വടക്കുംകൂർ രാജരാജവർമ
ഒരു സംസ്കൃത - മലയാള ഭാഷാ പണ്ഡിതനായിരുന്നു വടക്കുംകൂർ രാജരാജവർമ (27 നവംബർ 1891 - 28 ഫെബ്രുവരി 1970). സംസ്കൃതത്തിലുണ്ടായിട്ടുള്ള പുരാണപ്രസിദ്ധങ്ങളായ കഥകളെ ഉപജീവിച്ച് ഭാഷയിൽ മഹാകാവ്യങ്ങൾ, ഖണ്ഡകാവ്യങ്ങൾ, വ്യാഖ്യാനങ്ങൾ, എന്നിവയെഴുതി. മഹാകവി, ജീവചരിത്രകാരൻ, നിരൂപകൻ, ലേഖകൻ, വ്യാഖ്യാതാവ്, ഗവേഷകൻ, ശാസ്ത്രകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. സംസ്കൃതത്തിലും, മലയാളത്തിലുമായി മൂന്ന് മഹാകാവ്യങ്ങൾ രചിച്ചു. ജീവിതരേഖവൈക്കം വഴുതനക്കാട്ടു കൊട്ടാരത്തിൽ കാവുക്കുട്ടിത്തമ്പുരാട്ടിയുടെയും, ശുകപുരം ഗ്രാമത്തിൽ തോട്ടുപുറത്ത് ഇല്ലത്തെ പുരുഷോത്തമൻ അച്യുതൻ നമ്പൂതിരിയുടെയും പുത്രനായി വൈക്കത്ത് ജനിച്ചു. പത്താമത്തെ വയസിൽ മാതാവ് അന്തരിച്ചു. മാതൃസഹോദരി അമ്മാളുക്കുട്ടിത്തമ്പുരാട്ടിയാണ് പിന്നീടദ്ദേഹത്തെ വളർത്തിയത്. വൈക്കം ഗവൺമെന്റ് സ്കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്. പഴയ മട്ടിലുള്ള സംസ്കൃത പഠനം നടത്തി. തിരുവിതാംകൂർ ഹസ്തലിഖിത ഗ്രന്ഥാലയത്തിൽ പണ്ഡിതനായിരുന്നു. കൊച്ചി ഭാഷാ പരിഷ്ക്കരണ കമ്മിറ്റിയിൽ പണ്ഡിതനായും കേരള സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു. [1]"ഉമാകേരളം" മുന്നാംസർഗ്ഗം സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തി. "കന്യാകുമാരീസ്തവം" എന്നൊരു സംസ്കൃത സ്തോത്രകാവ്യവും ശാർദൂലവിക്രീഡിതത്തിൽ രചിച്ചു. വടക്കുംകൂറിന്റെ വ്യാഖ്യാനങ്ങളിൽ എറ്റവും കൂടുതൽ ജനപ്രീതിനേടിയിട്ടുള്ളതും, മുഖ്യമായതും "കൃഷ്ണഗാഥാ"വ്യാഖ്യാനമാണ്. കൃഷ്ണഗാഥയുടെ കിട്ടാവുന്നത്ര താളിയോലഗ്രന്ഥങ്ങളും അതുപോലെതന്നെ അച്ചടിച്ച പുസ്തകങ്ങളും പരിശോധിച്ച് വിട്ടുപോയതും സ്ഥാനം തെറ്റിയതുമായ വരികളേയും മറ്റും വേണ്ടതായ സ്ഥാനത്ത് ചേർത്ത് ശുദ്ധപാഠം തയ്യാറാക്കിയാണ് വടക്കുംകൂർ ഈ കൃതി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ പ്രധാന നിരൂപണം "ഭാരത നിരൂപണ"മാണ്. മഹാഭാരതത്തെക്കുറിച്ച് സമഗ്രവും, വിജ്ഞേയവുമായ ഒരു പഠനമാണിത്. ഈ കൃതി ഇതുവരെ അച്ചടിച്ചിട്ടില്ല.[2] കൃതികൾമഹാകാവ്യങ്ങൾ
ഖണ്ഡകാവ്യങ്ങൾ
വ്യാഖ്യാനങ്ങൾ
ജീവചരിത്രങ്ങൾ
സാഹിത്യശാസ്ത്ര ഗ്രന്ഥങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
|