Share to: share facebook share twitter share wa share telegram print page

വി.കെ.കെ. ഹരിഹരൻ

വി.കെ.കെ. ഹരിഹരൻ
വി.കെ.കെ. ഹരിഹരൻ മിഴാവിൽ
തൊഴിൽമിഴാവ് വാദകൻ
ജീവിതപങ്കാളിഉഷാ നങ്ങ്യാർ

മിഴാവ് കലാകാരനാണ് വി.കെ.കെ. ഹരിഹരൻ(ജനനം : 1965). 2014 ൽ കൂടിയാട്ടത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ

കേരള കലാമണ്ഡലത്തിൽ പഠിച്ചു. പി.കെ. നാരായണൻ നമ്പ്യാരായിരുന്നു ഗുരു. ഇരിഞ്ഞാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിലെ അദ്ധ്യാപകനാണ്. ഗുരു അമ്മന്നൂർ മാധവ ചാക്യാർക്ക് ദീർഘകാലം മിഴാവ് വായിച്ചു. ജയചന്ദ്രൻ പാലാഴി, വീണാപാണി ചൗള തുടങ്ങിയവരുടെ ആധുനിക നൃത്തരീതികൾക്കൊപ്പവും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കൂടിയാട്ടം കലാകാരിയായ ഉഷാ നങ്ങ്യാരാണ് ഭാര്യ. മകൾ ആതിര.

ഹരിഹരനും ഉഷാ നങ്ങ്യാരും വേദിയിൽ, മുംബൈ,2016

പുരസ്കാരങ്ങൾ

  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]

അവലംബം

  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya