സിംഗപ്പൂരിന്റെ ദേശീയപതാക
ചന്ദ്രക്കലയും അഞ്ച് നക്ഷത്രങ്ങളും ആലേഖനം ചെയ്ത, ചുവപ്പ് വെളുപ്പ് എന്നീ നിറങ്ങളുള്ള ഒരു പതാകയാണ് സിംഗപ്പൂരിന്റെ ദേശീയ പതാക. 1959-ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്നും സ്വയംഭരണത്തിനുള്ള അവകാശം നേടിയപ്പോഴാണ് ഈ പതാക ആദ്യമായി സ്വീകരിച്ചത്. പിന്നീട് 1965 ആഗസ്ത് 9-ന് ബ്രിട്ടണിൽനിന്നും പൂർണ്ണസ്വാതന്ത്ര്യം നേടിയപ്പോൽ ഈ പതാകയെ ദേശീയപതാകയായി ഒരിക്കൽക്കൂടി പ്രഖ്യാപിച്ചു. ചതുരാകൃതിയിൽ തിരശ്ചീനമായി തുല്യ അളവിൽ കീഴെ വെളുപ്പുനിറവും, മേലെ ചുവപ്പുനിറവുമുള്ള ഒരു പതാകയാണ് ഇത്. ഇതോടൊപ്പം കൊടിമരത്തിനു സമീപമായി ചുവപ്പ് ഖണ്ഡത്തിൽ വെള്ള നിറത്തിൽ ഒരു ചന്ദ്രക്കലയും അഞ്ച് നക്ഷത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. പതാകയുടെ രൂപകല്പനയിലെ ഓരോഘടകത്തിനും അതിന്റേതായ അർഥമുണ്ട്. ചുവപ്പ് ആഗോളസാഹോദര്യത്തേയും, മാനവ സമത്വത്തെയും സൂചിപ്പിക്കുന്നു. ശാശ്വതമായി വ്യാപിക്കുന്ന നിർമ്മലതയേയും നന്മയേയുമാണ് വെള്ള നിറം സൂചിപ്പിക്കുന്നത്. വളർന്നു വരുന്ന ഒരു യുവ രാജ്യത്തെ ചന്ദ്രക്കല പ്രതിനിധാനം ചെയ്യുന്നു, 5 നക്ഷത്രങ്ങൾ സിംഗപ്പൂരിന്റെ ആദർശങ്ങളായ ജനാധിപത്യം, സമാധാനം, പുരോഗതി, നീതി, സമത്വം എന്നീ തത്ത്വങ്ങളെയാണ് സൂചിപ്പിക്കുന്നത്.[1] ചരിത്രംരൂപകൽപ്പനസിംഗപൂരിന്റെ ദേശീയ പതാക-ദേശീയ ഗാന നിയമം, പതാകയുടെ രൂപകല്പനയെ കുറിച്ചും , അതിന്റെ പ്രതീകാത്മകതയെകുറിച്ചും പ്രധിപാധിക്കുന്നുണ്ട്.[2][3] 20ആം നൂറ്റാണ്ടിന്റെ, രണ്ടാം പകുതിയോടുകൂടി, ചന്ദ്രകലയും നക്ഷത്രവും എന്നത് ഇസ്ലാമിന്റെ ചിന്നമായി പരക്കെ അംഗീകരിച്ച് കഴിഞ്ഞിരുന്നു, എന്നാൽ സിംഗപ്പുരീന്റെ ദേശീയ പതാകയിലെ ചന്ദ്രകലയും നക്ഷത്രവും ഇസ്ലാമിനെയല്ലെ പ്രതിനിധികരിക്കുന്നത്.[4] ദേശീയ പതാകയിൽ ചന്ദ്രകലയും നക്ഷത്രവും ആലേഖനം ചെയ്തിട്ടുള്ള രണ്ട് അമുസ്ലീം രാജ്യങ്ങളാണ് സിംഗപ്പൂരും നേപ്പാളും. ദേശീയ പതാകയുടെ നീളവും വീതിയും യഥാക്രമം 3:2 എന്ന അനുപാതത്തിലാണ്. ദേശീയപതാകയിൽ ഉപയോഗിക്കേണ്ട ചുവപ്പ് നിറം പാന്റൺ 032 ആകണം എന്ന് സിംഗപ്പൂർ സർക്കാർ നിഷ്കർഷിക്കുന്നു.[5] [6] ദേശീയ പതാകയുടെ നിർമ്മാണത്തിന് ബണ്ടിങ് വൂൾ നിർദ്ദേശിക്കുന്നു.[5] ചട്ടങ്ങൾമറ്റ് അനുബന്ധ പതാകകൾഅവലംബം
|