സി.പി.ഐ.(എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാനകമ്മറ്റി അംഗവുമാണ് സി.ബി. ചന്ദ്രബാബു. പതിനാറാം ലോകസഭയിലേക്ക് ആലപ്പുഴയിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.[1]
ആലപ്പുഴ അരൂർ ചെമ്പകപ്പറമ്പിൽ പരേതനായ ബാലചന്ദ്രന്റെയും ലീലാമണിയുടെയും മൂത്ത മകനാണ്. അടിയന്തരാവസ്ഥക്കാലത്ത് ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെ പൊതുരംഗത്തെത്തി. കെ.എസ്.വൈ.എഫിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും നേതൃനിരയിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായി. 88 മുതൽ കേന്ദ്ര നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. 2000 -05ൽ അരൂർ പഞ്ചായത്ത് അംഗമായിരുന്നു. 2009ൽ സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, ഇൻഡസ്ട്രിയൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി, ജില്ലാ ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് സെക്രട്ടറി, ആലപ്പുഴ ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു.[2]
{{cite news}}
|accessdate=
|date=