വി. സതീശൻ![]() കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് വി. സതീശൻ (1968 - 15 നവംബർ 2023).[1] [2] ജീവിതരേഖ![]() തിരുവനന്തപുരം മുക്കോലക്കൽ പാറോട്ടുകോണം കുന്നിൽ എൻ. വാസവന്റെയും സരസമ്മാളിന്റെയും മകനാണ്. [3]തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്നു ശിൽപകലയിൽ ബിരുദവും ഡൽഹി സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദവും നേടി. ഫ്രാൻസ്, ജർമനി, സിംഗപ്പൂർ, ഓസ്ട്രിയ, ബെൽജിയം, സ്വിറ്റ്സർലൻഡ് തുടങ്ങി 25 ലേറെ രാജ്യങ്ങളിൽ കലാപ്രദർശനങ്ങൾ നടത്തി. 20 വർഷത്തിലേറെ കേന്ദ്രീയ വിദ്യാലയത്തിൽ കലാഅധ്യാപകനായിരുന്നു. ആന്ധ്രയിലെ ഋഷിവാലി സ്കൂളിലും തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലും അധ്യാപകനായും പുണെ എംഐടി യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്സ് ആൻഡ് അപ്ലൈഡ് ആർട്ടിൽ ഉപദേശകസമിതി അംഗമായും പ്രവർത്തിച്ചു. ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ ചിപ്പിക്കുള്ളിൽനിന്ന് പുറത്തേക്കു വരുവാൻ ശ്രമിക്കുന്നവരുടെ ശില്പരൂപം പ്രദർശിപ്പിച്ചിട്ടുണ്ട്.[4]കാളകളുടെ വേറിട്ട ശില്പരൂപമൊരുക്കിയ സി.എസ്. ബിജുവിന്റെ 'കാളന്മാർ' 2023 ൽ മരണമടഞ്ഞു. ഭാര്യ: രേഖ. മക്കൾ : നവീൻ, നവനീത് ശില്പ പ്രദർശനങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
|