സലാം കാശ്മീർ
ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2013 സെപ്റ്റംബർ 27-ന് പുറത്തിറങ്ങുന്ന മലയാളചലച്ചിത്രമാണ് സലാം കാശ്മീർ. നിർമ്മാണംവർണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറിൽ മഹാസുബൈർ ചിത്രം നിർമ്മിച്ചിരിക്കുന്നു. ഷൈജു അന്തിക്കാടിന്റെ കഥയ്ക്ക് സേതു തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. കാശ്മീർ എന്നാണ് ചിത്രത്തിന് ആദ്യം പേരു നൽകിയിരുന്നത്. പിന്നീട് സലാം കാശ്മീർ എന്ന് പേരു മാറ്റുകയാണുണ്ടായത്.[1] കഥാതന്തുശ്രീകുമാർ - സുജ ദമ്പതികളിൽ സുജ ബാങ്കുദ്യോഗസ്ഥയാണ്. ശ്രീകുമാറാണ് എല്ലാ വീട്ടുജോലികളും നിർവഹിക്കുന്നത്. അദ്ദേഹം തന്നെ ഭാര്യക്കുള്ള ഉച്ചഭക്ഷണം പോലും പാകം ചെയ്ത് ഓഫീസിലെത്തിക്കുന്നു. ഇവരുടെ ജീവിതത്തിലേക്ക് ടോമി ഈപ്പൻ ദേവസ്യ എന്ന കഥാപാത്രം പ്രവേശിക്കുന്നതോടെ കുടുംബത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് ചിത്രം പറയുന്നത്. സംഗീതംറഫീക്ക് അഹമ്മദ് രചിച്ച ഗാനങ്ങൾക്ക് എം. ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്[2]. കണ്ണാടിപ്പുഴയിലെ മീനോടും കുളിരിലെ... എന്നാരംഭിക്കുന്ന ഒരു ഗാനം നടൻ ജയറാം ശ്വേതാ മോഹനൊപ്പം ആലപിച്ചിരിക്കുന്നു.[3][4] അഭിനേതാക്കൾ
അണിയറപ്രവർത്തകർ
ചിത്രീകരണംകാശ്മീർ, ഊട്ടി, തൊടുപുഴ, കുണിഞ്ഞി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.[5] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |