1967 നും 1973 നും ഇടയിൽ നാസ ഉപയോഗിച്ച ഒരു മനുഷ്യസഞ്ചാരയോഗ്യമായ റോക്കറ്റാണ് സാറ്റേൺ V (ഉച്ചാരണം: സാറ്റേൺ ഫൈവ്).[6] പ്രധാനമായും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുവാനുള്ള അപ്പോളോ ദൗത്യങ്ങൾക്കായാണ് ഈ ത്രീ സ്റ്റേജ് ലിക്വിഡ്-പ്രൊപ്പല്ലന്റ് സൂപ്പർ ഹെവി-ലിഫ്റ്റ് വിക്ഷേപണ വാഹനം വികസിപ്പിച്ചെടുത്തത്. പിന്നീട് ആദ്യത്തെ അമേരിക്കൻ ബഹിരാകാശ നിലയമായ സ്കൈലാബ് വിക്ഷേപിക്കാനും ഇത് ഉപയോഗിച്ചു.
ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 13 തവണ സാറ്റേൺ V വിക്ഷേപിച്ചു. 2019 ലെ കണക്കനുസരിച്ച്, സാറ്റേൺ V ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയതും ഏറ്റവും ഭാരമേറിയതുമായ റോക്കറ്റായി തുടരുന്നു. കൂടാതെ ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ പേലോഡിന്റെ (140,000 കിലോഗ്രാം) റെക്കോർഡും സാറ്റേൺ V-ന് ഇന്നും സ്വന്തമാണ്.[4] ഇന്നുവരെ, ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് മനുഷ്യരെ എത്തിച്ചിട്ടുള്ള ഒരേയൊരു വിക്ഷേപണ വാഹനമാണ് സാറ്റേൺ V. മൊത്തം വിക്ഷേപണയോഗ്യമായ 15 റോക്കറ്റുകൾ നിർമ്മിച്ചെങ്കിലും 13 എണ്ണം മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. ഗ്രൗണ്ട് ടെസ്റ്റിംഗ് ആവശ്യങ്ങൾക്കായി മൂന്ന് വാഹനങ്ങൾ കൂടി നിർമ്മിച്ചു. 1968 ഡിസംബർ മുതൽ 1972 ഡിസംബർ വരെയുള്ള നാലുവർഷത്തിനിടെ മൊത്തം 24 ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് വിക്ഷേപിച്ചു.
This ലേഖനം has not been added to any content categories. Please help out by adding categories to it so that it can be listed with similar ലേഖനംs. (നവംബർ 2023)