സാറാ ഗുഡ്റിഡ്ജ്
പോർട്രെയിറ്റ് ലഘുചിത്രങ്ങൾ രചിയ്ക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു സാറാ ഗുഡ്‌റിഡ്ജ് (ജീവിതകാലം: ഫെബ്രുവരി 5, 1788 - ഡിസംബർ 28, 1853; സാറാ ഗുഡ്രിച്ച് എന്നും അറിയപ്പെടുന്നു). അമേരിക്കൻ ലഘുചിത്രകാരിയായിരുന്ന എലിസബത്ത് ഗുഡ്‌റിഡ്ജിന്റെ മൂത്ത സഹോദരിയായിരുന്നു അവർ. ജീവിതരേഖമസാച്യുസെറ്റ്സിലെ ടെമ്പിൾട്ടണിൽ എബനേസർ ഗുഡ്‌റിഡ്ജിന്റെയും അദ്ദേഹത്തിന്റെ പത്നി ബ്യൂള ചൈൽഡ്സിന്റെയും ആറാമത്തെ കുട്ടിയും മൂന്നാമത്തെ മകളുമായാണ് സാറാ ഗുഡ്‌റിഡ്ജ് ജനിച്ചത്.[1] ചെറുപ്രായത്തിൽ തന്നെ ഗുഡ്റിഡ്ജ് ചിത്രരചന ആരംഭിക്കുകയും കലയോടുള്ള ജന്മവാസന പ്രകടമാക്കുകയും ചെയ്തു. ഗുഡ്‌റിഡ്ജ് താമസിച്ചിരുന്നിടത്തും സമയത്തും വനിതകളുടെ വിദ്യാഭ്യാസാവസരങ്ങൾ പരിമിതമായിരുന്നതിനാൽ അവൾ സ്വയം പഠനം നടത്തിയ ഒരു കലാകാരിയായിരുന്നു.[2] അവർ ഒരു പ്രാദേശിക ജില്ലാ വിദ്യാലയത്തിൽ പഠനത്തിന് ചേർന്നു. കടലാസ് വാങ്ങാനുള്ള പണം ഇല്ലാത്തതിനാൽ ചുറ്റുപാടുമുള്ള ആളുകളുടെ ആദ്യകാല രേഖാചിത്രങ്ങൾ ബിർച്ച് മരത്തിന്റെ പുറംതൊലിയിലായിരുന്നു അവർ വരച്ചിരുന്നത്. മിൽട്ടണിൽ സഹോദരൻ വില്യം എം. ഗുഡ്രിച്ചിനൊപ്പം ഏതാനും മാസങ്ങൾ താമസിച്ച ഗുഡ്റിഡ്ജ് അവിടെ ഒരു ബോർഡിംഗ് സ്കൂളിൽ ചേർന്നു. അവലംബം
|