കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ചെറുകോയ തങ്ങൾ എന്നപേരിലറിയപ്പെട്ട വി.പി.സി. തങ്ങൾ (ജീവിതകാലം: ജൂൺ 1916 - 16 സെപ്റ്റംബർ 1983). പൊന്നാനി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടും[1] മൂന്നും[2] കേരളനിയമസഭകളിലേക്ക് മുസ്ലീം ലീഗിന്റെ പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[3]. 1965-ലെ തിരഞ്ഞെടുപ്പിൽ കെ.ജി. കരുണാകരമേനോനോട് പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടു[4].
{{cite journal}}
|journal=