വാസുപ്രദീപ്
കേരളത്തിലെ ഒരു നാടകപ്രവർത്തകനാണ് വാസുപ്രദീപ്. (ജനനം:1931 നവംബർ 13 - മരണം:2011 മേയ് 03) നാടക രചയിതാവ്, നടൻ, സംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്[1]. 150-ഓളം നാടകങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.[2] ജീവിതരേഖ1931 നവംബർ 13ന് കണ്ണൂരിലെ ചാലയിൽ ജനനം.കോഴിക്കോട് പുതിയറ ബി.ഇ.എം.എൽ.പി സ്കൂൾ, സാമൂതിരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ പഠനം.തുടർന്ന് മദിരാശി ഗവർമെന്റിന്റെ ചിത്രമെഴുത്ത് ഫ്രീ ഹാന്റ് ലോവർ, ഹയർ പരീക്ഷകൾ പാസായി. കണൂർ ചാലയിൽ സ്വർണ്ണ പണികൾ നടത്തുന്ന വിശ്വകർമ്മജൻ കുഞ്ഞമ്പു ആചാരി നാണി ദമ്പതികളുടെ മകനായി ജനിച്ചു വാസു പ്രദീപ് ബാല്യകാലം മുതൽ കോഴിക്കോട്ടാണ് ജീവിച്ചത് . അച്ഛന്റെ തൊഴിൽ ആവശ്യവുമായി കോഴിക്കോട്ടെത്തി സ്റേഡിയത്തിനിടുത്ത ഇല്ലത്തൊടിയിലായിരുന്നു താമസം. പിന്നീട് ചിത്രകാരനായും നാടകകൃത്തും സംവിധായകനും കവിയും കഥാകാരനും മൊക്കെയായി കോഴിക്കോടിന്റെ സാംസ്കാരിക കലാരംഗത്തേക്ക് പടർന്നു പന്തലിച്ചു വസുപ്രദീപിപ്പോൾ കോട്ടുളി എടക്കാട്ടു പറമ്പിലാണ് താമസിക്കുന്നത് . 1951ൽ കോഴിക്കോട് മിഠായിത്തെരുവിൽ പ്രദീപ് ആർട്സ് എന്ന ചിത്രകലാസ്ഥാപനം തുടങ്ങി. 1955 മുതൽ ആകാശവാണിയിൽ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുന്നു. 2011 മേയ് 3 - ന് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അന്തരിച്ചു[3]. നാടകങ്ങൾമുപ്പതോളം അമെച്വർ നാടകങ്ങൾ വാസുപ്രദീപ് എഴുതിയിട്ടുണ്ട്. 'പെൺകൊട' എന പ്രൊഫഷണൽ നാടകം എഴുതി.
പുരസ്കാരങ്ങൾ
തുടങ്ങി ഇരുപതിലധികം പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അവലംബം
|