ശിവ് നിവാസ് പാലസ്24°34′28″N 73°40′54″E / 24.5743288°N 73.6816858°E
രാജസ്ഥാനിലെ ഉദൈപൂരിലെ മഹാറാണയുടെ മുൻ വസതിയാണ് ശിവ് നിവാസ് പാലസ്. പിചോള നദിയുടെ തീരത്താണ് ഈ പാലസ് സ്ഥിതിചെയ്യുന്നത്.[1] തെക്കൻ രാജസ്ഥാനിലെ ഉദയ്‌പൂർ ജില്ലയുടെ ആസ്ഥാനമായ പുരാതനനഗരമാണ് ഉദയ്‌പൂർ. ഉദയ്പൂർ-ചിത്തോർ റയിൽ പാതയിൽ ബോംബെയിൽനിന്ന് 1,115 കി. മീ. ദൂരെ സമുദ്രനിരപ്പിൽ നിന്ന് 600 മീ. ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. നഗരത്തിനെ ചുറ്റി വനപ്രദേശങ്ങളാണ്. പ്രാചീനനഗരം കോട്ടമതിലിനാലും അതിനെ ചുറ്റിയുള്ള അഗാധമായ കിടങ്ങിനാലും സംരക്ഷിതമായിരുന്നു. കോട്ട ഇന്നും നിലനിന്നുപോരുന്നു. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സർദാർ ഭവനം തുടങ്ങി രാജകാലപ്രഭാവം വിളിച്ചോതുന്ന രമ്യഹർമ്മ്യങ്ങളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങൾ സമീപത്തുള്ള പിച്ചോള തടാകത്തിൽ പ്രതിബിംബിക്കുന്നത് മനോഹരമായ് കാഴ്ച്ചയാണ്. തടാകമധ്യത്ത് യജ്ഞമന്ദിരം, ജലവാസഗൃഹം എന്നിങ്ങനെ രണ്ടു വസ്തുശില്പങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു. 1568-ൽ അക്ബർ ചിത്തോർ പിടിച്ചടക്കിയതിനെ തുടർന്ന് റാണാ ഉദയസിംഹൻ നിർമ്മിച്ച ഗിരി പ്രകാരമാണ് ഇന്നത്തെ ഉദയ്പൂർ ആയിതീർന്നത്. ഇപ്പോൾ വലിപ്പംകൊണ്ട് രാജസ്ഥാനിലെ നാലാമത്തെ നഗരമാണിത്. സ്വർണം, വെള്ളി, ദന്തം എന്നിവകൊണ്ടുള്ള ആഭരണങ്ങൾ, മറ്റ് അലങ്കാര വസ്തുക്കൾ, കസവു വസ്ത്രങ്ങൾ, വാൾ, കഠാരി തുടങ്ങിയ ആയുധങ്ങൾ എന്നിവയുടെ നിർമ്മാണത്തിനു ഉദയ്പൂർ പ്രശസ്തമാണ്. അടുത്തകാലത്തായി ചെറുകിട വ്യവസായങ്ങൾ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ വിദ്യാഭ്യാസ സംസ്കാര കേന്ദ്രമെന്ന നിലയിലും ഉദയ്പൂർ പ്രാധാന്യമർഹിക്കുന്നു. ഉള്ളടക്കം
ഗസ്റ്റ്ഹൗസ്സിറ്റി പാലസ് കോംപ്ലെക്സിൻറെ ദക്ഷിണഭാഗത്തായി സ്ഥിതിചെയ്യുന്ന ഗസ്റ്റ്ഹൗസ് ബിൽഡിംഗിൻറെ ജോലികൾ ആരംഭിച്ചത് മഹാറാണ സജ്ജൻ ശംഭു സിംഗ് ആയിരുന്നു. ഗസ്റ്റ്ഹൗസ് പണിപൂർത്തിയാക്കിയത് അടുത്ത മഹാറാണയായ മഹാറാണ ഫതെ സിംഗിൻറെ കാലത്താണു, 20-ആം നൂറ്റാണ്ടിൽ രാജകീയ ഗസ്റ്റ്ഹൗസായാണ് പണികഴിപ്പിച്ചത്. ഗസ്റ്റ്ഹൗസ് ആയിരുന്ന കാലയളവിൽ അനവധി രാജകീയ കൂട്ടായ്മകൾക്കും വിഐപി അതിഥികളുടെ സന്ദർശനങ്ങൾക്കും ഗസ്റ്റ്ഹൗസ് വേദിയായി. 