Share to: share facebook share twitter share wa share telegram print page

സി.എൻ രാമചന്ദ്രൻ നായർ

കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് സി.എൻ രാമചന്ദ്രൻ നായർ. (ജനനം: 1950 ഒക്ടോബർ 1) കോട്ടയം മരങ്ങോളി സ്വദേശിയായ അദ്ദേഹം കുറവിലങ്ങാട് ദേവമാതാ കോളേജ്, തിരുവന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ്, ചേർത്തല എൻ.എസ്.എസ് കോളേജ് തുടങ്ങിയ കോളേജുകളിലെ പഠനശേഷം എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമബിരുദമെടുത്തു. 1975 സെപ്റ്റംബർ 11-ാം തീയതി അഭിഭാഷകനായി സന്നതെടുത്ത സി.എൻ രാമചന്ദ്രൻ നായർ എറണാകുളത്ത് പരിശീലനം ആരംഭിച്ചു.[1] മേനോൻ ആന്റ് പൈ എന്ന പ്രമുഖ അഭിഭാഷക സ്ഥാപനത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം നികുതി, ക്രിമിനൽ അപ്പീൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധനായി അറിയപ്പെട്ടു.[2].

2001 സെപ്റ്റംബർ 27 ന് അദ്ദേഹം കേരള ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിതനായി. മുഖ്യന്യായാധിപനായിരുന്ന ജസ്റ്റിസ് ജെ. ചെലമേശ്വർ സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് കേരള ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപന്മാരിലൊരാളായ ജസ്റ്റിസ് രാമചന്ദ്രൻ നായരെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത്.

അവലംബം

  1. http://highcourtofkerala.nic.in/rnair.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-02. Retrieved 2011-10-01.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya