വസൂരി
മനുഷ്യരിൽ കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് വസൂരി (സ്മോൾ പോക്സ്). വരിയോല (വരിയോല മൈനർ, വരിയോല മേജർ) എന്നീ വൈറസുകൾ ആണ് ഈ രോഗത്തിനു കാരണം.[1] മലയാളത്തിൽ അകമലരി എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ശരീരത്തിൽ ചർമ്മത്തിലെ ചെറിയ രക്തക്കുഴലുകളിൽ കേന്ദ്രീകരിക്കുകയും കുടുന്നുപൊങ്ങി കുമിളകൾ ആയി പുറത്തേക്ക് വരുകയും, ചലം നിറഞ്ഞ ഇവ പൊട്ടുകയും ചെയ്യും. സ്മോൾ പോക്സ് എന്ന പേര് പതിനഞ്ചാം നൂട്ടണ്ടിൽ ബ്രിട്ടനിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടത് "ഗ്രേറ്റ് പോക്സുമായി" (സിഫിലിസ്) വേർതിരിക്കാനായിരുന്നു.[2] 1977 ഒക്റ്റോബർ 26-നാണ് സ്വാഭാവികമായി ഉണ്ടാകുന്ന അവസാന വസൂരീ രോഗബാധയുണ്ടായത്. [3] വേരിയോള മേജർ എന്നയിനം വൈറസാണ് കൂടുതൽ അപകടകരമായ രോഗബാധയുണ്ടാക്കുന്നത്. ഇതു ബാധിക്കുന്നവരിൽ മരണനിരക്ക് 30–35% ആയിരുന്നു. വേരിയോള മൈനർ താരതമ്യേന അപകടം വളരെക്കുറഞ്ഞ അസുഖമാണുണ്ടാക്കുന്നത്. ഇതു ബാധിക്കുന്നവരിൽ ഒരു ശതമാനം മാത്രമേ മരിക്കാറുള്ളൂ. അലാസ്ട്രിം, കോട്ടൻ പോക്സ്, മിൽക്‌പോക്സ്, വൈറ്റ്പോക്സ്, ക്യൂബൻ ഇച്ച് എന്നീ പേരുകളിലും വേരിയോള മൈനർ ബാധ അറിയപ്പെട്ടിരുന്നു. [4][5] വേരിയോള മേജർ ബാധയുടെ ദീർഘകാല പ്രശ്നം കുമിളകൾ പൊട്ടുകയും രോഗാണുബാധയും കാരണമുണ്ടാകുന്ന വടുക്കളായിരുന്നു. മുഖത്താണ് ഇത് സാധാരണയായി ഉണ്ടാവുക. രോഗബാധയിൽ നിന്ന് രക്ഷപെട്ട 65–85% ആൾക്കാരിലും ഇത്തരം വടുക്കൾ കാണപ്പെട്ടിരുന്നു. [6] കോർണിയയെ രോഗം ബാധിക്കുന്നത് അന്ധതയ്ക്കും കാരണമാകുമായിരുന്നു. സന്ധിവേദന, ഓസ്റ്റിയോ മയലൈറ്റിസ് എന്നിവ മൂലം 2–5% പേരിൽ അംഗവൈകല്യം ഉണ്ടാകാറുണ്ടായിരുന്നുവത്രേ. ഉദ്ദേശം ബി.സി. 10,000-ൽ ആണത്രേ വസുരി മനുഷ്യരെ ബാധിക്കാൻ തുടങ്ങിയത്. [2] ഈ അണുബാധയുടെ ഏറ്റവും ആദ്യത്തെ തെളിവ് റാംസെസ് അഞ്ചാമന്റെ മമ്മിയുടെ ശരീരത്തിലുണ്ടായിരുന്ന കുമിളയോടെ തടിച്ച പാടുകളാണ്. [7] പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ നാലു ലക്ഷം പേരെ വീതം ഓരോ വർഷവും ഈ അസുഖം യൂറോപ്പിൽ കൊല്ലുന്നുണ്ടായിരുന്നുവത്രേ. ഭരണത്തിലിരിക്കുകയായിരുന്ന അഞ്ച് രാജ്യത്തലവന്മാരും ഈ പട്ടികയിൽ പെടും. [8] ആകെ അന്ധതയുടെ മൂന്നിലൊന്നും വസൂരി കാരണമായിരുന്നുവത്രേ. [4][9] രോഗം ബാധിച്ചവരിൽ 20–60% ആൾക്കാർ (കുട്ടികളിൽ 80%-ലധികം) മരിച്ചുപോയിരുന്നു. [10] ഇരുപതാം നൂറ്റാണ്ടിൽ 30 കോടിക്കും 50 കോടിക്കും ഇടയിൽ ആൾക്കാർ ഈ അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട്. [11][12][13] 1967-ൽ പോലും ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഒന്നരക്കോടി ആൾക്കാർക്ക് രോഗം ബാധിക്കുകയും ഇരുപതു ലക്ഷത്തിലധികം ആൾക്കാർ മരിക്കുകയും ചെയ്തിരുന്നു. [3] പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും പ്രതിരോധക്കുത്തിവയ്പ്പ് പരിപാടികളുടെ ഫലമായി 1979-ൽ വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. [3] ഇതുവരെ രണ്ട് സാംക്രമിക രോഗങ്ങളെ മാത്രമേ തുടച്ചുനീക്കാൻ മനുഷ്യർക്ക് സാധിച്ചിട്ടുള്ളൂ. വസൂരിയാണ് ഇതിലൊന്ന്. റിൻഡർപെസ്റ്റ് എന്ന അസുഖം 2011-ൽ ഇല്ലാതെയാക്കിയതായി പ്രഖ്യാപിച്ചതാണ് ഇത്തരത്തിലെ രണ്ടാമത്തെ സംഭവം.[14][15][16] വർഗ്ഗീകരണംവേരിയോള മേജർ, വേരിയോള മൈനർ എന്നിങ്ങനെ അസുഖത്തിന് രണ്ടു തരങ്ങളുണ്ട്. വേരിയോള മേജറാണ് ഇതിൽ കൂടുതൽ അപകടകരവും പരക്കെ കാണപ്പെട്ടിരുന്നതുമായ തരം. [17] രോഗലക്ഷണങ്ങൾ ഉണ്ടാക്കാത്ത തരം രോഗബാധ വേരിയോള വൈറസുകൾ മൂലം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇവ സാധാരണമല്ലായിരുന്നു. [18] പ്രതിരോധക്കുത്തിവയ്പ്പെടുത്ത ആൾക്കാരിൽ വേരിയോള സൈൻ ഇറപ്ഷിയോൺ എന്നയിനം കുമിളകൾ ഉണ്ടാകാത്ത ഇനം വസൂരി കാണപ്പെടുമായിരുന്നു. രോഗാണുക്കളുടെയോ ആന്റിബോഡികളുടെയോ സാന്നിദ്ധ്യവും രോഗാണുബാധയുണ്ടായി കൃത്യസമയത്തിനു ശേഷമുണ്ടാകുന്ന പനിയുമായിരുന്നു ഈ രോഗം തിരിച്ചറിയാൻ സഹായകമായിരുന്നത്. [18] രോഗലക്ഷണങ്ങൾ![]() രോഗാണുബാധയ്ക്കും ആദ്യ രോഗലക്ഷണത്തിനും തമ്മിൽ സാധാരണഗതിയിൽ 12 ദിവസത്തെ ഇടവേളയാണുണ്ടാവുക (ഇൻക്യുബേഷൻ പീരിയഡ്). ശ്വാസത്തിലൂടെയാണ് രോഗാണുബാധയുണ്ടാവുന്നത്. വായയുടെയോ ശ്വാസനാളത്തിന്റെയോ ആവരണം (മ്യൂക്കോസ) കടന്ന് ഉള്ളിലെത്തുന്ന വൈറസ് ലിംഫ് ഗ്രന്ഥികളിൽ എത്തി പെരുകാൻ തുടങ്ങും. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ വൈറസ് കോശത്തിൽ നിന്ന് കോശത്തിലേയ്ക്ക് നേരിട്ട് പടരുമെങ്കിലും 12-ആം ദിവസത്തോടെ കോശങ്ങൾ പൊട്ടുകയും ധാരാളം വൈറസുകൾ രക്തത്തിൽ ഒരുമിച്ചെത്തുകയും ചെയ്യും. ഇതിനെ വൈറീമിയ എന്നാണ് വിളിക്കുന്നത്. ഇതെത്തുടർന്ന് പ്ലീഹ, മജ്ജ, ദൂരെയുള്ള ലിംഫ് ഗ്രന്ഥികൾ എന്നിവിടങ്ങളിൽ വൈറസ് എത്തിപ്പെടും. ഇൻഫ്ലുവൻസ, ജലദോഷം എന്നിവയോട് സാമ്യമുള്ള രോഗലക്ഷണങ്ങളാണ് ആദ്യം ഉണ്ടാവുക: 38.5°C എങ്കിലും ചൂട്, പേശീവേദന, വല്ലായ്മ, തലവേദന, കിടപ്പിലാവുക എന്നിവയാണ് ലക്ഷണങ്ങൾ. പചനവ്യൂഹം സാധാരണഗതിയിൽ ബാധിതമാവുന്നതുകൊണ്ട് ഓക്കാനവും ഛർദ്ദിയും ഉണ്ടാവാറുണ്ട്. ഈ ലക്ഷണങ്ങൾ 2–4 ദിവസം കാണപ്പെടും. 12–15 ദിവസമാകുമ്പോൾ എനാന്തം എന്നറിയപ്പെടുന്ന ചെറിയ ചുവന്ന പാടുകൾ വായിലെയും തൊണ്ടയിലെയും മ്യൂക്കസ് ആവരണത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഇതോടെ ശരീരതാപനില സാധാരണയായി മാറും. ഈ പാടുകൾ വലുതായി പൊട്ടുകയും ഉമിനീരിൽ ധാരാളം വൈറസുകളെ എത്തിക്കുകയും ചെയ്യും. [5] വസൂരി വൈറസ് തൊലിയെ കൂടുതലായി ആക്രമിച്ചിരുന്നു. മാക്യൂളുകൾ എന്നു വിളിക്കപ്പെട്ടിരുന്ന മുഖക്കുരു പോലുള്ള പാടുകൾ തൊലിയിൽ പ്രത്യക്ഷപ്പെടുമായിരുന്നു. തൊലിയിൽ ചുവന്നുതടിപ്പ് പ്രത്യക്ഷപ്പെടുന്നത് മ്യൂക്കസ് ആവരണത്തിൽ പാടുകൾ പ്രത്യക്ഷപ്പെട്ട് 24 മുതൽ 48 വരെ മണിക്കൂറുകൾക്കുള്ളിലാണ്. നെറ്റി, മുഖം, കൈകാലുകളുടെ കബന്ധത്തോടടുത്തുള്ള ഭാഗം (പ്രോക്സിമൽ ഭാഗം), നെഞ്ചിന്റെയും വയറിന്റെയും തൊലി എന്നിവിടങ്ങളിൽ ആദ്യം രോഗബാധയുണ്ടാകും. കൈകാലുകളുടെ അഗ്രഭാഗത്ത് രോഗബാധയുണ്ടാകുന്നത് അവസാനമാണ്. 24 മുതൽ 36 വരെ മണിക്കൂറുകൾക്കുള്ളിൽ ഇവിടങ്ങളിലെല്ലാം രോഗാണുബാധയുണ്ടാകും. ഇതിനു ശേഷം പുതിയ പാടുകൾ ശരീരത്തിൽ ഉണ്ടാവുകയുമില്ല. [5] ഇതിനു ശേഷം അസുഖം വിവിധ രീതികളിൽ വികസിക്കാം. റാവുവിന്റെ വർഗ്ഗീകരണം അനുസരിച്ച് നാലുതരം അസുഖങ്ങളാണുള്ളത്:[19] ഓർഡിനറി, മോഡിഫൈഡ്, മാലിഗ്നന്റ് (ഫ്ലാറ്റ്), ഹെമറാജിക് എന്നിവയാണ് നാലുതരങ്ങൾ. 30% ആൾക്കാരാണ് അസുഖം ബാധിച്ച് മരിച്ചിരുന്നതെങ്കിലും മാലിഗ്നന്റ്, ഹെമറാജിക് എന്നീ തരം അസുഖങ്ങളുടെ മരണനിരക്ക് വളരെ കൂടുതലായിരുന്നു. ഇത്തരം അസുഖം ബാധിച്ചവർ സാധാരണഗതിയിൽ മരിക്കുകയായിരുന്നു ചെയ്തിരുന്നത്.