വിൻഡോസ് 1.0
മൈക്രോസോഫ്റ്റ് വികസിപ്പിച്ച പേഴ്സണൽ കമ്പ്യൂട്ടറുകൾക്കായുള്ള ഗ്രാഫിക്കൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു കുടുംബമായ മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ആദ്യത്തെ പ്രധാന പതിപ്പാണ് വിൻഡോസ് 1.0. ഇത് ആദ്യമായി 1985 നവംബർ 20 ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ പുറത്തിറങ്ങി, യൂറോപ്യൻ പതിപ്പ് വിൻഡോസ് 1.02 ആയി 1986 മെയ് മാസത്തിൽ പുറത്തിറങ്ങി.[1] മൈക്രോസോഫ്റ്റ് സഹസ്ഥാപകനും വിൻഡോസ് 1.0 ന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായ ബിൽ ഗേറ്റ്‌സ് 1982-ൽ കോംഡെക്സി(COMDEX)ൽ വിസി ഓൺ എന്ന സമാനമായ സോഫ്റ്റ്‌വെയർ സ്യൂട്ടിന്റെ പ്രദർശനം കണ്ടതിന് ശേഷമാണ് ഇതിന്റെ വികസനം ആരംഭിച്ചത്.[2]1983 നവംബറിൽ ഈ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. രണ്ടു വർഷത്തിനു ശേഷം പുറത്തിറങ്ങി. വിൻഡോസ് 1.0 എംഎസ്ഡോസിൽ പ്രവർത്തിക്കുന്നു, എംഎസ്ഡോസ് എക്സിക്യൂട്ടീവ്(MS-DOS Executive) എന്നറിയപ്പെടുന്ന 16-ബിറ്റ് ഷെൽ പ്രോഗ്രാമാണ്, ഇത് വിൻഡോസിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗ്രാഫിക്കൽ പ്രോഗ്രാമുകളും നിലവിലുള്ള എംഎസ്-ഡോസ് സോഫ്‌റ്റ്‌വെയറുകളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു എൺവയൺമെന്റ് പ്രദാനം ചെയ്യുന്നു. മൾട്ടിടാസ്കിംഗും മൗസിന്റെ ഉപയോഗവും കാൽക്കുലേറ്റർ, പെയിന്റ്, നോട്ട്പാഡ് തുടങ്ങിയ വിവിധ ബിൽറ്റ്-ഇൻ പ്രോഗ്രാമുകളും ഇതിൽ അവതരിപ്പിച്ചു. ഓപ്പറേഷണൽ എൺവയൺമെന്റ് അതിന്റെ വിൻഡോകൾ ഓവർലാപ്പ് ചെയ്യാൻ അനുവദിക്കുന്നില്ല, പകരം, വിൻഡോകൾ ടൈൽ ചെയ്തിരിക്കുന്നു. വിൻഡോസ് 1.0-ൽ നാല് പതിപ്പുകളും അടങ്ങിയിരിക്കുന്നു, അതിൽ സിസ്റ്റത്തിന് വേണ്ടിയുള്ള ചെറിയ അപ്ഡേറ്റുകൾ അടങ്ങിയിരിക്കുന്നു. സിസ്റ്റത്തിന് മികച്ചതല്ലാത്ത അവലോകനങ്ങൾ ലഭിച്ചു; മൈക്രോസോഫ്റ്റിന്റെ ആദ്യകാല അവതരണങ്ങളോടും നിരവധി ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ നിർമ്മാതാക്കളിൽ നിന്നുള്ള പിന്തുണയും ഇതിന് നല്ല പ്രതികരണങ്ങൾ ലഭിച്ചപ്പോൾ തന്നെ, പ്രതീക്ഷകൾ നിറവേറ്റാത്തതിനെ കുറിച്ചും, വളരെ കുറച്ച് സോഫ്‌റ്റ്‌വെയറുമായുള്ള അതിന്റെ അനുയോജ്യതയെ കുറിച്ചും, അതിന്റെ പ്രകടന പ്രശ്‌നങ്ങളെ കുറിച്ചും വിമർശകർ ആശങ്കകൾ ഉന്നയിച്ചു. അതിന്റെ അവസാന പതിപ്പ് 1.04 ആയിരുന്നു, അതിന്റെ പിൻഗാമിയായി 1987 ഡിസംബറിൽ പുറത്തിറങ്ങിയ വിൻഡോസ് 2.0. 2001 ഡിസംബർ 31-ന് മൈക്രോസോഫ്റ്റ് വിൻഡോസ് 1.0-നുള്ള പിന്തുണ അവസാനിപ്പിച്ചു, ഇത് വിൻഡോസിന്റെ എല്ലാ പതിപ്പുകളിലും വെച്ച് ഏറ്റവും ദൈർഘ്യമേറിയ പിന്തുണ നൽകിയ സോഫ്റ്റ്വെയറാണ്. വികസന ചരിത്രം![]() 1981-ൽ തന്നെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് (GUI) വികസിപ്പിക്കാനുള്ള ആഗ്രഹം മൈക്രോസോഫ്റ്റ് കാണിച്ചു.[3]മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും വിൻഡോസിന്റെ പ്രധാന ഡെവലപ്പറുമായ ബിൽ ഗേറ്റ്‌സ്, ഐബിഎം പിസിക്ക് അനുയോജ്യമായ കമ്പ്യൂട്ടറുകൾക്കായുള്ള ജിയുഐ(GUI) സോഫ്റ്റ്‌വെയർ സ്യൂട്ടായ വിസികോർപ്പി(VisiCorp)-ന്റെ വിസിഓണി(Visi On)-ന്റെ കോംഡെക്സ്(COMDEX) 1982-ൽ ഒരു പ്രദർശനം കണ്ടതിന് ശേഷമാണ് വിൻഡോസിന്റെ വികസനം ആരംഭിച്ചത്. ഒരു വർഷത്തിനുശേഷം, ആപ്പിളിന്റെ സ്വന്തം ജിയുഐ സോഫ്‌റ്റ്‌വെയർ—ബിറ്റ്-മാപ്പ് ചെയ്‌തതും ഭാഗികമായി സെറോക്‌സ് പാർക്കിൽ നിന്നുള്ള ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതും—വളരെ പുരോഗമിച്ചതാണെന്ന് മൈക്രോസോഫ്റ്റ് മനസ്സിലാക്കി; മൈക്രോസോഫ്റ്റ് അവരുടെ സ്വന്തം ഓഫർ വ്യത്യസ്തമാക്കണമെന്ന് തീരുമാനിച്ചു. 1983 ഓഗസ്റ്റിൽ, വിൻഡോസ് 1.0-ന്റെ ഡെവലപ്പർ ടീം ലീഡായി പാർക്കി(PARC)ന്റെ യഥാർത്ഥ വിൻഡോയിംഗ് സിസ്റ്റത്തിന് പിന്നിലെ പ്രധാന ഡെവലപ്പർമാരിൽ ഒരാളായ സ്കോട്ട് എ. മക്ഗ്രെഗറിനെ ഗേറ്റ്സ് റിക്രൂട്ട് ചെയ്തു.[4][5][6]
അവലംബം
|