വിശ്വാസത്തിന്റെ വെളിച്ചം
ഫ്രാൻസിസ് മാർപ്പാപ്പയുടെ ആദ്യ ചാക്രികലേഖനമാണ് വിശ്വാസത്തിന്റെ വെളിച്ചം (Lumen fidei). സ്ഥാനമൊഴിഞ്ഞ ഇമരെറ്റിസ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പാ ആദ്യ കരട് തയ്യാറാക്കിയ ലേഖനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുകയാണ് ചെയ്തിട്ടുള്ളത്. രണ്ടു മാർപാപ്പമാർ ചേർന്നു തയ്യാറാക്കിയ ചാക്രിക ലേഖമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2013 ജൂൺ 29-നാണ് മാർപ്പാപ്പ ഇതിൽ ഒപ്പു വച്ചിരിക്കുന്നത്. ആകെ 88 പേജുള്ള ലേഖനത്തിൽ നാല് അധ്യായങ്ങളും 60 ഖണ്ഡികകളുമുണ്ട്. ചിന്തകരായ റൂസോയും നീഷെയും ലുഡ്വിഗ് വിറ്റ്ഗൻസ്റ്റിനും മുതൽ റഷ്യൻ നോവലിസ്റ്റ് ദസ്തയേവ്സ്കിയും ഇംഗ്ലിഷ് കവി ടി.എസ്. എലിയറ്റും വരെ ലേഖനത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. വിശുദ്ധ മറിയത്തോടുള്ള പ്രാർഥനയോടെയാണ് ചാക്രികലേഖനം അവസാനിക്കുന്നത്. സഭയുടെ പരമ്പരാഗത നിലപാടുകൾക്ക് ഊന്നൽ നൽകുന്ന ലേഖനത്തിൽ സ്ത്രീപുരുഷ ബന്ധത്തിന്റെ ഐക്യമാകുന്ന വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിലയിരുത്തുന്നു. ദുരിതങ്ങൾ അകറ്റാനും തിന്മകൾ വിശദീകരിക്കാനും സാധിക്കാതിരുന്നപ്പോഴും വെളിച്ചത്തിന്റെ മധ്യസ്ഥരാവാൻ കൊൽക്കത്തയിലെ മദർ തെരേസയ്ക്കും അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനും സാധിച്ചെന്നും ഫ്രാൻസിസ് പാപ്പ ലേഖനത്തിൽ പറയുന്നു. ഇരുളിനെ ചിതറിക്കുന്നതല്ല ഇരുളിൽ നടക്കാൻ സഹായിക്കുന്നതും പാതയിൽ തുണയാകുമെന്നതാണു വിശ്വാസമെന്നും ഇതിൽ വിലയിരുത്തുന്നു.[1] അവലംബംപുറത്തേക്കുള്ള കണ്ണികൾ
|