വിഷ് വൃക്ഷം![]() ![]() ആശംസകളുടെയും വഴിപാടുകളുടെയും ഒരു വസ്തുവായി ഉപയോഗിക്കുന്നതും പൊതുവെ ഇനം, സ്ഥാനം അല്ലെങ്കിൽ രൂപം എന്നിവയാൽ വേർതിരിച്ചിരിക്കുന്നതും ഒറ്റയായി കാണപ്പെടുന്നതും ആയ ഒരു വൃക്ഷമാണ് വിഷ് വൃക്ഷം. അത്തരം വൃക്ഷങ്ങൾക്ക് മതപരമോ ആത്മീയമോ ആയ മൂല്യമുണ്ടെന്ന് കണക്കാക്കുന്നു. പ്രാദേശിക പാരമ്പര്യത്തെ ആശ്രയിച്ച് വിശ്വാസത്തോടെ ഒരു ആഗ്രഹം സാധിച്ചുകിട്ടാനും, അല്ലെങ്കിൽ ഒരു പ്രാർത്ഥനയ്ക്കുത്തരം ആയോ, പ്രാദേശിക പാരമ്പര്യത്തെ ആശ്രയിച്ച് പ്രകൃതിദത്ത ആത്മാവിനുവേണ്ടിയോ, വിശുദ്ധന്മാർ, അല്ലെങ്കിൽ ദേവതകൾക്കോ നടത്തുന്ന പ്രാർത്ഥനകളോടനുബന്ധിച്ചുള്ള നേർച്ചയായോ ഈ വൃക്ഷത്തിനുമുമ്പിൽ അർപ്പിക്കുന്നു. പ്രാക്ടീസുകൾനാണയം മരങ്ങൾനാണയ സമർപ്പണം ഒരു വിധത്തിലുള്ള വഴിപാടു രീതിയാണ്. സ്കോട്ട്ലാന്റ്, ആർഗിലെ ആർഡ്മഡി ഹൗസിനു സമീപം അത്തരത്തിലുള്ള ഒരു വൃക്ഷത്തിന്റെ അവശിഷ്ടങ്ങൾ കാണാം.[1] ഒരു ഹത്തോൺ, ഇത് പാരമ്പര്യമായി സഫലതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മരത്തിലും ബ്രാഞ്ചുകളും നൂറുകണക്കിന് നാണയങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ഇത് പുറംതൊലിയിലൂടെയും തടിയിലേയ്ക്കും തുളച്ചുകയറ്റിയിരിക്കുന്നു. പ്രാദേശിക പാരമ്പര്യം അനുസരിച്ച് ഓരോ നാണയങ്ങളും ഓരോ ആഗ്രഹ സഫലീകരണമാണ്.[2] ചിത്രശാല
ഇതും കാണുകഅവലംബം
ഉറവിടങ്ങൾ
ബാഹ്യ ലിങ്കുകൾPrayer trees എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ![]() വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ A Researcher's Guide to Local History Terminology എന്ന താളിൽ ലഭ്യമാണ് |