Share to: share facebook share twitter share wa share telegram print page

ശബാന ആസ്മി

ശബാന ആസ്മി
Azmi at the SFU in October 2009
ജനനം
ഷബാന കൈഫി ആസ്മി

(1950-09-18) 18 സെപ്റ്റംബർ 1950 (age 74) വയസ്സ്)
ഹൈദരാബാദ്, ഇന്ത്യ
തൊഴിൽ(കൾ)
  • നടി
  • സാമൂഹിക പ്രവർത്തക
സംഭാവനകൾFull list
ജീവിതപങ്കാളി
മാതാപിതാക്കൾ
ബന്ധുക്കൾ
കുടുംബംAkhtar-Azmi family
ബഹുമതികൾപത്മഭൂഷൺ (2012)
Member of Parliament, Rajya Sabha
പദവിയിൽ
27 August 1997 – 26 August 2003
നാമനിർദേശിച്ചത്K. R. Narayanan
മുൻഗാമിM. Aram
പിൻഗാമിHema Malini
മണ്ഡലംNominated (Arts)
ഒപ്പ്

ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര, ടെലിവിഷൻ, നാടക മേഖലകളിലെ നടിയും സാമൂഹ്യപ്രവർത്തകയുമാണ് ശബാന ആസ്മി (ജനനം: സെപ്റ്റംബർ 18, 1950). സമാന്തരസിനിമാരംഗത്താണ് ഈ കലാകാരി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളതെങ്കിലും അവരുടെ പ്രവർത്തനങ്ങൾ മുഖ്യധാരാ സിനിമകളിലേക്കും നിരവധി അന്താരാഷ്ട്ര പ്രോജക്ടുകളിലേക്കും വ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശംസ നേടിയ നടിമാരിൽ ഒരാളായ ആസ്മി, വ്യത്യസ്തവും പലപ്പോഴും അസാധാരണവുമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ അറിയപ്പെടുന്നു.[1] ഇതിന്റെ ഫലമായി അഞ്ച് ഫിലിംഫെയർ അവാർഡുകളും നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും കൂടാതെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം അഞ്ച് തവണ ഇവരെ തേടിയെത്തുകയുണ്ടായി.[2][3] 1998-ൽ പത്മശ്രീയും 2012-ൽ പത്മഭൂഷണും നൽകി ഇന്ത്യാ സർക്കാർ അവരെ ആദരിച്ചു.

കവി കൈഫി ആസ്മിയുടെയും നാടക നടി ഷൗക്കത്ത് ആസ്മിയുടെയും മകളായ അവർ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്. 1974-ൽ അങ്കുർ എന്ന ചിത്രത്തിലൂടെയാണ് ആസ്മി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വളരെ പെട്ടെന്ന് തന്നെ സമാന്തര സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി അവർ മാറി.

അഭിനയത്തിനു പുറമേ, ആസ്മി ഒരു സാമൂഹിക, വനിതാ അവകാശ പ്രവർത്തകയാണ്. കവിയും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെയാണ് അവർ വിവാഹം കഴിച്ചത്.[4] ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഫണ്ടിന്റെ (UNPFA) ഗുഡ്‌വിൽ അംബാസഡറാണ് അവർ. ആസ്മിയുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും അഭിനന്ദിച്ചുകൊണ്ട്, ഇന്ത്യൻ രാഷ്ട്രപതി അവരെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തു.[5]

ജീവിതരേഖ

പ്രമുഖ ഇന്ത്യൻ ഉറുദു കവിയായ കൈഫി ആസ്മിയുടെയും ഷൗക്കത്ത് ആസ്മിയുടെയും മകളായി ഹൈദരാബാദിലാണ് ശബാന ജനിച്ചത്.[6] അവരുടെ മാതാപിതാക്കൾ ഉറച്ച സാമൂഹികപ്രവർത്തകരായിരുന്നതിനാൽ ശബാനയ്ക്ക് ചെറുപ്പകാലം മുതൽക്കുതന്നെ സാമൂഹികപ്രവർത്തനത്തിൽ താല്പര്യം ജനിക്കുകയുണ്ടായി. ഇതിന് മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു. മാതാപിതാക്കൾ മുന്നി എന്ന് വിളിച്ചിരുന്ന അവൾക്ക്; പതിനൊന്ന് വയസ്സുള്ളപ്പോൾ എഴുത്തുകാരനായ അലി സർദാർ ജാഫ്രിയാണ് പേരിട്ടത്. അവർക്ക് ബാബ ആസ്മി എന്ന ഒരു ഛായാഗ്രാഹകനായ ഒരു സഹോദരനുണ്ട്. അദ്ദേഹം നടി തൻവി ആസ്മിയെ വിവാഹം കഴിച്ചു.

മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് ശബാന അഭിനയത്തിലേക്ക് തിരിഞ്ഞത്. ഇതിന്റെ ഭാഗമായി പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അഭിനയം പഠിക്കാനായി ചേർന്നു. 1972-ലാണ് ഈ പഠനം പൂർത്തിയായത്. ചലച്ചിത്രപ്രവർത്തനത്തിന്റെ ആദ്യ കാലഘട്ടങ്ങളിലെ പ്രമുഖ സംവിധായകനായ ശേഖർ കപൂറുമായി ശബാനയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെയാണ് ഇവർ വിവാഹം കഴിച്ചത്. 1984 ഡിസംബർ 9-നായിരുന്നു വിവാഹം. ബോളിവുഡ് തിരക്കഥാകൃത്ത് ഹണി ഇറാനിയുടെ ഭർത്താവായിരുന്ന ജാവേദിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.

ചലച്ചിത്ര ജീവിതം

ശ്യാം ബെനഗലിന്റെ ആങ്കുർ (1972) എന്ന ചിത്രമാണ് ശബാന ആസ്മിയുടെ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. ഇതിലെ അഭിനയത്തിന് ഇവർക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചു. എന്നാൽ ആദ്യചിത്രമാകട്ടെ ക്വാജ അഹ്മദ് അബ്ബാസിന്റെ ഫാൽസ ആയിരുന്നു. പിന്നീട് ആർത്, ഖാന്ധഹാർ, പാർ എന്നിവയിലെ അഭിനയത്തിന് 1983 മുതൽ 1985 വരെ തുടർച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. 1999-ൽ ഗോഡ്മദർ എന്ന സിനിമയിലെ അഭിനയത്തിനാണ് അവർക്ക് അവസാനമായി ദേശീയപുരസ്കാരം ലഭിച്ചത്.

ഇതുകൂടാതെ 1996-ൽ ദീപ മേത്തയുടെ ഫയർ എന്ന സിനിമയിലെ രാധ എന്ന ഏകാന്തിയായ കഥാപാത്രവും ലോകശ്രദ്ധയാകർഷിച്ചു. ഷിക്കാഗോ ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള സിൽവർ ഹുഗോ അവാർഡും ലോസ് ആഞ്ചലസിൽ നടന്ന ഔട്ട്ഫെസ്റ്റിലെ പ്രത്യേക ജൂറി പുരസ്കാരവും ഈ രാധയ്ക്കായിരുന്നു.

വ്യക്തി ജീവിതം

1970 കളുടെ അവസാനത്തിൽ ചലച്ചിത്ര, ടെലിവിഷൻ, നാടക നടനായിരുന്ന ബെഞ്ചമിൻ ഗിലാനിയുമായി അസ്മിയുടെ വിവാഹനിശ്ചയം നടന്നിരുന്നു, എന്നാൽ വിവാഹനിശ്ചയം പിന്നീട് റദ്ദാക്കപ്പെട്ടു.[7] പിന്നീട് ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂറുമായി ഏഴ് വർഷത്തോളം അവർ ബന്ധം പുലർത്തി.[8] 1984 ഡിസംബർ 9 ന്, ഹിന്ദി സിനിമകളിലെ ഗാനരചയിതാവും, കവിയും, തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെ അവർ വിവാഹം കഴിച്ചു, അങ്ങനെ അവർ അക്തർ-അസ്മി സിനിമാ കുടുംബത്തിലെ അംഗമായി. അക്തറിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു അത്. ആദ്യത്തേത് ഹിന്ദി ചലച്ചിത്ര തിരക്കഥാകൃത്ത് ഹണി ഇറാനിയുമായുള്ള വിവാഹമായിരുന്നു. അക്തറുമായുള്ള ബന്ധത്തിൽ അസ്മിയുടെ അമ്മയ്ക്ക് "അതൃപ്തിയുണ്ടായിരുന്നു", കാരണം അദ്ദേഹം ഇപ്പോഴും ഇറാനിയെ വിവാഹം കഴിച്ചിരുന്നു, കൂടാതെ രണ്ട് കുട്ടികളും (ഫർഹാൻ- സോയ അക്തർ) ഉണ്ടായിരുന്നു. സമാനമായ കാരണങ്ങളാൽ, ആസ്മിക്ക് അവളുടെ "അഭ്യുദയകാംക്ഷികളിൽ" നിന്ന് അദ്ദേഹവുമായി ബന്ധം വേർപെടുത്താൻ "കടുത്ത സമ്മർദ്ദം" നേരിടേണ്ടി വന്നു. ഈ സമയത്ത്, അക്തറിന്റെ വിവാഹത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അവൾ തന്റെ പിതാവിനോട് തുറന്നു പറഞ്ഞു.

