സംഗീത മഗർ
ആസിഡ് ആക്രമണത്തെ അതിജീവിച്ചതിന് ശേഷം ഇരകളുടെ അവകാശ പ്രവർത്തകയായി മാറിയ നേപ്പാൾ സ്ത്രീയാണ് സംഗീത മഗർ (Nepali: संगीता मगर). അവർക്ക് 16 വയസ്സുള്ളപ്പോൾ അവരും ഒരു സുഹൃത്തും ആക്രമിക്കപ്പെട്ടു. അത്തരം ആക്രമണങ്ങൾക്ക് ഇരയായവരെ സംബന്ധിച്ച നിയമങ്ങൾ മാറ്റുന്നതിനും ആസിഡ് അനിയന്ത്രിതമായി വിൽക്കുന്നതിനും എതിരെ അവർ പിന്നീട് പോരാടി.[1] ജീവചരിത്രം2015 ഫെബ്രുവരി 22 ന് കാഠ്മണ്ഡുവിലെ ബസന്തപൂരിലുള്ള ശാന്തി നികുഞ്ജ സ്കൂളിൽ വച്ച് 15 വയസ്സുള്ള സുഹൃത്ത് സിമ ബാസ്നെറ്റിനൊപ്പം സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എൽസി) പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അന്ന് 16 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സംഗീത മഗർ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്.[2][3] മുഖംമൂടി ധരിച്ചെത്തിയ നാല് പേർ ഇവരെ മുറിയിലേക്ക് ബലമായി കയറ്റി ആസിഡ് ഒഴിക്കുകയായിരുന്നു.[4] ആക്രമണത്തിന് ശേഷം സംഗീത കാഠ്മണ്ഡു മെഡിക്കൽ കോളേജിൽ ചികിത്സ നടത്തി; സിമ ബാസ്നെറ്റിനെ ബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[4] മഗറിന്റെ പിതാവ് കാഠ്മണ്ഡു പോസ്റ്റിനോട് ഇങ്ങനെ പറഞ്ഞു, "അധ്യാപിക ക്ലാസിൽ എത്താൻ വൈകിയതിനെത്തുടർന്ന് മറ്റ് മൂന്ന് പെൺകുട്ടികളും എന്റെ മകളും സ്വന്തമായി പഠിക്കുകയായിരുന്നു. അക്രമികൾ വാതിൽ തകർത്ത് അകത്ത് കടന്ന് അവർക്ക് നേരെ ആസിഡ് എറിയുകയായിരുന്നു".[4] ചികിൽസയിലിരിക്കെ, ആശുപത്രിയുടെ ജനലിലൂടെ ചാടി ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ അവർ ചിന്തിച്ചിരുന്നു.[5] മഗറിന്റെ അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 20 വയസ്സുകാരനാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.[5][6] അക്രമി താൻ സംഗീതയുടെ കാമുകനാണെന്ന് അവകാശപ്പെട്ടു, എന്നാൽ സംഗീത താൻ ഒരിക്കലും അവനുമായി ഇടപഴകിയിട്ടില്ലെന്നു പറഞ്ഞു.[1][7] വധശ്രമത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു; എന്നാൽ കോടതിമുറിയിൽ അയാൾ പുഞ്ചിരിച്ചു, പശ്ചാത്താപം കാണിക്കാതെ, പ്രതികാര ഭീഷണി മുഴക്കി. [5] ആക്രമണത്തെ തുടർന്ന് മൂന്നു വർഷത്തോളം സംഗീത വീടുവിട്ടിറങ്ങിയില്ല.[5] ആശുപത്രിയിൽ ഇരുന്നു തന്നെ സെക്കണ്ടറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റിന് (എസ്‌എൽസി) പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് സിമ ബാസ്നെറ്റ് അന്നത്തെ നേപ്പാൾ പ്രധാനമന്ത്രി സുശീൽ കൊയ്‌രാളയ്ക്ക് കത്തെഴുതി അഭ്യർത്ഥിച്ചു. അപേക്ഷ നൽകാൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് കൊയ്രാള ഉത്തരവിട്ടു. ബിർ ഹോസ്പിറ്റലിൽ സിമ തനിയെ പരീക്ഷയെഴുതിയപ്പോൾ സംഗീതയ്ക്ക് കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിൽ സഹായം ലഭിച്ചു.[8][9] നേപ്പാളിൽ പ്രതിവർഷം ശരാശരി 40 ആസിഡ് ആക്രമണങ്ങൾ നടക്കുന്നു, മഗറിനെപ്പോലുള്ള ഇരകൾക്ക് അടിയന്തര വൈദ്യസഹായം ലഭിച്ചിരുന്നില്ല.[10] 2017-ൽ, സ്ത്രീകളുടെ അവകാശ ഗ്രൂപ്പായ, ഫോറം ഫോർ വിമൻ, ലോ ആൻഡ് ഡെവലപ്‌മെന്റ്,[10] ആസിഡ്, പൊള്ളൽ അക്രമം എന്നിവ സംബന്ധിച്ച നേപ്പാളിലെ നിയമങ്ങളെ വെല്ലുവിളിച്ച ഒരു കേസിൽ മഗറും ബാസ്‌നെറ്റും വാദികളായിരുന്നു.[1] ഇരകൾക്ക് ചികിത്സയ്ക്ക് അടിയന്തര ധനസഹായം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു.[11][12] കൂടാതെ ആസിഡ് ആക്രമണം നടത്തുന്നവർക്കുള്ള ശിക്ഷ മൂന്നിൽ നിന്ന് പത്ത് വർഷമായി ഉയർത്താനും കോടതി ഉത്തരവിട്ടു. ഈ തീരുമാനങ്ങൾ 2018 ഓഗസ്റ്റിൽ നിയമമായി. ഇപ്പോൾ ആശുപത്രികൾ ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് ഉടനടി സൗജന്യ ചികിത്സ നൽകുന്നു. അന്നുമുതൽ, ഇത്തരം ആക്രമണങ്ങളിൽ ഉപയോഗിക്കുന്ന ആസിഡുകളുടെ അനിയന്ത്രിതമായ വിൽപ്പന തടയാനും അത്തരം ആക്രമണങ്ങൾ നടത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ നൽകാനും ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്ക് നഷ്ടപരിഹാരം ഉൾപ്പെടെ കൂടുതൽ പിന്തുണ നൽകാനും സംഗീത മഗർ പോരാടുകയാണ്.[1][13] അവലംബം
|