വില്ലീസ് മഡോണജിയോവന്നി ബെല്ലിനി വരച്ച ഒരു ചിത്രമാണ് വില്ലീസ് മഡോണ.(Virgin with the Standing Child, Embracing his Mother) (വെനിസ്, 1425 / 1433-1516) ഇപ്പോൾ ബ്രസീലിലെ സാവോ പോളോയിലെ സാവോ പോളോ മ്യൂസിയം ഓഫ് ആർട്ടിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. ഛായാചിത്രംകുഞ്ഞിനെ പാരപറ്റിൽ നിർത്തികൊണ്ട് നിൽക്കുന്ന പകുതിഭാഗം മാത്രം ദൃശ്യമായ വിധത്തിൽ കന്യാമറിയത്തിനെ ബെല്ലിനി ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കുഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്നു. ഇത്തരത്തിലുള്ള ചിത്രീകരണം മറ്റ് ചിത്രകാരന്മാരുടെയിടയിൽ വളരെ അസാധാരണമാണ്. ബെല്ലിനിയുടെ മറ്റു കന്യകകളുടെ ചിത്രങ്ങളിലെല്ലാം ഏതാണ്ട് ഇതേ രീതിതന്നെ അവലംബിച്ചിരിക്കുന്നതായിക്കാണാം. (അതായത് കോൺടാരിനി മഡോണ അക്കാദമിയ ഗാലറി, വെനീസ്). വെറുമൊരു ഔപചാരിക മുൻഗണന എന്നതിലുപരി ഈ രചനാ യുക്തിയിൽ ചില ദൈവശാസ്ത്രപരമായ ന്യായവാദങ്ങൾ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. ആദ്യം ഗോഫെൻ [1] ഉം പിന്നീട് കാമെസാസ്കയും [2] വിശദീകരിച്ച ഒരു സിദ്ധാന്തമനുസരിച്ച് ഇത് ബൈസന്റൈൻ സിംബോളജിയുടെ ഒരു വകഭേദമാണ്. ഇത് യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ പ്രതിനിധാനവുമായി ബന്ധപ്പെട്ടിരുന്നു. ചിത്രകാരനെക്കുറിച്ച്![]() വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു.), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു. അവലംബംബിബ്ലിയോഗ്രാഫി
|