1905-ൽ യുകെ-യിലെ ജോർജ്ജ് അഞ്ചാമനും വെയിൽസ് രാജകുമാരൻ എഡ്വാർഡും ഇവരിൽ ഉൾപ്പെടുന്നു. 1955-ൽ മേവർ രാജപദവിയിൽ ഭഗവത് സിംഗ് എത്തുന്ന സമയത്ത് രാജകീയ വസതികളുടെ പരിപാലനത്തിൻറെ ചെലവ് രാജ കുടുംബത്തിനു കൂടുതൽ കൂടുതൽ ബുദ്ധിമുട്ടേറിയ വിഷയമായി, പ്രത്യേകിച്ചും സിറ്റി പാലസ്. ലേക്ക് പാലസിനെ വരുമാനമുണ്ടാക്കുന്ന ഹോട്ടലാക്കി മാറ്റിയ ശേഷം അദ്ദേഹം ശിവ് നിവാസിനേയും ഫതെ പ്രകാശ് പാലസിനേയും ആഡംബര പൈതൃക ഹോട്ടലുകളാക്കി മാറ്റാൻ തീരുമാനിച്ചു. 4 വർഷത്തെ പരിവർത്തനങ്ങൾക്കു ശേഷം 1982-ൽ ശിവ് നിവാസ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ഹോട്ടൽഅകത്തെ കോർട്ട്യാർഡിൽ നടുക്കുള്ള മാർബിൾ പൂളിനു ചുറ്റും അർത്ഥവൃത്താകൃതിയിൽ 3 നിലകളിലായിട്ടാണ് പാലസ് ക്രമീകരിച്ചിട്ടുള്ളത്. പ്രാചീന രജ്പുത് നിർമ്മാണശൈലിയിലാണ് പാലസ് നിർമിച്ചിരിക്കുന്നത്. പാലസിൻറെ അകത്ത് ഐവറി, മദർ-ഓഫ്-പേൾ ഇനലെ വർക്ക്, ഗ്ലാസ് മൊസ്സൈക്, ഫ്രെസ്കോ എന്നിവയുണ്ട്. ഇവയിൽ മിക്കതും ഫ്രെസ്കോ പെയിന്റിംഗും ഗ്ലാസ്-മൊസ്സൈക് കലയും പഠിക്കാൻ വേണ്ടി ഇംഗ്ലണ്ടിലേക്ക് മഹാറാണ അയച്ച ഖാജ ഉസ്താദും കുണ്ടൻ ലാലും നിർമിച്ചവയാണ്.[2] ആദ്യം നിർമിച്ചപ്പോൾ പാലസിൽ 9 സ്യൂട്ട് മുറികൾ ഉണ്ടായിരുന്നു,[3] എല്ലാം താഴത്തെ നിലയിൽ തന്നെ ആയിരുന്നു. ഹോട്ടലാക്കി പരിവർത്തനം ചെയ്ത സമയത്ത് പുതിതായി നിർമിച്ച രണ്ടാമത്തെ നിലയിൽ 8 അപ്പാർട്ട്മെന്റുകൾ കൂടി ചേർക്കപ്പെട്ടു. ഇപ്പോൾ 19 ഡീലക്സ് മുറികളും, 8 ടെറസ് സ്യൂട്ടുകളും, 6 റോയൽ സ്യൂട്ടുകളും 3 ഇമ്പീരിയൽ സ്യൂട്ടുകളുമടക്കം 36 അതിഥി മുറികളാണുള്ളത്. [4] ജെയിംസ് ബോണ്ട് ചിത്രമായ ഒക്ടോപസിയുടെ ചിത്രീകരണവും ശിവ് നിവാസ് പാലസിൽ വെച്ചു നടന്നിട്ടുണ്ട്. സൗകര്യങ്ങൾശിവ് നിവാസ് പാലസ് ഹോട്ടലിലുള്ള സൗകര്യങ്ങളിൽ ഉള്പ്പെടുന്നവ ഇവയാണ്: പ്രാഥമിക സൗകര്യങ്ങൾ:
ഭക്ഷണ പാനീയ സൗകര്യങ്ങൾ
ബിസിനസ് സൗകര്യങ്ങൾ
വിനോദ സൗകര്യങ്ങൾ
യാത്രാ സൗകര്യങ്ങൾ
വ്യക്തിപരമായ സൗകര്യങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|