നടിമാരായ ഫറാ നാസും തബുവും ആസ്മിയുടെ മരുമക്കളാണ്, അതുപോലെതന്നെ ടിവി നടി തൻവി ആസ്മി അവരുടെ സഹോദരഭാര്യയാണ്.

സാമൂഹ്യ പ്രവർത്തക

എയ്ഡ്സിനെതിരായ ബോധവൽക്കരണപ്രവർത്തനങ്ങളിലൂടെയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെയുമാണ് ശബാന ആസ്മിയെന്ന സാമൂഹ്യപ്രവർത്തകയുടെ മുഖം അനാവൃതമാകുന്നത്. വർഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒട്ടേറെ നാടകങ്ങളിലും പ്രകടനങ്ങളിലും അവർ സജീവമായി പങ്കെടുക്കുകയുണ്ടായി. 1989-ൽ സ്വാമി അഗ്നിവേശും അസ്ഗർ അലി എഞ്ചിനീയറുമൊത്ത് ഡൽഹിയിൽ നിന്നും മീററ്റിലേക്ക് നടത്തിയ മതസൗഹാർദ്ദ മാർച്ച് ഇത്തരത്തിലുള്ള ഒന്നായിരുന്നു. 1993-ൽ മുംബൈ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മതതീവ്രവാദത്തിനെതിരെ അവർ ശക്തമായി രംഗത്തിറങ്ങി.

എയ്‌ഡ്‌സിനെതിരെയുള്ള പോരാട്ടത്തിൽ ഇവർ തന്റെ തൊഴിൽ മേഖലയെത്തന്നെയാണ് ആയുധമാക്കിയിരിക്കുന്നത്. ഇന്ത്യാ ഗവണ്മെന്റ് എയ്‌ഡ്‌സിനെതിരെ പുറത്തിറക്കിയ ഹ്രസ്വ ചലച്ചിത്രത്തിലും ബംഗാളി സിനിമയായ മേഘ്ല ആകാശിലും ശബാന രംഗത്തെത്തുന്നുണ്ട്.

ശബാന ആസ്മി സ്വിറ്റ്സർലാന്റിൽ 2006 ലെ ലോക സാമ്പത്തിക ഫോറത്തിൽ .

അവലംബം

  1. "Shabana Azmi | FCCI". Journal of Indian Cinema (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 18 September 2020. Archived from the original on 21 September 2021. Retrieved 26 October 2020.
  2. PTI (22 July 2005). "Parallel cinema seeing changes: Azmi". The Times of India. Archived from the original on 5 November 2012. Retrieved 31 January 2009.
  3. Nagarajan, Saraswathy (18 December 2004). "Coffee break with Shabana Azmi". The Hindu. Chennai, India. Archived from the original on 31 December 2004. Retrieved 31 January 2009.
  4. Edward A. Gargan (17 January 1993). "In 'Bollywood,' Women Are Wronged or Revered". New York Times.
  5. Gulzar; Nihalani, Govind; Chatterjee, Saibal (2003). Encyclopaedia of Hindi cinema. Popular Prakashan. p. 524. ISBN 978-81-7991-066-5.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-22. Retrieved 2013-12-08.
  7. "Actor and rebel: Shabana Azmi". filmfare.com. Archived from the original on 22 March 2020. Retrieved 14 June 2019.
  8. "Shabana Azmi was in live in relationship with Shekhar Kapur". J S News Times. 5 April 2021. Archived from the original on 13 May 2023. Retrieved 13 March 2025.

പുറത്തേക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ശബാന ആസ്മി



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya