വാൾട്ടർ ഡി ലാ മെയർ
ഇംഗ്ലീഷ് കവിയും കഥാകൃത്തും ബാലസാഹിത്യകാരനുമായിരുന്ന വാൾട്ടർ ഡി ലാ മെയർ 1873 ഏപ്രിൽ 25-ന് കെന്റിലെ ചാൾട്ടനിൽ ജനിച്ചു. വിദ്യാഭ്യാസവും വിവാഹവുംലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രൽ കോറിസ്റ്റേഴ്സ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1899-ൽ എൽഫ്രിഡ ഇംഗ്പെനിനെ വിവാഹം കഴിച്ചു. രണ്ടു ആൺമക്കളും രണ്ടു പെൺമക്കളും ഈ ദമ്പതികൾക്കുണ്ടായി. 1890-1908 കാലഘട്ടത്തിൽ ആംഗ്ലോ-അമേരിക്കൻ ഓയിൽ കമ്പനിയിൽ ക്ലാർക്കായി ഇദ്ദേഹം ജോലി ചെയ്തു. ലണ്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ദ് ടൈംസ്, ദ് വെസ്റ്റ്മിൻസ്റ്റർ ഗസറ്റ് എന്നീ ആനുകാലികങ്ങളിൽ എഴുതാറുണ്ടായിരുന്നു. നിരവധി സാഹിത്യപുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇദ്ദേഹത്തിന് ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, ബ്രിസ്റ്റൽ, ലണ്ടൻ എന്നീ സർവകാലശാലകൾ ഡി. ലിറ്റ്. ബിരുദം സമ്മാനിക്കുകയുണ്ടായി. 1908-ൽ ഇദ്ദേഹത്തിന് സിവിൽ ലിസ്റ്റ് പെൻഷൻ അനുവദിച്ചു. വാൾട്ടർ റാമൽ എന്ന തൂലികാനാമത്തിൽവാൾട്ടർ റാമൽ എന്ന തൂലികനാമത്തിലായിരുന്നു വാൾട്ടർ ഡി ലാ മെയർ ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിരുന്നത്. കുട്ടികൾക്കുവേണ്ടി രചിച്ച ആദ്യകാല കവിതകളിലും ഇതേ പേർ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യത്തെ കവിതാസമാഹാരം സോംഗ്സ് ഫോർ ചൈൽഡ്ഹുഡ് എന്ന പേരിൽ 1902-ൽ പുറത്തുവന്നു. 1904-ൽ പ്രസിദ്ധീകരിച്ച ഹെന്റി ബ്രോക്കൻ എന്ന ഗദ്യകൃതി കല്പനാപ്രധാനമായിരുന്നു. 1906-ൽ പോയംസ് പ്രസിദ്ധീകരിച്ചതോടെയാണ് വാൾട്ടർ ഡി ലാ മെയർ സാഹിത്യരംഗത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 1908-ൽ സിവിൽ ലിസ്റ്റ് പെൻഷൻ ലഭിച്ചത് സാഹിത്യരചനയിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കാൻ ഇദ്ദേഹത്തിന് അവസരം നൽകി. വാൾട്ടറിന്റെ കൃതികൾഭൗതികപ്രപഞ്ചത്തിനു പുറത്തുളള ഒരു ലോകവുമായി സംവദിക്കാനുളള നൈസർഗികമായ വാസനയായിരുന്നു വാർട്ടർ ഡി ലാ മെയറിന്റെ കൃതികൾക്ക് തനതായ വ്യക്തിത്വം പകർന്നുകൊടുത്തത്. ഇതുകാരണം ബാലസാഹിത്യകൃതികളിൽ സാധാരണ കാണാറുളള അതിഭാവുകത്വം (Sentimentality) ഇദ്ദേഹത്തിന്റെ കൃതികളിൽ ഇല്ലാതെ പോയി. പ്രകൃതിഭംഗിയിൽ അഭിരമിക്കാനുളള മനസ്സും അവർണനീയമായതിനെ ധ്വന്യാത്മകമായി ചിത്രീകരിക്കാനുളള കഴിവും ഇദ്ദേഹത്തിന്റെ മിക്ക കവിതകളിലും കാണാം. കവിതാസമാഹാരങ്ങൾ
തുടങ്ങിയ കവിതാസമാഹാരങ്ങളുടെ ശീർഷകങ്ങൾ തന്നെ വായനക്കാരുടെ ശ്രദ്ധയാകർഷിക്കാൻ പോന്നവയാണ്. ജീവിതത്തിൽ സുപരിചിതമായ കാര്യങ്ങളാണ് മനോഹരമായിട്ടുള്ളതെന്നായിരുന്നു ("The lovely in life is the familiar) ഡി ലാ മെയറിന്റെ വിശ്വാസപ്രമാണം. മനുഷ്യന് ചെറുപ്പകാലത്താണ് പ്രപഞ്ച വസ്തുക്കളുടെ നിഗൂഢാർഥം കണ്ടെത്താൻ കഴിയുന്നതെന്ന് വേഡ്സ്വർത്തിനെപ്പോലെ ഇദ്ദേഹവും കരുതിയിരുന്നു. കവിതകൾ
തുടങ്ങിയ കവിതകളിൽ ഈ ദർശനത്തിന്റെ കലാസുഭഗമായ ആവിഷ്കാരം കാണാം. കാലം ചെല്ലുന്തോറും ഡി ലാ മെയറിന്റെ ശ്രദ്ധ ജീവിതത്തിന്റേയും പ്രപഞ്ചത്തിന്റേയും ആത്യന്തിക നിഗൂഢതകളിലേക്കു തിരിയുന്നതാണ് കാണുന്നത്.
തുടങ്ങിയ കവിതകളിൽ കാണുന്നതു പോലെ കവിമനസ്സ് അനുധ്യാനത്തിന്റേയും മൌനത്തിന്റേയും ശീതളച്ഛായയിൽ മയങ്ങിപ്പോകുന്നു. കഥാകൃതികൾ
എന്നിവയാണ് വാൾട്ടർ ഡി ലാ മെയറിന്റെ കഥാകൃതികളിൽ പ്രധാനപ്പെട്ടവ. ബാലസാഹിത്യകൃതികൾ
എന്നിവ ഇദ്ദേഹത്തിന്റെ ബാലസാഹിത്യകൃതികളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നു. 1956 ജൂൺ 22-ന് ഇദ്ദേഹം അന്തരിച്ചു. പുറത്തേക്കുള്ള കണ്ണികൾ
|