വാലുകുലുക്കി കുടുംബത്തിൽ പെട്ടതാണ് വഴികുലുക്കി[2][3][4][5] എന്നു വിളിക്കപ്പെടുന്ന ഈ ചെറിയ കിളി. വലിയ വാലുകുലുക്കിയേക്കാൾ ചെറിയ ഇവയ്ക്ക് ഏകദേശം 18–19 സെ.മീ നീളമുണ്ടാവും. ഇവയുടെ പുറം ചാര നിറവും അടിഭാഗം ഏറെക്കുറേ മഞ്ഞനിറവുമാണ്. വെളുത്ത് മങ്ങിയ പുരികവും കറുപ്പും വെളുപ്പും നിറഞ്ഞ വാലും വാൽമൂടിയുള്ള മഞ്ഞ നിറവും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. കാട്ടുപാതകളിലും അരുവികളിലും പുഴയോരങ്ങളിലും ഒറ്റയ്ക്കായി ഇവ ഇരതേടുന്നത് കാണാം. ഹിമാലയത്തിന് വടക്ക് കൂടുകെട്ടുന്ന ഇവ സപ്തംബർ മാസത്തോടെ കേരളത്തിലെത്തുന്നു. ഏപ്രിൽ മാസത്തേടെ തിരിച്ച് പോകുകയും ചെയ്യുന്നു.
മറ്റു വാലുകുലുക്കികളെപ്പോലെ തന്നെ കൂടെക്കൂടെ വാലു കുലുക്കുന്ന ഇവ, ചെറിയ ഉയരങ്ങളിലേ പറക്കാറുള്ളു.
വിവരണം
പൂവൻ M. c. melanope
കനം കുറഞ്ഞ ഈ പക്ഷിയുടെ കണ്ണിനു ചുറ്റുമുള്ള വെള്ള വളയം പൂർണ്ണമല്ല. മുകൾവശം ചാരനിറമാണ്. ഗുദത്തിന് മഞ്ഞനിറമുണ്ട്. അടിവശം വെള്ള നിറമാണ്. ഇതുപയോഗിച്ച് ഇവയെ തിരിച്ചറിയാം. പ്രജനന കലത്ത് പൂവന് ക്ഴുത്ത് കറുത്തതായിരിക്കും. മീശപോലുള്ള വെള്ള വരകളുണ്ടായിരിക്കും.
ഭക്ഷണം
ഇവ ഒറ്റ്യ്ക്കൊ ജോടികളായോ ഇര തേടുന്നു. പുൽമേടുകളിലും ആഴം കുറഞ്ഞ ചതുപ്പുകളിലും വെള്ളത്തിലെ പാരകളിലും മരങ്ങളിലും ഇര തേടാറുണ്ട്. .[6]
പ്രജനനം
ബെൽജിയത്തിൽ കാണുന്ന വർഗ്ഗം
ഇവ ഏപ്രിൽ മുതൽ ജൂലായ് വരെ പ്രജനനം നടത്തുന്നു. നല്ല ഒഴുക്കുള്ള അരുവികളുടേയീ പുഴകളുടേയോ അടുത്താണ് കൂട് ഒരുക്കുന്നത്. കല്ലുകൾക്കും വേരുകളും ഇടയിലുള്ള ഒരു സ്ഥലമാണ് കൂറ്റിന് തിരഞ്ഞെടുക്കുന്നത്. .[6]
യൂറോപ്പിൽ മനുഷ്യ നിർമ്മിതികളിലെ പൊത്തുകളിലാണ് കൂട് ഉണ്ടാക്കുന്നത്. 3-6 മുട്ടകളിടും. .[7]
വെള്ളത്തിലെ നട്ടെല്ലില്ലാത്ത ജീവികൾ, പ്രാണികൾ ചീവീടുകൾ എന്നിവയാണ് ഭക്ഷണം. [8]
തണുപ്പുകാലത്ത് ഇവ ചെറുകൂട്ടങ്ങളായാണ് ചേക്കേറുക. [9] തണുപ്പുകലത്ത് ഇവ ഒരേ സ്ഥലത്തേക്കാണ് തിരിച്ചുവരുന്നത്. [10][11]
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
↑ 6.06.1Rasmussen PC and Anderton, JC (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 317.
↑Neelakantan, KK (1964). "Roosting of the Grey Wagtail [Motacilla caspica (Gmelin)] in the Thekkady Wild Life Sanctuary". J. Bombay Nat. Hist. Soc. 61 (3): 691–692.
↑Ali, S and Ripley, S D (1998). Handbook of the birds of India and Pakistan. Volume 9 (2 ed.). pp. 290–292.{{cite book}}: CS1 maint: multiple names: authors list (link)
↑Nickell, Walter P (1968). "Return of Northern Migrants to Tropical Winter Quarters and Banded Birds Recovered in the United States". Bird-Banding. 39 (2): 107–116. doi:10.2307/4511469.
Wikimedia Commons has media related to Grey Wagtail.