നോടിഷ്ടം കൂടാമോ 1992
യോദ്ധാ 1992
ചെങ്കോൽ 1993
ധ്രുവം 1993
ഗാന്ധർവ്വം 1993
മണിച്ചിത്രത്താഴ് 1993
മേലേപറമ്പിൽ ആൺവീട് 1993
ചെങ്കോൽ 1993
മിന്നാരം 1994
പവിത്രം 1994
തേന്മാവിൻ കൊമ്പത്ത് 1994
മംഗല്യസൂത്രം 1995
ഒരു അഭിഭാഷകൻ്റെ കേസ് ഡയറി 1995
തച്ചോളി വർഗീസ് ചേകവർ 1995
അഴകിയ രാവണൻ 1996
ദേവരാഗം 1996
ഈ പുഴയും കടന്ന് 1996
ഇന്ദ്രപ്രസ്ഥം 1996
രജപുത്രൻ 1996
അനിയത്തി പ്രാവ് 1997
ഭൂപതി 1997
ചന്ദ്രലേഖ 1997
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 1997
ഋഷ്യശൃംഗൻ 1997
സൂപ്പർമാൻ 1997
മന്ത്രമോതിരം 1997
ഗുരു 1997
സമ്മർ ഇൻ ബത്ലേഹം 1998
അയാൾ കഥയെഴുതുകയാണ് 1998
ഹരികൃഷ്ണൻസ് 1998
മീനത്തിൽ താലിക്കെട്ട് 1998
ഒരു മറവത്തൂർ കനവ് 1998
പ്രണയ വർണങ്ങൾ 1998
സുന്ദര കില്ലാഡി 1998
അഗ്നി സാക്ഷി 1999
ചന്ദ്രനുദിക്കുന്ന ദിക്കിൽ 1999
എഴുപുന്ന തരകൻ 1999
ഇൻഡിപെൻഡൻസ് 1999
മേഘം 1999
നിറം 1999
സാഫല്യം 1999
ഉസ്താദ് 1999
വീണ്ടും ചില വീട്ടുകാര്യങ്ങൾ 1999
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 1999
ഡാർലിംഗ് ഡാർലിംഗ് 2000
ദേവദൂതൻ 2000
ഡ്രീംസ് 2000
ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2000
മധുരനൊമ്പരകാറ്റ് 2000
മനസിൽ ഒരു മഞ്ഞുതുള്ളി 2000
രാക്കിളിപ്പാട്ട് 2000
ശ്രദ്ധ 2000
തെങ്കാശിപട്ടണം 2000
ദുബായ് 2001
കാക്കക്കുയിൽ 2001
നരേന്ദ്രൻ മകൻ ജയകാന്തൻ വക 2001
പ്രജ 2001
രണ്ടാം ഭാവം 2001
രാവണപ്രഭു 2001
സായവർ തിരുമേനി 2001
സൂത്രധാരൻ 2001
ഗ്രാമഫോൺ 2002
കുബേരൻ 2002
മഴത്തുള്ളി കിലുക്കം 2002
മീശ മാധവൻ 2002
നന്ദനം 2002
ഒന്നാമൻ 2002
ഊമപ്പെണ്ണിന് ഉരിയാടപയ്യൻ 2002
സ്നേഹിതൻ 2002
വാൽക്കണ്ണാടി 2002
കല്യാണ രാമൻ 2002
കൈ എത്തും ദൂരത്ത് 2002
ക്രോണിക് ബാച്ചിലർ 2003
സിഐഡി മൂസ 2003
എൻ്റെ വീട് അപ്പൂൻ്റേം 2003
ഹരിഹരൻ പിള്ള ഹാപ്പിയാണ് 2003
കസ്തൂരിമാൻ 2003
കിളിച്ചുണ്ടൻ മാമ്പഴം 2003
മീരയുടെ ദുഃഖവും മുത്തുവിൻ്റെ സ്വപ്നവും 2003
പട്ടാളം 2003
സദാനന്ദൻ്റെ സമയം 2003
സ്വപ്നക്കൂട് 2003
സ്വപ്നം കൊണ്ട് തുലാഭാരം 2003
തിളക്കം 2003
വെള്ളിത്തിര 2003
വാർ & ലവ് 2003
അകലെ 2004
അമൃതം 2004
അപരിചിതൻ 2004
ചതിക്കാത്ത ചന്തു 2004
കണ്ണിനും കണ്ണാടിക്കും 2004
മാമ്പഴക്കാലം 2004
മയിലാട്ടം 2004
നാട്ടു രാജാവ് 2004
നമ്മൾ തമ്മിൽ 2004
പെരുമഴക്കാലം 2004
രസികൻ 2004
റൺവേ 2004
സത്യം 2004
വെള്ളി നക്ഷത്രം 2004
വേഷം 2004
വെട്ടം 2004
വിസ്മയത്തുമ്പത്ത് 2004
ഫൈവ് ഫിംഗേഴ്സ് 2005
ആലീസ് ഇൻ വണ്ടർലാൻ്റ് 2005
ബംഗ്ലാവിൽ ഔത 2005
ചാന്ത് പൊട്ട് 2005
കൊച്ചി രാജാവ് 2005
ലോകനാഥൻ ഐഎഎസ് 2005
പാണ്ടിപ്പട 2005
തന്മാത്ര 2005
അവൻ ചാണ്ടിയുടെ മകൻ 2006
ചക്കര മുത്ത് 2006
കനക സിംഹാസനം 2006
സ്മാർട്ട് സിറ്റി 2006
പരദേശി 2007
അറബിക്കഥ 2007
പന്തയക്കോഴി 2007
മുല്ല 2008
കലണ്ടർ 2009
ഭ്രമരം 2009
പോക്കിരി രാജ 2010
പാപ്പി അപ്പച്ചാ 2010
ഇന്ത്യൻ റുപ്പി 2011
വെനീസിലെ വ്യാപാരി 2011
കുഞ്ഞളിയൻ 2012
ഭക്തി ഗാനങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾSujatha Mohan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|