വി. ബാലറാം
തൃശൂർ ജില്ലയിൽ നിന്നുള്ള പ്രമുഖനായ കോൺഗ്രസ് നേതാവും വടക്കാഞ്ചേരി മുൻ എം.എൽ.എയും ഒരു അഭിഭാഷകനും കൂടിയായിരുന്നു. വി.ബാലറാം (1947-2020) 2004-ൽ എ.കെ. ആൻറണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കെ. മുരളീധരനു മത്സരിക്കാനായി ഇദ്ദേഹം വടക്കാഞ്ചേരി എം.എൽ.എ സ്ഥാനം രാജിവച്ചു. ജീവിതരേഖതൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ എരുമപ്പെട്ടിയിൽ പരേതരായ തിയ്യാടത്ത് രാമൻ നായരുടേയും ഗുരുവായൂർ വെള്ളൂർ ചിന്നമ്മു അമ്മയുടേയും മകനായി 1947 നവംബർ 10-ന് ജനിച്ചു. സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായിരുന്ന വെള്ളൂർ കൃഷ്ണൻകുട്ടി നായരുടെ അനന്തരവനായിരുന്നു. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്തെത്തിയ അദ്ദേഹം കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എന്നീ നിലകളിലും. തൃശൂർ ഡി.സി.സി, കെ.പി.സി.സി ജനറൽ സെക്രട്ടറിയായും എ.ഐ.സി.സി അംഗമായും പ്രവർത്തിച്ചു. ലീഡർ കെ. കരുണാകരൻ്റെ വിശ്വസ്ഥനായിരുന്നു. ഡി.ഐ.സി രൂപീകരിച്ചപ്പോഴും എൻ.സി.പി യിൽ ലയിച്ചപ്പോളും കരുണാകരന് ഒപ്പം നിന്ന ബാലറാം ലീഡർ കരുണാകരൻ 2008-ൽ കോൺഗ്രസിൽ മടങ്ങിയെത്തിപ്പോൾ തൃശൂർ ഡി.സി.സിയുടെ പ്രസിഡൻ്റായി. 2004-ൽ എ.കെ. ആൻ്റണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കെ. മുരളീധരൻ എം.എൽ.എ ആകാൻ വേണ്ടി നിയമസഭ അംഗത്വം രാജിവയ്ച്ചു.[2] ഇതുഇനുപകരം 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് മത്സരിച്ചുവെങ്കിലും എം.പി. വീരേന്ദ്രകുമാർനോട് തോറ്റു. 72-ആം വയസ്സിൽ 2020 ജനുവരി 18-ന് ഹൃദയാഘാതത്തെത്തുടർന്ന് തൃശ്ശൂരിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു.[3] പരേതയായ ഡോ. കാഞ്ചനമാലയാണ് ഭാര്യ. ദീപ, ലക്ഷ്മി എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. അധികാരസ്ഥാനങ്ങൾ2001-2004, 1996-2001
തിരഞ്ഞെടുപ്പുകൾ
അവലംബം
|