[20] ഓർഡിനറി (സാധാരണം)പ്രതിരോധക്കുത്തിവയ്പ്പെടുക്കാത്തവരിൽ തൊണ്ണൂറുശതമാനത്തിനെയും ബാധിച്ചിരുന്ന അസുഖം ഓർഡിനറി (സാധാരണ വസൂരി) എന്ന ഇനത്തിൽ പെട്ടതായിരുന്നു. [18] ഇത്തരം അസുഖത്തിൽ ചുവന്നുതടിപ്പുണ്ടായി രണ്ടാം ദിവസം മുതൽ മാക്യൂളുകൾ ഉയർന്ന പാപ്യൂളുകളായി മാറും. മൂന്നാം ദിവസമോ നാലാം ദിവസമോ പാപ്യൂളുകളിൽ കലങ്ങിയ ചലം നിറയുകയും ഇവ കുമിളകൾ (വെസിക്കിളുകൾ) ആയി മാറുകയും ചെയ്യും. ഈ ചലം 24 മുതൽ 48 മണിക്കൂറിനുള്ളിൽ പഴുപ്പുപോലെയായി മാറും. [5] ആറോ ഏഴോ ദിവസത്തോടെ തൊലിയിലെ എല്ലാ കുമിളകളും പഴുപ്പു നിറഞ്ഞ രൂപത്തിലായിത്തീരും. ഏഴു മുതൽ പത്തുവരെ ദിവസം കൊണ്ട് ഈ കുമിളകൾ ഏറ്റവും വലിപ്പമുള്ള അവസ്ഥയിലെത്തും. ഇവ ഉയർന്നതും വട്ടത്തിലുള്ളതും തൊട്ടാൽ മൃദുവല്ലാത്തതും (firm) ആണ്. ഇവ തൊലിയിലെ ആഴത്തിലുള്ള പാളിയായ ഡെർമിസ് വരെ വ്യാപിച്ചിട്ടുണ്ടാവും. ഇതിൽ നിന്ന് ദ്രാവകം സാവധാനത്തിൽ ഒലിച്ചു പോവുകയും രണ്ടാഴ്ച്ചയോടെ ഇവ ചുരുങ്ങി ഉണങ്ങി പൊറ്റ മൂടിയ നിലയിലാവും. 16–20 ദിവസമാകുമ്പോൾ എല്ലാ കുമിളകളും പൊറ്റമൂടിയ അവസ്ഥയിലായിരിക്കും. പൊറ്റകൾ ഇളകിപ്പോകാനും തുടങ്ങിയിട്ടുണ്ടാവും. ഇളം നിറത്തിലുള്ള വടുക്കളാവും പൊറ്റകൾക്കടിയിൽ കാണപ്പെടുക. [21] ഇത്തരം അസുഖത്തിലെ ചുവന്നുതടിപ്പ് ഒന്നിനോടൊന്ന് ചേർന്നായിരിക്കില്ല കാണപ്പെടുന്നത്. മുഖത്തായിരിക്കും ഏറ്റവും കൂടുതൽ പാടുകൾ കാണപ്പെടുന്നത്. കൈകാലുകളിൽ ശരീരത്തിലുണ്ടാവുന്നതിനേക്കാൾ കൂടുതൽ വടുക്കളുണ്ടാവും. കൈപ്പത്തിയും കാല്പത്തിയും ഭൂരിപക്ഷം കേസുകളിലും കുമിളകൾ കാണപ്പെടും. ചിലപ്പോൾ കുമിളകൾ ഒന്നു ചേർന്ന് തൊലിയുടെ പുറം പാളി ഒരുമിച്ച് ഇളകിപ്പോകുന്ന സ്ഥിതി കാണപ്പെട്ടേയ്ക്കാം. ഇങ്ങനെ കുമിളകൾ ഒരുമിച്ചു ചേരുന്നവരിൽ മരണനിരക്ക് 62% വരെ ആകാറുണ്ട്.[18] ![]() മോഡിഫൈഡ്മാലിഗ്നന്റ്ഹെമറാജിക്കാരണം പകർച്ച രോഗനിർണ്ണയംരോഗം വരാതെ തടയൽചികിത്സരോഗനിദാനംസങ്കീർണാവസ്ഥകൾചരിത്രംവൈറസിന്റെ പരിണാമംമനുഷ്യചരിത്രംനിർമാർജ്ജനംനിർമാർജ്ജനത്തിനു ശേഷംസമൂഹവും സംസ്കാരവുംജൈവയുദ്ധംപ്രധാന കേസുകൾമതവും മിത്തുകളും![]() ഇവയും കാണുകഅവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾSmallpox എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|