Share to: share facebook share twitter share wa share telegram print page

വോൾട്ട തടാകം

വോൾട്ട തടാകം
സ്ഥാനംwest east
നിർദ്ദേശാങ്കങ്ങൾ6°30′N 0°0′E / 6.500°N 0.000°E / 6.500; 0.000
TypeReservoir
പ്രാഥമിക അന്തർപ്രവാഹംWhite Volta River
Black Volta River
Primary outflowsVolta River
Catchment area385,180 കി.m2 (148,720 ച മൈ)
Basin countriesGhana
ഉപരിതല വിസ്തീർണ്ണം8,502 കി.m2 (3,283 ച മൈ)
ശരാശരി ആഴം18.8 മീ (62 അടി)
പരമാവധി ആഴം75 മീ (246 അടി)
Water volume148 km3 (32.6 × 1012 gallons)
തീരത്തിന്റെ നീളം14,800 കിലോമീറ്റർ (15,748,030 അടി)
ഉപരിതല ഉയരം85 മീ (279 അടി)
Lake Volta in Ghana
1 Shore length is not a well-defined measure.

ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകമാണ് വോൾട്ട തടാകം[1]. മധ്യഘാനയിൽ 8,502 ച.കി.മീ വിസ്തൃതിയിൽ പരന്നുകിടക്കുന്ന വോൾട്ട ഘാനയുടെ കാർഷിക മേഖലയിൽ വൻ സ്വാധീനമാണ് ചെലുത്തുന്നത്. വടക്കൻ ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വൈറ്റ് വോൾട്ട, ബ്ലാക്ക് വോൾട്ട എന്നീ നദികളെ അകൊസൊമ്പൊ എന്ന സ്ഥലത്ത് പണിത പടുകൂറ്റൻ അണക്കെട്ടിലൂടെ ചെറുത്തുനിർത്തിയാണ് ഈ റിയർവോയർ നിർമ്മിച്ചിട്ടുള്ളത്. ഘാനയുടെ ആദ്യ പ്രസിഡന്റായ ക്വാമേ എൻ‌ക്രുമയുടെ സ്വപ്നപദ്ധതിയായിരുന്നു അകൊസൊമ്പൊ ഡാം. 1965-ലാണ് ഈ ഡാം കമ്മീഷൻ ചെയ്തത്. ലോകബാങ്ക്, അമേരിക്ക, ബ്രിട്ടൻ, അമേരിക്കൻ കമ്പനിയായ വൽകോ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഡാം പണിതത്. രാഷ്ട്രത്തിന് വൻ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ച ഈ ഭീമൻ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അവകാശം വൽകോ കമ്പനിക്ക് വിട്ടുകൊടുക്കേണ്ടിവന്നത് വൻവിവാദമായിരുന്നു. എന്നാൽ ഇന്ന് രാജ്യത്തിലെ പ്രധാന ജലവൈദ്യുതപദ്ധതിയായും ജലവിതരണപദ്ധതിയായും 'അകൊസൊമ്പൊ' നിലകൊള്ളുന്നു. 124 മീറ്റർ ഉയരവും 368 മീറ്റർ വീതിയുമുള്ള ഈ അണക്കെട്ട് ഘാനയുടെ മൊത്തം കരവിസ്തൃതിയുടെ ഏഴു ശതമാനം ഉൾക്കൊള്ളുന്നു. അകൊസൊമ്പൊയിൽ തുറന്നുവിടുന്ന ജലമാണ് വോൾട്ട നദിയായി ഒഴുകുന്നത്. വോൾട്ട നദി തെക്കു കിഴക്കോട്ട് ഒഴുകി അറ്റ്‌ലാന്റിക് മഹാസമുദ്രത്തിൽ പതിക്കുന്നു.

ഘാനയിലെ വോൾട്ടാ തടാകവും ഭൂപ്രകൃതിയും, ഒരു വിശാല ദൃശ്യം..

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-12-20.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya