സിൽഹെറ്റ്
വടക്കുകിഴക്കൻ ബംഗ്ലാദേശിലെ ഒരു പ്രധാന നഗരമാണ് സിൽഹെറ്റ്(ബംഗാളി: সিলেট).സർമ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന സിൽഹെറ്റ് ബംഗ്ലാദേശിലെ അറിയപ്പെടുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.ജലാലാബാദ് എന്നാണ് ബംഗ്ലാദേശിൽ പൊതുവെ ഈ നഗരം അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആസാം പ്രവിശ്യയുടെ ഭാഗമായിരുന്ന സിൽഹെറ്റ് 1947 ലെ ഇന്ത്യാവിഭജനത്തിനുശേഷം പൂർവ്വബംഗാളിന്റെ(ഇന്നത്തെ ബംഗ്ലാദേശ്) ഭാഗമായി[4].ഇസ്ലാം മതസ്ഥരുടെ ഒരു പ്രധാന ആധ്യാത്മിക കേന്ദ്രം കൂടിയാണ് സിൽഹെറ്റ്.നഗരജനസംഖ്യയുടെ 95 ശതമാനത്തിലേറെയും ഇസ്ലാം മതത്തില്പെട്ടവരാണ്.പ്രാദേശികചുവയുള്ള ബംഗാളി ഭാഷയാണ് പ്രധാന സംസാരഭാഷ.രാജ്യത്തെ ഒരു പ്രധാന വ്യാവസായികകേന്ദ്രം കൂടിയാണ് സിൽഹെറ്റ്.തെയില,പ്രകൃതിവാതകം ,രാസവളം മുതലായവയുടെ ഉല്പാദനം രാജ്യത്ത് ഏറ്റവുമധികം നടക്കുന്നത് സിൽഹെറ്റിലാണ്[5].തെയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ മലയോരനഗരത്തിൽ ഏകദേശം അഞ്ചരലക്ഷത്തോളം ആളുകൾ താമസിക്കുന്നു[6]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Sylhet എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |