വിർജിൻ ആൻഡ് ചൈൽഡ് വിത്ത് സെയിന്റ്സ് ബാർബറ ആന്റ് കാതറിൻ![]() 1515–25 നും ഇടയിൽ ഫ്ലെമിഷ് ആർട്ടിസ്റ്റ് ക്വെന്റിൻ മാറ്റ്സിസ് ചിത്രീകരിച്ച ഗ്ലൂസൈസ് ശൈലിയിലുള്ള ലിനൻ ചിത്രമാണ് വിർജിൻ ആൻഡ് ചൈൽഡ് വിത്ത് സെയിന്റ്സ് ബാർബറ ആന്റ് കാതറിൻ. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വാഴ്ത്തപ്പെട്ട പതിനാല് വിശുദ്ധസഹായികളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിശുദ്ധരായ ബാർബറയ്ക്കും അലക്സാണ്ട്രിയയിലെ കാതറിനുമിടയിൽ, ശിശു യേശുവിനെയും പിടിച്ച് കന്യാമറിയം സിംഹാസനത്തിൽ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. കാതറിൻറെ വിരലിൽ ഒരു മോതിരം അണിയിയ്ക്കാൻ യേശു ചായ്‌വ് കാണിക്കുന്നു. അവരുടെ ദർശനത്തെ പരാമർശിച്ച്, നിഗൂഢമായ ദാമ്പത്യത്തിൽ മറിയക്ക് യേശു ജനിച്ചതായി കണക്കാക്കുന്നു. വിശുദ്ധരെ തിരിച്ചറിയുന്ന മറ്റ് സൂചകങ്ങളിൽ തകർന്ന ചക്രം ഉൾപ്പെടുന്നു. ഇത് കാതറിൻ നേരിട്ട പീഡാനുഭവത്തെ സൂചിപ്പിക്കുന്നു. ഗോപുരം, ബാർബറയുടെ ജയിൽവാസത്തിനും ഒടുവിൽ പിതാവിന്റെ കൈകളിൽ ശിരഛേദം ചെയ്യലിനുമുള്ള ഒരു സൂചന നൽകുകയും ചെയ്യുന്നു. [1] അവലംബം
ഗ്രന്ഥസൂചിക
|