സാറാ വാസെൻ
ഗൈനക്കോളജി, ഒബ്സ്റ്റെട്രിക്സ് എന്നീ മേഖലകളിൽ പ്രത്യേക പരശീലനം സിദ്ധിച്ച ആദ്യത്തെ ജൂത വനിതാ വൈദ്യൻ ആയിരുന്നു സാറാ വാസെൻ [1] (ജീവിതകാലം: മെയ് 21, 1870 ക്വിൻസി, ഇല്ലിനോയി - ഓഗസ്റ്റ് 21, 1944 ഗ്ലെൻഡി, കാലിഫോർണിയ).[2] പഠനം16 വയസ്സുവരെ, സാറാ വാസൻ ക്വിൻസിയിലെ ഒരുൂ പൊതുവിദ്യാലയത്തിൽ പഠനത്തിന് ചേർന്നു. [3] പൊതുവിദ്യാലയത്തിലെ പഠനം പൂർത്തിയാക്കിയ ശേഷം വാസെൻ ഡോ. മെലിൻഡ നാഫൈഡ് ജർമ്മനോടൊപ്പം വിദ്യാഭ്യാസം ചെയ്യാൻ തുടങ്ങി.[3] അക്കാലത്ത് ക്വിൻസിയിൽ വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആദ്യത്തെ വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു നാഫൈഡ്.[3] അടുത്ത രണ്ട് വർഷത്തേക്ക് വാസൻ നാഫൈഡ് ജർമ്മനോടൊപ്പം വൈദ്യശാസ്തത്തിൽ പരിശീലനം നേടി.[3] 1890-ൽ വാസൻ കിയോക്കക് കോളേജ് ഓഫ് മെഡിസിനിൽ വൈദ്യശാസ്ത്രം പഠിക്കാൻ ആരംഭിച്ചു. ഗൈനക്കോളജി, പ്രസവ രീതികളിൽ പ്രത്യേക പഠനം നൽകുന്ന മെഡിക്കൽ കോളേജായിരുന്നു കിയോകുക്. 1892 മാർച്ച് 8 ന് കോളേജ് ചരിത്രത്തിൽ അദ്ദേഹം ബിരുദം നേടി.[3] 1897-ൽ, വാസൻ ഫിലാഡൽഫിയയിലെ ബിരുദാനന്തര പരിശീലനത്തിൽ ചേർന്നു. ഈ സമയത്ത്, വാസെ വൈദ്യപരിശീനം ആരംഭിക്കുകയും തുടർന്ന് ജൂത മെറ്റേണിറ്റി ഹൗസിൽ സൂപ്രണ്ട് ആയി നിയമിക്കപ്പെടുകയും ചെയ്തു.[3] അവലംബം
|