സവോര
ഒറീസ കുന്നുകളിൽ വസിക്കുന്ന ഒരു ആദിവാസിവംശമാണ് സവോര. പ്രദേശത്തെ മറ്റ് ആദിവാസികളെ അപേക്ഷിച്ച് താരതമ്യേന പുരോഗമിച്ച ജീവിതരീതിയാണ് ഇവർ അനുവർത്തിക്കുന്നത്[2]. വലിയ കൽമതിലുകൾ കൊണ്ട് അതിരുത്തേർത്ത പറമ്പിലാണ് സവോരകൾ വീടുണ്ടാക്കുന്നത്. ഇവരുടെ വലിയ കാലിക്കൂട്ടങ്ങൾ ഈ പറമിനുള്ളിൽ മേയുന്നു. കുന്നിൻ ചെരുവുകളെ തട്ടുതട്ടാക്കിയാണ് സവോരകൾ നെൽകൃഷി ചെയ്യുന്നത്. സങ്കീർണ്ണമായ ജലസേചനോപാധികൾ കൊണ്ടാണ് ഇവർ ഈ വിളകൾ നനക്കുന്നത്[2]. കാട്ടുചെടികളിൽ നിന്നും ഇവർ നൂലുണ്ടാക്കുന്നെങ്കിലും വസ്ത്രം നെയ്യുന്നത് ഇവരുടെ പരമ്പരാഗതനിയമപ്രകാരം വിലക്കപ്പെട്ടതാണ്. അതിനാൽ സമീപ്രദേശങ്ങളീലുള്ള മറ്റ് വിഭാഗക്കാരാണ് ഈ നൂലിൽ നിന്നും വസ്ത്രങ്ങൾ നെയ്യുന്നത്[2]. കലാരൂപങ്ങൾ നിർമ്മിക്കുന്ന മദ്ധ്യേന്ത്യയിലെ എണ്ണപ്പെട്ട ആദിവാസിവംശങ്ങളീൽ ഒന്നാണ് സവോരകൾ. ചിത്രകല ഇവരുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. രോഗങ്ങളെ അകറ്റുന്നതിനും, നല്ല വിളവ് ലഭിക്കുന്നതിനും, ദൈവത്തെ ആരാധിക്കുന്നതിനുമൊക്കെയായി വീടിന്റെ ചുമരുകളിൽ ഇവർ ചിത്രങ്ങൾ തീർക്കുന്നു. ചുമന്ന നിറമടിച്ച ചുമരുകളിൽ അരിപ്പൊടി കൊണ്ടുള്ള വെളുത്ത ചായം കൊണ്ടാണ് ഇവർ ചിത്രങ്ങൾ തീർത്തിരുന്നത്. ഇത്തരം ചിത്രങ്ങൾ വരക്കുന്നതിൽ വിദഗ്ദ്ധനായ ഒരു കലാകാരനും ഗ്രാമത്തിൽ ഉണ്ടായിരിക്കും[2]. അവലംബം
|