സാമുവൽ ഹാനിമാൻ
ഹോമിയോപ്പതിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജർമ്മൻ ഭിഷഗ്വരനായിരുന്നു ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ (ഏപ്രിൽ 10, 1755 – ജൂലൈ 2, 1843)[1]. അലോപ്പതിയിൽ ബിരുദാനന്തരബിരുദധാരി ആയിരുന്നു ഹാനിമാൻ. എന്നാൽ അക്കാലത്ത് നിലനിന്നിരുന്ന അശാസ്ത്രീയമായ ചികിത്സാ രീതികളിൽ അത്യപ്തനായിരുന്ന അദ്ദേഹത്തിന്റെ നവീനമായ ഒരു ചികിത്സാ രീതിയെക്കുറിച്ചുള്ള അന്വേഷണമാണ് ഹോമിയോപ്പതിയുടെ പിറവിയിലേക്ക് വഴിതെളിച്ചത്. ജീവിതരേഖബാല്യംജർമ്മനിയിലെ സാക്സണി പ്രവിശ്യയിലെ മീസൻ എന്ന ചെറു പട്ടണത്തിൽ ക്രിസ്ത്യൻ ഗോട്ട്ഫ്രെഡ് ഹാനിമാന്റേയും ജൊഹാന്ന ക്രിസ്ത്യാന്യയുടെയും മകനായി1755 ഏപ്രിൽ 10നു ഹാനിമാൻ ജനിച്ചു. കളിമൺ പാത്രനിർമണത്തിന് പ്രസിദ്ധമായ പട്ടണമായിരുന്നു മീസൻ. ഹാനിമാന്റെ അച്ഛനും മുത്തച്ഛനും അമ്മാവൻമാരും കളിമൺ ചിത്രകാരൻമാരായിരുന്നു[2] . ബാല്യത്തിലേ ബഹുഭാഷാ പണ്ഡിതനായിരുന്ന ഹാനിമാൻ, പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നത്തിലും നിപുണനായിരുന്നു. പഠന കാലംജർമ്മനിയിലെ ലെപ്സിഗ്, ആസ്റ്റ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിൽ നിന്നായി വൈദ്യശാസ്ത്രപഠനം പൂർത്തിയാക്കി. 1779 ആഗസ്റ്റ്10നു എർലാങ്കൻ സർവ്വകലാശാലയിൽ നിന്ന് ഹാനിമാൻ വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി[3]. 1781-ൽ ജർമ്മനിയിലെ മാൻസ്ഫെൽഡ് പട്ടണത്തിൽ താമസമാക്കി. അവിടെ വച്ച് ജൊഹാന്ന കുക്ലർ എന്ന യുവതിയെ വിവാഹം കഴിച്ചു. മുഖ്യധാരയിലേക്ക്1790 മുതൽ ഹാനിമാൻ ഹോമിയോപ്പതി സംബന്ധിച്ച പരീക്ഷ്ണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. 1796-ൽ ഹോമിയോപ്പതിയെക്കുറിച്ചുള്ള ആദ്യ പ്രബന്ധം പുറത്തിറക്കി. എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഹാനിമാന്റെ ആശയങ്ങൾ പൊതുവെ അംഗീകരിക്കപ്പെട്ടു. കേവലം ഒരു ഭിഷഗ്വരനായിരുന്ന അദ്ദേഹം വൈദ്യശാസ്ത്രത്തിൽ ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമായി തീർന്നു. 1811 മുതൽ ലെപ്സിഗ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി[4]. അന്ത്യംശേഷിക്കുന്ന കാലം ഹോമിയോപ്പതിയുടെ പ്രചരണത്തിനും പരീക്ഷ്ണങ്ങൾക്കും വേണ്ടി വിനിയോഗിച്ചു. 1843 ജൂലൈ 2-ന് , തന്റെ 88-ആം വയസ്സിൽ ഫ്രാൻസിലെ പാരീസിൽ വച്ച് മരണമടഞ്ഞു. ഹോമിയോപ്പതിയുടെ പിറവിബിരുദാനന്തരബിരുദം നേടിയ ശേഷം ഏകദേശം 10 വർഷം തന്റെ ചികിത്സ തുടർന്നു. എങ്കിലും തന്റെ ചികിത്സ ലഭിച്ച രോഗികൾക്ക് പിന്നീട് മാരകമായ രോഗങ്ങൾ ഉണ്ടാകുന്നതായി അദ്ദേഹം കണ്ടെത്തി. അക്കാലങ്ങളിൽ അലോപ്പതി ഔഷധങ്ങൾ ഇന്നത്തേക്കാൾ അമിതമായ അളവിലാണ് ഉപയോഗിച്ചിരുന്നത്. വിമർശനംഹാനിമാൻ ജീവിച്ചിരുന്നത് 18, 19 നൂറ്റാൺടുകളിലാണ്. അക്കാലത്ത് യൂറോപ്പിൽ നിലവിലിരുന്ന പുരാതന ചികിത്സാസമ്പ്രദായത്തിലാണ് അദ്ദേഹം ബിരുദമെടുത്തത്. അദ്ദേഹം അലോപ്പതി എന്നു വിളിച്ചത് ആ ചികിത്സാസമ്പ്രദായത്തെയാണ്. അത് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വികാസം പ്രാപിച്ച ആധുനിക വൈദ്യശാസ്ത്രമല്ല. പ്രമാണങ്ങൾ
|