വിജയകുമാർ
ഇന്ത്യയുടെ ഒരു ഷൂട്ടിങ്ങ് താരമാണ് സുബേദാർ മേജർ വിജയകുമാർ.1985ൽ ഹിമാചൽപ്രദേശിലെ ഹാമിർപുരിലുള്ള ഹർസൂർ ഗ്രാമത്തിലാണ് വിജയകുമാർ ജനിച്ചത്. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ ജേതാവാണ് ഈ ഹിമാചൽപ്രദേശുകാരൻ. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയകുമാർ വെള്ളി മെഡൽ നേടിയത്.[1]. കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നൽകി രാജ്യം വിജയ് കുമാറിനെ ആദരിച്ചിട്ടുണ്ട് ആർമിയിൽ, സുബേദാർ മേജർ പദവിയാണ് ഇപ്പോൾ വിജയകുമാർ വഹിക്കുന്നത്. ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയതോടെയാണ് സുബേദാർ പദവിയിൽ നിന്ന് സുബേദാർ മേജർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.[2] കായിക ജീവിതംസേനയിൽ ചേർന്നതോടെയാണ് വിജയകുമാറിന് ഷൂട്ടിങ്ങിൽ കമ്പംകയറിയത്. കഴിവ് തിരിച്ചറിഞ്ഞ സേനയിലെ ഉന്നതർ പ്രോത്സാഹനവും നൽകി. 2006ൽ തന്റെ ഇരുപതാം വയസ്സിൽ കോമൺവെൽത്ത് ഗെയിംസിൽ രണ്ടു സ്വർണവുമായി വരവറിയിച്ചു. 2006ലെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ പിസ്റ്റളിൽ വെള്ളി നേടി. 2009ലെ അന്താരാഷ്ട്ര ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ മൂന്നു സ്വർണവും ഒരു വെള്ളിയും നേടി. 2007ൽ അർജുന അവാർഡ് നൽകി രാജ്യം ഈ പ്രതിഭയെ ആദരിച്ചു.[1] ലണ്ടനിലെ വെള്ളിമെഡൽ ഇദ്ദേഹത്തെ, 2012ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനും അർഹനാക്കി.[3] ലണ്ടനിൽഒളിമ്പിക്സ് ലക്ഷ്യമിട്ട് റഷ്യൻ പരിശീലകൻ പവേൽ സ്മിർനോവിന്റെ സഹായത്തോടെ സേന നടപ്പാക്കിയ പദ്ധതിയുടെ നേട്ടം കൂടിയാണ് വിജയുടെ മെഡൽ.[1] ലണ്ടൻ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് വിജയകുമാർ നേടിയത്. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലാണ് മെഡൽ നേട്ടം. നാലാമനായി ഫൈനലിലെത്തിയ വിജയകുമാർ 30 പോയിന്റ് നേടിയാണ് വെള്ളി നേടിയത്. 5, 4, 4, 3, 4, 4, 4, 2 എന്നിങ്ങനെയായിരുന്നു ഫൈനലിലെ വിജയകുമാറിന്റെ സ്‌കോർ. പുരസ്കാരങ്ങൾ
അവലംബം |