ഒൻപതും പത്തും പതിനൊന്നും കേരള നിയമസഭകളിലെ ചെങ്ങന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് പ്രതിനിധിയായിരുന്നു ശോഭനാ ജോർജ്ജ് (ജനനം :4 ഏപ്രിൽ 1960).
കെ.എം. ജോർജിന്റെയും തങ്കമ്മ ജോർജിന്റെയും മകളാണ് ശോഭന. ബിരുദാനന്ദര ബിരുദധാരിയാണ്. അഖില കേരള ബാലജനസഖ്യത്തിന്റെ ആദ്യ വനിത പ്രസിഡന്റായിരുന്നു. കേരള സർവകലാശാല സെനറ്റ് അംഗം, യൂത്ത് കോൺഗ്രസ് ആദ്യ വനിത ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു പ്രവർത്തിച്ചു.[1]
മന്ത്രി കെ.വി. തോമസിനെതിരെ വ്യാജരേഖക്കേസ് നിർമ്മിച്ച കേസിലെ മൂന്നാംപ്രതിയായിരുന്ന ശോഭനാ ജോർജ്ജിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.[2]