സാറാ റോയ്ഒരു അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞയും പണ്ഡിതയുമാണ് സാറാ റോയ്. ഹാർവാർഡ് സർവകലാശാലയിലെ സെന്റർഫോർ മിഡ്ഡിൽ ഈസ്റ്റേൺ സ്റ്റഡീസിലെ മുതിർന്ന ഗവേഷകയാണ് ഇവർ. 100 ലധികം വരുന്ന ഇവരുടെ പ്രസിദ്ധീകരണങ്ങളും ഗവേഷണങ്ങളും ഗാസയുടെ സാമ്പത്തിക സ്ഥിതിയെ കേന്ദ്രീകരിച്ചുള്ളതും സമീപകാലത്തായി അവ പലസ്തീനിയൻ ഇസ്ലാമിക് പ്രസ്ഥാനത്തെ കുറിച്ചുള്ളവയുമാണ്[1]. സാറാ റോയുടെ 2007 ലെ "ഫൈലിങ്ങ് പീസ്: ഗാസ ആൻഡ് പലസ്തീനിയൻ-ഇസ്രയേൽ കോൺഫ്ലിക്റ്റ്"(Failing Peace: Gaza and the Palestinian-Israeli Conflict) എന്ന ഗ്രന്ഥത്തെ വിശകലനം നടത്തിക്കൊണ്ട് ബ്രൂസ് ലോറൻസ് (Bruce Lawrence) എഴുതുന്നത്: "ഗാസ വിഷയത്തിൽ ഇന്ന് അറിയപ്പെട്ട ഗവേഷകയും ആദരിക്കപ്പെടുന്ന ഒരു പണ്ഡിതയുമാണ് സാറാ റോയ്"" എന്നാണ്"[2]. പലസ്തീൻ രാഷ്ട്രീയവും വിശാലാർത്ഥത്തിലുള്ള ഇസ്രയേൽ-പലസ്തീൻ സംഘർഷവും പഠനവിധേയമാക്കിയിട്ടുണ്ട് സാറാ റോയ്. പഠനവും ജോലിയുംഹാർവാർഡ് സർവകലാശാലയുടെ ഗ്രാഡുവേറ്റ് സ്കൂൾ ഓഫ് ഏഡുക്കേഷനിൽ നിന്ന് 1988 ൽ ഡോക്ട്രേറ്റ്(Ed.D) നേടി. ഇസ്രയേലിലും ഗാസാ ചീന്തിലും തന്റെ ഗവേഷണത്തിന്റെ ഭാഗമായി അവർ സഞ്ചരിച്ചു[3]. വെസ്റ്റ് ബാങ്ക് ഡാറ്റബേസ് പ്രൊജക്ടിന്റെ ഗവേഷക സഹായിയാട്ടായിരുന്നു ഇത്. 1986 ലെ ഒരു പ്രൊജക്ടിനായി ഗാസാ ചീന്തിനെ പശ്ചാതലമാക്കി ഒരു പ്രബന്ധം തയ്യാറാക്കിയിരുന്നു.1988 ൽ അവരുടെ ഡോക്ട്രൾ തീസിസിന്റെ തലക്കെട്ട് ഇതായിരുന്നു:Development under occupation: a study of United States government economic development assistance to the Palestinian people in the West Bank and Gaza Strip, 1975-1985[1] Archived 2012-12-12 at archive.today. അനുഭവംജൂത-അമേരിക്കൻ പഠനകേന്ദ്രത്തിന്റെ(ഇപ്പോൾ ജൂത പഠനകേന്ദ്രം എന്നറിയപ്പെടുന്നു) ആഭിമുഖ്യത്തിൽ രണ്ടാം ഹോളോകൊസ്റ്റ് സ്മാരക പ്രഭാഷണത്തിൽ "ഹോളൊകോസ്റ്റാണ് എന്റെ ജീവിതത്തെ നിർവചിച്ച ഘടകം" എന്ന് വെളിപ്പെടുത്തുകയുണ്ടായി സാറാ റോയ്. വളർന്നു വരുന്ന കാലഘട്ടത്തിൽ നിരവധി തവണ ഇസ്രയേൽ സന്ദർശിക്കാൻ അവസരം ലഭിച്ച ഇവർ "അറബ് -ഇസ്രയേൽ പ്രശ്നത്തിലേക്ക് തന്റെ വഴി തെളിക്കപെട്ടത് ഒരനിവാര്യതയായിരുന്നു." എന്ന് പറയുന്നു. ജൂതന്മാരെ നാസികൾ എങ്ങനെ കണ്ടു അതേ രീതി തന്നെയാണ് ഇസ്രയേൽ പട്ടാളം പലസ്തീൻ ജനതയോടും കാട്ടുന്നതെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ സാറാ റോയ് വ്യക്തമാക്കുന്നു"[4]. പ്രസിദ്ധീകരണങ്ങൾ
അവലംബം
|