സറീന ബലോച്ച്
ഒരു പാകിസ്ഥാനി നാടോടി സംഗീത ഗായികയും സംഗീതസംവിധായികയുമായിരുന്നു സറീന ബലോച്ച് (സിന്ധി: زرينه بلوچ) (29 ഡിസംബർ 1934 - 25 ഒക്ടോബർ 2005). കൂടാതെ അഭിനേത്രിയും, റേഡിയോ, ടിവി ആർട്ടിസ്റ്റും എഴുത്തുകാരിയും, 30 വർഷത്തിലേറെയായി അധ്യാപികയും, രാഷ്ട്രീയ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായിരുന്നു.[1] ആദ്യകാല ജീവിതവും കുടുംബവുംസറീന 1934 ഡിസംബർ 29 ന് പാകിസ്ഥാനിലെ സിന്ധിലെ ഹൈദരാബാദിലെ അള്ളാദാദ് ചന്ദ് വില്ലേജിൽ ജനിച്ചു. അവരുടെ അമ്മ ഗുൽറോസ് ജലാലാനി 1940 ൽ സറീനയ്ക്ക് ആറ് വയസ്സുള്ളപ്പോൾ മരിച്ചു. സിന്ധി ഗായകൻ കൂടിയായ മുഹമ്മദ് ജുമാനോടൊപ്പമാണ് അവർ പഠിച്ചത്. 15 വയസ്സുള്ളപ്പോൾ, അവരുടെ കുടുംബം ഒരു അകന്ന ബന്ധുവുമായി അവരുടെ വിവാഹം നടത്തി. അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു: സീന എന്നറിയപ്പെടുന്ന അക്തർ ബലോച്ച് (ജനനം 1952), അസ്ലം പർവേസ് (ജനനം 1957). എന്നിരുന്നാലും, അവരുടെ തുടർവിദ്യാഭ്യാസ വിഷയത്തിൽ ബലോച്ചിനും ഭർത്താവിനും അഭിപ്രായവ്യത്യാസമുണ്ടായി. 1958-ൽ ഇരുവരും വേർപിരിഞ്ഞു. 1960-ൽ ഹൈദരാബാദ് റേഡിയോയിൽ ചേരുകയും 1961-ൽ തന്റെ ആദ്യ സംഗീത അവാർഡ് നേടുകയും ചെയ്തു. തുടർന്ന് സറീന സിന്ധി രാഷ്ട്രീയക്കാരനായ റസൂൽ ബക്സ് പാലിജോയെ വിവാഹം കഴിച്ചു. 1964 സെപ്തംബർ 22 ന് ഹൈദരാബാദിൽ വെച്ചായിരുന്നു അവരുടെ വിവാഹം. അവർക്ക് അയാസ് ലത്തീഫ് പാലിജോ എന്നൊരു മകൻ ജനിച്ചു. 1967-ൽ മോഡൽ സ്കൂൾ സിന്ധ് യൂണിവേഴ്സിറ്റിയിൽ അധ്യാപികയായ അവർ 1997-ൽ വിരമിക്കുകയും 2005-ൽ ബ്രെയിൻ ക്യാൻസർ ബാധിച്ച് ലിയാഖത്ത് നാഷണൽ ഹോസ്പിറ്റലിൽ വച്ച് മരിക്കുകയും ചെയ്തു.[2] തടവും രാഷ്ട്രീയ പ്രവർത്തനവും1979-ൽ, പ്രസിഡന്റ് ജനറൽ സിയ ഉൾ ഹഖിന്റെ സൈനിക നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിന് സറീനയെ അറസ്റ്റ് ചെയ്യുകയും സുക്കൂർ, കറാച്ചി ജയിലുകളിൽ അടയ്ക്കുകയും ചെയ്തു. ഭരണവർഗങ്ങൾക്കെതിരെയും അയൂബ് ഖാന്റെയും യഹ്‌യാ ഖാന്റെയും ലിംഗ വിവേചനം, ഫ്യൂഡലിസം, സൈനിക നിയമങ്ങൾ എന്നിവയ്‌ക്കെതിരായ അവരുടെ പോരാട്ടം കാരണം, അവർക്ക് സിന്ധി ജനതയുടെ ജീജീ (അമ്മ) എന്ന പദവി ലഭിച്ചു.[1][3][4] സിന്ധിയാനി തഹ്‌രീഖ്, വിമൻസ് ആക്ഷൻ ഫോറം, സിന്ധി അദാബി സംഗത്, സിന്ധി ഹരി കമ്മിറ്റി എന്നിവയുടെ സ്ഥാപകരിൽ പ്രധാനിയായിരുന്നു അവർ. സിന്ധി, ഉറുദു, സെറായിക്കി, ബലൂചി, പേർഷ്യൻ, അറബിക്, ഗുജറാത്തി എന്നീ ഭാഷകളിൽ അവർക്ക് പ്രാവീണ്യമുണ്ടായിരുന്നു.[2] അവാർഡുകളും അംഗീകാരവും
കല, സാഹിത്യ സംഭാവനകൾസിന്ധിലെയും ബലൂചിസ്ഥാനിലെയും ദേശീയവാദികൾക്കിടയിൽ പ്രചാരത്തിലായ നിരവധി ഗാനങ്ങളും കവിതകളും അവർ എഴുതി. നിരവധി കഥകളുടെയും കവിതകളുടെയും രചയിതാവായിരുന്നു അവർ. അവരുടെ പുസ്തകം "തുൻഹിൻജീ ഗോല തുൻഹിൻജൂൻ ഗൾഹിയോൻ" 1992-ൽ പ്രസിദ്ധീകരിച്ചു.[2] പ്രശസ്ത ഗാനങ്ങൾ
അവലംബം
പുറംകണ്ണികൾ |