വില്ല പാർക്ക്
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ഓറഞ്ച് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് വില്ല പാർക്ക്. 1962 ൽ ഇതൊരു നഗരമായി സംയോജിപ്പിക്കപ്പെട്ടു. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 5,812 ആയിരുന്നു. ഇത് ഓറഞ്ച് കൌണ്ടിയിലെ മറ്റു നഗരങ്ങളിലേതിനേക്കാൾ കുറഞ്ഞ ജനസംഖ്യയാണ്. ചരിത്രം1769 ൽ ജൂണിപ്പെറോ സെറ എന്ന വികാരിയുടെ നേതൃത്വത്തിലുള്ള ഗാസ്പർ ഡി പോർട്ടോള എന്ന സ്പാനിഷ് പര്യവേക്ഷണ സംഘത്തിന്റെ ഈ പ്രദേശത്തെ പര്യടനത്തിനു ശേഷം ഈ പ്രദേശത്തിന് വാല്ലെജോ ഡി സാന്താ അന (വിശുദ്ധ ആനിന്റെ താഴ്‍വര) എന്നു പേർ നൽകപ്പെട്ടു. 1776 നവംബർ 1-ന് ന്യൂ സ്പെയിനിലെ അൾട്ടാ കാലിഫോർണിയയിലെ ‘മിഷൻ സാൻ ജുവാൻ കാപിസ്ട്രാനോ’ ഈ പ്രദേശത്തെ ആദ്യ യൂറോപ്യൻ കുടിയേറ്റ കേന്ദ്രമായി. 1810-ൽ സ്പാനിഷ് സാമ്രാജ്യം 62,500 ഏക്കർ (253 ചതുരശ്രകിലോമീറ്റർ) വരുന്ന പ്രദേശം ജോസ് അന്റോണിയോ യോർബ എന്നയാൾക്ക് പതിച്ചു കൊടുത്തു. ഈ പ്രദേശത്തിന് അദ്ദേഹം ‘റാഞ്ചോ സാന്റിയാഗോ ഡി സാന്താ അന’ എന്നു പേരു നൽകി. യോർബയുടെ അക്കാലത്തെ റാഞ്ചോയിൽ ഇന്നത്തെ ഒലിവ്, ഓറഞ്ച്, വില്ല പാർക്ക്, സാന്താ അനാ, ടസ്റ്റിൻ, കോസ്റ്റ മെസ, ന്യൂപോർട്ട് ബീച്ച് എന്നീ നഗരങ്ങളുടെ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. 1848 ലെ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിനു ശേഷം, 1850 ൽ അൾട്ടാ കാലിഫോർണിയ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായിത്തീരുകയും ക്രമേണ അമേരിക്കൻ കുടിയേറ്റക്കാർ ഈ പ്രദേശത്ത് എത്തിച്ചേരുകയും ചെയ്തു. 1860 കളിൽ വില്ല പാർക്ക് "മൗണ്ടൻ വ്യൂ" എന്ന് അറിയപ്പെട്ടിരുന്നത്. മൗണ്ടൻ വ്യൂ എന്ന പേരിൽ ഇതിനകം ഒരു പോസ്റ്റ് ഓഫീസ് നിലവിലുണ്ടായിരുന്നതിനാൽ യു.എസ്. തപാൽ വകുപ്പ് പ്രാദേശിക പോസ്റ്റ് ഓഫീസ് ഈ പേരിൽ നാമകരണം ചെയ്യുന്നതിനു വിസമ്മതിച്ചു. അതിനാൽ പോസ്റ്റ് ഓഫീസും സമീപ പ്രദേശങ്ങളും വില്ല പാർക്ക് എന്നു വിളിക്കപ്പെട്ടു. പിന്നീട് ഒരു കാർഷിക മേഖലയായി പരിവർത്തനം ചെയ്യപ്പെട്ട ഈ പ്രദേശത്ത് മുന്തിരി, വാൽനട്ട്, ആപ്രിക്കോട്ട് എന്നിവ കൃഷി ചെയ്യുകയും ഒടുവിൽ 60 വർഷക്കാലത്തോളം നാരങ്ങ ഇവിടുത്തെ ഒരു പ്രധാന വിളായി മാറുകയും ചെയ്തു. ഭൂമിശാസ്ത്രംവില്ല പാർക്ക് സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 33°48′58″N 117°48′40″W / 33.81611°N 117.81111°W (33.816183, −117.811106) ആണ്.[8]. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.1 ചതുരശ്ര മൈൽ (5.4 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനായും കരഭൂമിയാണ്. അവലംബം
|